ധോണിയുടെ ഏഴാം നമ്പര്‍, കോലിയുടെ 18, സച്ചിന്റെ 10; ജേഴ്‌സി നമ്പറുകള്‍ക്ക് പിന്നിലെ രഹസ്യം ഇതാണ്
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ പലരും അവരുടെ ക്രിക്കറ്റ് കളി കൊണ്ട് മാത്രമല്ല ജേഴ്‌സി നമ്പര്‍ കൊണ്ടും ശ്രദ്ധിക്കപ്പെടാറുണ്ട്. ആ ജേഴ്‌സി നമ്പറുകള്‍ പിന്നീട് ഇതിഹാസ നമ്പറുകളായി മാറാറുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ സൂപ്പര്‍ താര ക്രിക്കറ്റര്‍മാര്‍ക്കെല്ലാം അത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നമ്പറുകളുമുണ്ട്.
ഈ ജേഴ്‌സികള്‍ പലതും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കളിക്കളത്തില്‍ അടക്കം ഇവര്‍ ഈ ജേഴ്‌സി ധരിച്ച് താരങ്ങള്‍ക്കായി ആര്‍പ്പുവിളിക്കാന്‍ എത്താറുണ്ട്. എന്നാല്‍ ഇവരെല്ലാം എന്തുകൊണ്ടാണ് ഈ ജേഴ്‌സി തിരഞ്ഞെടുത്തത്. എന്തെല്ലാം പ്രത്യേകതകളാണ് ഈ ജേഴ്‌സിക്ക് പിന്നിലുള്ളതെന്ന് നോക്കാം.

മഹേന്ദ്ര സിംഗ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയിച്ച ക്യാപ്റ്റനാണ്. ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സിയെ ഐക്കോണിക് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കപില്‍ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ക്യാപ്റ്റന്‍ കൂടിയായ ധോണിയുടെ ഏഴാം നമ്പര്‍ ഇനി ആര്‍ക്കും നല്‍കേണ്ടതില്ലെന്ന് ബിസിസിഐ അടുത്തിടെയാണ് തീരുമാനിച്ചത്.
ഇന്ത്യക്ക് വേണ്ടി ടി20 ലോകകപ്പ്, 50 ഓവര്‍ ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവ നേടിയ ഏക ക്യാപ്റ്റനും ധോണിയാണ്. ധോണിയുടെ ഏഴാം നമ്പറിന് ഏറെ പ്രത്യേകതയുണ്ട്. ഇത് എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നത് അത്ഭുതമാണ്. ജൂലായ് മാസത്തിലാണ് ധോണി ജനിച്ചത് അതും ഏഴാം തിയതിയും. എന്നാല്‍ ഇതല്ല ഏഴാം നമ്പര്‍ തിരഞ്ഞെടുക്കാന്‍ കാരണം. തന്റെ ഹീറോയായ ഡേവിഡ് ബെക്കാം ഏഴാം നമ്പര്‍ ജേഴ്‌സി ധരിച്ചത് കൊണ്ടാണ് താനും അതേ നമ്പര്‍ തിരഞ്ഞെടുത്തതെന്ന് ധോണി പറഞ്ഞിരുന്നു.
വിരാട് കോലിയും ജേഴ്‌സി നമ്പറില്‍ പേരുകേട്ട താരമാണ്. ഇന്ത്യന്‍ ടീമില്‍ ഒരുപക്ഷേ ഏറ്റവും പ്രശസ്തമായ ജേഴ്‌സിയും വിരാട് കോലിയുടെ പതിനെട്ടാം നമ്പറായിരിക്കും. ഇതിന് വൈകാരികമായ ബന്ധം കൂടിയുണ്ട്. 2006 ഡിസംബര്‍ പതിനെട്ടിനാണ് വിരാട് കോലിയുടെ പിതാവ് മരിക്കുന്നത്. കോലിയുടെ ജീവിതത്തിലെ ഏറ്റവും വൈകാരിക നിമിഷങ്ങളിലൊന്നായിരുന്നു അത്.
കോലിയുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശത്തിന് പ്രധാന കാരണം പിതാവായിരുന്നുവെന്ന് താരം തന്നെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. പിതാവിനോടുള്ള കോലിയുടെ ഇഷ്ടക്കൂടുതലാണ് ജേഴ്‌സി നമ്പര്‍ പതിനെട്ടാവാന്‍ കാരണം. ഇത് പിന്നീട് ആരാധകര്‍ക്കിടയില്‍ തന്നെ തരംഗമായ നമ്പറാണ്.
യുവരാജ് സിംഗിന്റെ ജേഴ്‌സി നമ്പര്‍ പന്ത്രണ്ട് ആണ്. ഡിസംബര്‍ മാസം 12ാം തിയതിയാണ് യുവരാജ് ജനിച്ചത്. അതും രാത്രി പന്ത്രണ്ട് മണിക്ക് ചണ്ഡീഗഡിലെ സെക്ടര്‍ പന്ത്രണ്ടില്‍. ഇതാണ് ജേഴ്‌സി നമ്പര്‍ 12 വരാന്‍ കാരണം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പന്ത്രണ്ടാം നമ്പര്‍ തിരഞ്ഞെടുക്കാന്‍ കാരണം ജ്യോതിഷിയുടെ ഉപദേശമാണ്. രാഹുല്‍ ദ്രാവിഡും ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് ജേഴ്‌സി നമ്പര്‍ 19ാം നമ്പറിലേക്ക് മാറ്റിയത്.












Click it and Unblock the Notifications