ധോണിയും ഹർദിക്കും ഐപിഎല്ലിനില്ല..? ഷമിയും സൂര്യകുമാറും സംശയ നിഴലിൽ, ഇത് കൊലച്ചതിയാവും...
ഐപിഎൽ താരലേലം അടുത്തിടെയാണ് നടന്നത്. വൻ തുക മുടക്കി മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ ടീമുകൾ പരസ്‌പരം മത്സരിക്കുകയായിരുന്നു. ഓസീസ് താരങ്ങളാണ് ഇക്കുറി ലേലത്തിൽ നേട്ടമുണ്ടാക്കിയത്. ഏകദിന ലോകകപ്പിലെ വിജയം പല താരങ്ങളുടെയും മാർക്കറ്റ് ഉയർത്തി. മിച്ചൽ സ്‌റ്റാർക്ക്, പാറ്റ് കമ്മിൻസ് എന്നിവരെ 20 കോടിക്ക് മുകളിൽ മുടക്കിയാണ് ടീമുകൾ സ്വന്തമാക്കിയത്. പല അപ്രതീക്ഷിത താരങ്ങളും സമാനമായി വൻ തുക നേടുകയുണ്ടായി.
എന്നാൽ ഇക്കുറി ലേലത്തിൽ ഇല്ലാതിരുന്ന പല ടീമുകളും നിലനിർത്തിയ, അല്ലെങ്കിൽ വാങ്ങിയ താരങ്ങൾ പാലരാണ്. മുൻ നിര താരങ്ങളായ വിരാട് കോഹ്ലി, എംഎസ് ധോണി, രോഹിത് ശർമ എന്നിവർ അതാത് ടീമുകൾ നിലനിർത്തിയപ്പോൾ ഹർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് സർപ്രൈസ് നീക്കത്തിലൂടെ വാങ്ങിയതായിരുന്നു.

എന്നാൽ ഇപ്പോഴിതാ പല താരങ്ങളും ഐപിഎല്ലിൽ കളിക്കുന്ന കാര്യം സംശയത്തിലാണെന്നാണ് സൂചന. ഇത്തരത്തിൽ ഇത്തവണ ഐപിഎൽ സീസൺ നഷ്‌ടമായേക്കാവുന്ന താരങ്ങളുടെ പട്ടികയിൽ വമ്പൻ പേരുകളുമുണ്ടെന്നതാണ് ഞെട്ടലുണ്ടാക്കുന്ന വസ്‌തുത. പല ടീമുകളുടെയും നെടുംതൂണുകളാണ് ഈ പട്ടികയിൽ ഉള്ളതെന്നത് ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കുന്നത്.
എംഎസ് ധോണി
കാൽമുട്ടിലാണ് ധോണിയുടെ പരിക്ക്. കഴിഞ്ഞ ഐപിഎല്ലിൽ അദ്ദേഹത്തിന് സമാനമായ പ്രശ്‌നങ്ങൾ ഉണ്ടായതായി പല തവണ നാം കണ്ടിരുന്നു. സീസൺ അവസാനിച്ച വേളയിൽ അടുത്ത ഐപിഎൽ മടങ്ങി എത്തുമോ എന്ന ചോദ്യത്തിന് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതെല്ലാം എന്നായിരുന്നു ധോണിയുടെ മറുപടി. ആറാം കിരീടം ലക്ഷ്യമിട്ട് എത്തുന്ന സിഎസ്കെയ്ക്ക് ധോണി ഇല്ലാതെ മുന്നോട്ടുള്ള പ്രയാണം അസാധ്യമാണ്.
ഹർദിക് പാണ്ഡ്യ
മുംബൈക്ക് വലിയ ആശങ്കയാണ് ഹർദിക് പാണ്ഡ്യയുടെ കാര്യത്തിൽ ഉള്ളത്. പ്രത്യേകിച്ച് ഗുജറാത്തിൽ നിന്ന് വൻ തുക മുടക്കി താരത്തെ ക്യാപ്റ്റൻസി അടക്കം വാഗ്‌ദാനം ചെയ്‌ത് എത്തിച്ച സാഹചര്യത്തിൽ. നിലവിൽ അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുക്കുന്ന പ്രക്രിയയിൽ ആണ്. ഏകദിന ലോകകപ്പിനിടെ സംഭവിച്ച പരിക്കാണ് താരത്തെ വലട്ടുന്നത്. ഐപിഎൽ സീസൺ ആരംഭിക്കുമ്പോഴേക്കും ഹർദിക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മുംബൈ ടീം.
സൂര്യകുമാർ യാദവ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തിനിടെ സൂര്യയ്ക്ക് കണങ്കാലിന് പരിക്കേറ്റിരുന്നു. ഇതാണ് മുംബൈ ടീമിനെ ആശങ്കയിൽ ആക്കുന്നത്. ടി20യിൽ ലോക ഒന്നാം നമ്പർ ബാറ്ററായ സേവനം ലഭിച്ചില്ലെങ്കിൽ ടീമിന് അത് വലിയ തിരിച്ചടിയാവും. പ്രത്യേകിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച് ഐപിഎൽ മാർച്ച് ആദ്യം ആരംഭിക്കുമെന്ന സൂചനകൾ പുറത്തുവന്ന സാഹചര്യത്തിൽ.
മുഹമ്മദ് ഷമി
ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കുന്തമുന ആയിരുന്ന ഷമി ആങ്കിൾ ഇഞ്ചുറി കാരണം കളിക്കളത്തിന് പുറത്താണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെടെ താരം കളിച്ചിരുന്നില്ല. നിലവിൽ താരം എന്ന് കളിക്കളത്തിൽ തിരിച്ചു വരുമെന്ന കാര്യത്തിൽ യാതൊരു അറിയിപ്പും ലഭ്യമായിട്ടില്ല. അഫ്‌ഗാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലും ഷമി ഉണ്ടാവാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications