ധോണിയുടെ സിക്‌സറാണോ കളി തോല്‍പ്പിച്ചത്? ചെന്നൈക്ക് പിഴച്ചത് എവിടെ; കളി മാറിയത് ഇങ്ങനെ
ഇരുപതാം ഓവര്‍ വരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ നാടകീയമായി അവര്‍ പ്ലേഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. ചിന്നസ്വാമിയില്‍ ടീം പ്ലേഓഫില്‍ കയറുന്നത് കാണാന്‍ എത്തിയ ആരാധകരുടെ നെഞ്ചുപൊട്ടുന്ന കാഴ്ച്ചയായിരുന്നു കണ്ടത്.
എന്നാല്‍ അവസാന 17 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ മഹേന്ദ്ര സിംഗ് ധോണി വമ്പനൊരു സിക്‌സറാണ് അടിച്ചത്. ഇതോടെ 5 പന്തില്‍ വെറും 11 റണ്‍സായിരുന്നു ടീമിന് വേണ്ടിയിരുന്നത്. ഇത് ധോണിയെ പോലൊരു താരം ക്രീസില്‍ നില്‍ക്കുമ്പോള്‍ എളുപ്പമായിരുന്നു. എന്നാല്‍ മത്സരത്തില്‍ ധോണിയുടെ വിക്കറ്റ് വീഴ്ത്തി മത്സരം അനുകൂലമാക്കുകയായിരുന്നു യഷ് ദയാല്‍.

അതേസമയം യഥാര്‍ത്ഥത്തില്‍ ധോണി ആദ്യ പന്തില്‍ അടിച്ച സിക്‌സറാണോ മത്സരത്തില്‍ ചെന്നൈയെ തോല്‍പ്പിച്ചത്. അതിലേക്കാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നത്. ദയാല്‍ ആദ്യ പന്ത് തന്നെ യോര്‍ക്കര്‍ എറിയാനാണ് ശ്രമിച്ചത്. പക്ഷേ അത് ഫുള്‍ ടോസായി മാറുകയായിരുന്നു. ഇവിടെ നനന്ത പന്തായിരുന്നു പ്രധാന കാരണം.
ദയാലിന് നനഞ്ഞ പന്തെറിയുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ധോണി കരുത്തേറിയ ഷോട്ടിലാണ് അത് സിക്‌സറാക്കിയത്. 110 മീറ്റര്‍ അപ്പുറത്താണ് ആ പന്ത് പതിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഫൈന്‍ ലെഗിലേക്കായിരുന്നു ആ ഷോട്ട്.
എന്നാല്‍ അതോടെ കളി മാറുകയായിരുന്നു. ബെംഗളൂരുവിന് മത്സരം അനുകൂലമായതും ആ സിക്‌സര്‍ നല്‍കിയ ഭാഗ്യം കൊണ്ടാണ്. പിന്നീട് ദയാലിന് തന്റെ പ്രിയപ്പെട്ട സ്ലോ ബോളുകള്‍ സമര്‍ഥമായി എറിയാനും സാധിക്കുകയായിരുന്നു.
രണ്ട് പ്രശ്‌നങ്ങളായിരുന്നു അഞ്ച് പന്തില്‍ 11 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ആര്‍സിബിക്ക് മുന്നിലുണ്ടായിരുന്നത്. ഒന്ന് നനഞ്ഞ പന്തിനെ മറികടന്ന് എറിയാന്‍ സാധിക്കണം. രണ്ടാമത്തേത് കുറഞ്ഞ ഓവറിന് നടപടി നേരിട്ടതോടെ റിംഗിന് പുറത്ത് ഫീല്‍ഡര്‍മാര്‍ കുറവായിരിക്കും. ഇതും ചെന്നൈക്ക് അനുകൂലമായിരുന്നു. എന്നാല്‍ ധോണി സിക്‌സറടിച്ചതോടെ പന്ത് പോയി വീണത് മേല്‍ക്കൂരയുടെ മുകളിലാണ്. ഇതോടെ പന്ത് തിരിച്ചെടുക്കുക അസാധ്യമായി വരികയായിരുന്നു.
ഇതോടെ പുതിയ പന്ത് എടുക്കാന്‍ അമ്പയര്‍മാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇതോടെയാണ് കളി മാറിയത്. അതുപോലെ നനഞ്ഞ പന്തുമായി പന്തെറിഞ്ഞ ദയാലിന് വളരെ നന്നായി പന്തെറിയാന്‍ സാധിച്ചത് പുതിയ പന്തായത് കൊണ്ടാണ്. കാരണം നന്നായി ഉണങ്ങിയ പന്തായിരുന്നു പുതിയത്.
അതുകൊണ്ട് മികച്ച രീതിയില്‍ ഗ്രിപ്പ് ദയാലിന് ലഭിച്ചു. അതോടെ ഫുള്‍ടോസൊന്നും പിന്നീട് വീണില്ല. മികച്ച സ്ലോ ബോളുകള്‍ എറിഞ്ഞ ദയാല്‍ ധോണിയെ പുറത്താക്കുകയും ജഡേജയെ പ്രതിരോധിക്കുകയും ചെയ്തു. അഞ്ച് പന്തുകളില്‍ ഒരു റണ്‍സ് മാത്രമാണ് ദയാല്‍ വിട്ടുകൊടുത്തത്.












Click it and Unblock the Notifications