ധോണിയുടെ പകരക്കാരനോ അതോ ഇന്ത്യയുടെ ക്യാപ്റ്റനോ? റിഷഭ് പന്തിന്റെ സാധ്യതകള്‍ ഇങ്ങനെ
റിഷഭ് പന്ത് തിരിച്ചുവരവാന്‍ വേണ്ടി കാത്തിരിക്കുകയാണ്. ഇന്ത്യന്‍ ടീമും താരത്തിന് വേണ്ടി കാത്തിരിക്കുന്നുണ്ട്. കാരണം പന്ത് മികച്ചൊരു മധ്യനിര ബാറ്റ്‌സ്മാനാണ്. വിക്കറ്റ് കീപ്പര്‍ എന്നതിനേക്കാള്‍ ഉപരി പന്തിന്റെ വമ്പനടികള്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് ആവശ്യമാണ്. എന്നാല്‍ തിരിച്ചുവരവില്‍ പന്തിന് ക്യാപ്റ്റന്‍സി ലഭിക്കുമോ? അതിനുള്ള സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നത്.
രോഹിത് ശര്‍മയ്ക്ക് ശേഷം ഇന്ത്യയുടെ ക്യാപ്റ്റനായി പന്ത് വരുമെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ പന്തിന്റെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാണ് ചോപ്ര അടുത്ത ടെസ്റ്റ് ക്യാപ്റ്റനായി പന്ത് വരുമെന്ന് പ്രവചിക്കുന്നത്.ടെസ്റ്റ് ക്രിക്കറ്റില്‍ ഗെയിം ചേഞ്ചറാണ് റിഷഭ് പന്ത്. രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി അദ്ദേഹം തന്നെ വരണം. ഇത് ഉടനെ നല്‍കണമെന്നല്ല പറഞ്ഞത്. വിദൂര ഭാവിയിലെ കാര്യമാണ്.

കാരണം റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റര്‍ എന്ന നിലയില്‍ 24 ക്യാരറ്റ് സ്വര്‍ണമാണെന്നും ആകാശ് ചോപ്ര പറയുന്നു. ടെസ്റ്റില്‍ വെടിക്കെട്ട് ഇന്നിംഗ്‌സ് കളിക്കുന്നതാണ് റിഷഭ് പന്തിന് ആരാധകരെ സമ്മാനിച്ചത്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും താരത്തിന് സെഞ്ച്വറിയുള്ളതും നേട്ടമായി കാണുന്നുണ്ട്. മറ്റ് ഫോര്‍മാറ്റുകളെ അപേക്ഷിച്ച് കൂടുതല്‍ മികച്ച ഫോമിലുമാണ് ടെസ്റ്റില്‍ പന്ത്. രോഹിത് ടെസ്റ്റ് മതിയാക്കിയാല്‍ പന്ത് അല്ലെങ്കില്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ക്യാപ്റ്റന്‍സിയിലേക്ക് ഏറ്റവും അനുയോജ്യരായവരെന്നും ചോപ്ര പറഞ്ഞു.
അതേസമയം ഐപിഎല്ലിലൂടെയായിരിക്കും പന്ത് തിരിച്ചുവരിക എന്ന് വ്യക്തമാണ്. 2024 ഐപിഎല്ലില്‍ താരം ഡല്‍ഹിക്ക് വേണ്ടി കളിക്കും. 16 കോടിയോളം രൂപ പന്തിനായി ടീം നല്‍കുമെന്നാണ് സൂചന. എന്നാല്‍ പന്ത് ചിലപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് പിന്‍മാറിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പന്തിനെ ഭാവി താരമായി കാണുന്നുണ്ടെന്നാണ് സൂചന.
സിഎസ്‌കെയില്‍ എംഎസ് ധോണിയുടെ കരിയര്‍ അവസാനിച്ച് കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ഈ സീസണ്‍ ധോണിയുടെ കരിയറിലെ അവസാന ഐപിഎല്‍ സീസണായിരിക്കും. ഇതുവരെ സിഎസ്‌കെ ധോണിക്ക് പകരക്കാരനാരായിരിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. രവീന്ദ്ര ജഡേജയെ ഇതിനായി കൊണ്ടുവന്നെങ്കിലും താരം ഫ്‌ളോപ്പാവുകയായിരുന്നു.
മുന്‍ വിക്കറ്റ് കീപ്പറായ ദീപ് ദാസ് ഗുപ്ത പന്ത് ചെന്നൈയുടെ ക്യാപ്റ്റനാവുമെന്ന് പറയുകയാണ്. ഐപിഎല്‍ 2025 സീസണില്‍ സിഎസ്‌കെ ക്യാപ്റ്റനായി പന്തിനെ കൊണ്ടുവരാന്‍ ശ്രമിച്ചേക്കും. ധോണിയുടെയും പന്തിന്റെയും ചിന്തകളും ക്യാപ്റ്റന്‍സിയും ഒരുപോലെയാണ്. അതുകൊണ്ട് സിഎസ്‌കെ അദ്ദേഹത്തെ വാങ്ങിയാല്‍ അത്ഭുതപ്പെടാനില്ല. പന്ത് ധോണിയുടെ വലിയ ആരാധകന്‍ കൂടിയാണ്. ധോണിക്ക് പന്തിനെ ഇഷ്ടമാണ്. അതിലുപരി അറ്റാക്കിംഗ് ബാറ്റ്‌സ്മാനാണ് പന്ത്. അത് സിഎസ്‌കെയ്ക്ക് ഗുണം ചെയ്യുമെന്നും ദാസ് ഗുപ്ത പറഞ്ഞു.












Click it and Unblock the Notifications