എംഎസ് ധോണിയോട് ഓട്ടോഗ്രാഫ് ചോദിച്ച് ആരാധിക, താരത്തിന്റെ പ്രതികരണം ഇങ്ങനെ; വൈറല്‍
ഇന്ത്യന്‍ താരങ്ങള്‍ പൊതുവേ ആരാധകരോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്. മഹേന്ദ്ര സിംഗ് ധോണി അതില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ്. ധോണി ഇപ്പോള്‍ ഒരു ആരാധികയ്ക്ക് ഓട്ടോഗ്രാഫ് നിഷേധിച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആകെ ഈ വീഡിയോ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
പൊതുസ്ഥലത്ത് വെച്ചായിരുന്നു ധോണി ഓട്ടോഗ്രാഫില്‍ ഒപ്പിടാനാവില്ലെന്ന് പറഞ്ഞത്. നിരവധി ആരാധകര്‍ ചുറ്റും നിന്ന് ഫോട്ടോ വീഡിയോയും എടുക്കുന്നുണ്ടായിരുന്നു. ഈ സമയത്തായിരുന്നു ധോണിയുടെ അപ്രതീക്ഷിത പ്രതികരണം. ധോണിയുടെ ഇത്തരമൊരു പെരുമാറ്റത്തിന് കൃത്യമായ കാരണവുമുണ്ടായിരുന്നു.

ധോണി ഈ പെണ്‍കുട്ടിയോട് ഒരു കാര്യം പറഞ്ഞ് കൊണ്ടാണ് ഓട്ടോഗ്രാഫ് നിഷേധിച്ചത്. താന്‍ കൈയ്യില്‍ ഓട്ടോഗ്രാഫ് നല്‍കാറില്ലെന്നായിരുന്നു ധോണിയുടെ മറുപടി. ധോണിയുടെ ആരാധിക കൈയ്യില്‍ ഒപ്പിടണമെന്ന ആവശ്യവുമായിട്ടാണ് താരത്തെ സമീപിച്ചത്. തുടര്‍ന്നാണ് കൈയ്യില്‍ ഒപ്പിടാനാവില്ലെന്ന് താരം അറിയിച്ചത്.
അതേസമയം ധോണിയുടെ ഈ തീരുമാനത്തെ സോഷ്യല്‍ മീഡിയ പ്രശംസിച്ചിരിക്കുകയാണ്. ധോണിയായിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും, ഒരിക്കലും അത് എളുപ്പമാകില്ലെന്നും ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു. എംഎസ് ധോണി ആരാധകന്‍ ആയതില്‍ അഭിമാനിക്കുന്നുവെന്നും ഇയാള്‍ കുറിച്ചു.
ധോണി ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം നില്‍ക്കുന്നതും ആരാധകരുമായും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ധോണി തന്റെ ആരാധകന്റെ ജന്മദിനം ആഘോഷിക്കുന്നതും വീഡിയോയിലുണ്ട്. കേക്ക് മുറിക്കുന്നതും, അത് ആരാധകന് മുറിച്ച് നല്‍കുന്നതുമെല്ലാം ഇതില്‍ കാണാനാവും.
വീഡിയോ ആരാധകര്‍ ഏറ്റെടുക്കാന്‍ കാരണവും അത് തന്നെയാണ്. എന്നാല്‍ കൈയ്യില്‍ ഓട്ടോഗ്രാഫ് ചോദിച്ചപ്പോള്‍ മാത്രമാണ് ധോണി നിരസിച്ചത്. താരം അത്തരം ശീലങ്ങളെ പ്രോത്സാഹിപ്പിക്കാറില്ലെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ ഒരു പരിപാടിയില്‍ വെച്ച് ഹുക്ക വലിക്കുന്ന ധോണിയുടെ വീഡിയോയും വൈറലായിരുന്നു.
ധോണി മികച്ച ഫിറ്റ്‌നെസ്സിനും അതുപോലെ ജീവിതത്തിലെ അച്ചടക്കത്തിനും പേരുകേട്ട താരമാണ്. അങ്ങനെയൊരാള്‍ ഹുക്ക വലിച്ചതിലായിരുന്നു ആരാധകരുടെ അമ്പരപ്പ്. നേരത്തെ റിഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹത്തിലും ധോണി പങ്കെടുത്തിരുന്നു. അടുത്തിടെയായി നിരവധി പരിപാടികളിലും ധോണി പങ്കെടുക്കുന്നുണ്ട്.
സാധാരണയായി ധോണിയെ ഇത്തരം പരിപാടികളിലൊന്നിലും കാണാറില്ല. വരാനിരിക്കുന്ന ഐപിഎല്ലിലാണ് ധോണിയെ ആരാധകര്‍ വീണ്ടും കളത്തില്‍ കാണുക. ഏപ്രില്‍ മാസത്തിലായിരിക്കും ഐപിഎല്‍ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്‍മാരാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഈ സീസണോടെ ധോണി വിരമിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.












Click it and Unblock the Notifications