Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ താരത്തോട് തടി കുറയ്ക്കണമെന്ന് ധോണി; പിന്നാലെ നടന്നത് വമ്പൻ തമാശ...

ഇന്ത്യൻ ക്രിക്കറ്റിൽ എംഎസ് ധോണിയെപ്പോലെ ജനപ്രിയരായ അധികം താരങ്ങളില്ല. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന കാലത്തും, ഐപിഎല്ലിൽ കളിക്കുമ്പോഴും ഒക്കെ ധോണിയുടെ കഥകൾ കേൾക്കാൻ ആരാധകർ ഏറെ ഇഷ്‌ടപെട്ടിരുന്നു. ഇപ്പോഴിതാ ധോണിയുമായുള്ള രസകരമായ അനുഭവം പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ് അസ്‌ഗർ അഫ്‌ഗാൻ.

2015 മുതൽ 2021 വരെ അഫ്‌ഗാന്റെ ക്യാപ്റ്റനായിരുന്നു താരം, 2018 ഏഷ്യാ കപ്പിൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയ്‌ക്കെതിരായ ഒരു മത്സരം സമനിലയിൽ തളക്കുമ്പോഴും നായകൻ അസ്‌ഗർ ആയിരുന്നു. ക്രിക്കറ്റിൽ ധോണിയുടെ സ്വാധീനവും അദ്ദേഹത്തിന്റെ മികവും ഒക്കെ ഉയർത്തി കാട്ടുകയാണ് ഇപ്പോൾ അസ്‌ഗർ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

 msdhoni

2018ലെ ഏഷ്യാ കപ്പ് മത്സരത്തിന് ശേഷം എംഎസ് ധോണിയുമായി നടത്തിയ സംഭാഷണം അസ്‌ഗർ ഓർത്തെടുത്തു. അഫ്‌ഗാൻ താരവും ധോണിയുടെ കടുത്ത ആരാധകനുമായ മുഹമ്മദ് ഷഹ്‌സാദിനെ കുറിച്ച് അവർ ചർച്ച ചെയ്‌തിരുന്നു. ഷഹ്‌സാദിന്റെ ഫിറ്റ്‌നസിനെ കുറിച്ച് ധോണി തമാശരൂപേണ അഭിപ്രായം പങ്കുവെച്ചുവെന്ന് അസ്‌ഗർ പറയുന്നു. ശരീരഭാരം കുറയ്ക്കുന്നത് അദ്ദേഹത്തിന് ഐപിഎല്ലിൽ കൂടുതൽ അവസരങ്ങൾ തുറക്കുമെന്നായിരുന്നു ധോണിയുടെ അഭിപ്രായം.

"അദ്ദേഹം ഒരു മികച്ച ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റിന് ദൈവം നൽകിയ സമ്മാനവുമാണ്. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. മുഹമ്മദ് ഷഹ്സാദിനെക്കുറിച്ച് ഞങ്ങൾ ഒരുപാട് സംസാരിച്ചു. ഷഹ്‌സാദ് നിങ്ങളുടെ വലിയ ആരാധകനാണെന്ന് ഞാൻ ധോണി ഭായിയോട് പറഞ്ഞു. ഷഹ്‌സാദിന് വലിയ വയറുണ്ടെന്നും 20 കിലോ കുറച്ചാൽ ഞാൻ അവനെ ഐപിഎല്ലിലേക്ക് എടുക്കുമെന്നും ധോണി പറഞ്ഞു. എന്നാൽ, പരമ്പരയ്ക്ക് ശേഷം അഫ്‌ഗാനിസ്ഥാനിലേക്ക് മടങ്ങിയ ഷഹ്സാദ് 5 കിലോഗ്രാം കൂടി കൂടുകയാണ് ചെയ്‌തത്‌" അസ്‌ഗർ അഫ്‌ഗാൻ തമാശ രൂപേണ പറഞ്ഞു.

അഫ്‌ഗാൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് സഹായിച്ച ബിസിസിഐക്കും ഐപിഎല്ലിനും അസ്‌ഗർ നന്ദി പറഞ്ഞു. 2014 മുതൽ ടീമിന് ഹോം ഗ്രൗണ്ട് നൽകുന്നത് പോലെയുള്ള ബിസിസിഐയുടെ സഹായത്തെയും അദ്ദേഹം പ്രശംസിച്ചു. റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ തുടങ്ങിയ താരങ്ങളെ വളർത്തി എടുക്കുന്നതിൽ ഈ പിന്തുണ ഏറെ സഹായകരമായെന്നും അസ്‌ഗർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, അടുത്തിടെ നടന്ന ഐസിസി ഏകദിന ലോകകപ്പ് 2023ൽ അഫ്‌ഗാനിസ്ഥാന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മികച്ച പ്രകടനം കാഴ്‌ചവച്ച അവർ ഗ്രൂപ്പ് ഘട്ടത്തിൽ ആറാം സ്ഥാനം ഉറപ്പാക്കുകയും ഐസിസി ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടുകയും ചെയ്‌തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+