എംഎസ് ധോണി അടുത്ത സീസണില്‍ തിരിച്ചെത്തും, പക്ഷേ... ആരാധകരുടെ നെഞ്ചുപൊട്ടിച്ച് ഹെയ്ഡന്റെ പ്രവചനം
ഓസ്ട്രേലിയന്‍ ഇതിഹാസം മാത്യു ഹെയ്ഡന്റെ പ്രവചനത്തില്‍ ഞെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍. മഹേന്ദ്ര സിംഗ് ധോണി അടുത്ത സീസണില്‍ കളിക്കുമോ എന്നതിനെ കുറിച്ചായിരുന്നു ഹെയ്ഡന്റെ പരാമര്‍ശം. ധോണി ഐപിഎല്ലിലെ അവസാന മത്സരം കളിച്ചുകഴിഞ്ഞുവെന്നായിരുന്നു ഹെയ്ഡന്റെ നിരീക്ഷണം.
എന്നാല്‍ ധോണി ഐപിഎല്ലിലേക്ക് തിരിച്ചെത്തും. അത് സിഎസ്കെ ടീമില്‍ തന്നെയായിരിക്കും. അത് പുതിയൊരു റോളിലായിരിക്കുമെന്നും ഹെയ്ഡന് പ്രവചിക്കുന്നു. അതേസമയം സിഎസ്കെ ആരാധകരുടെ നെഞ്ചുപൊട്ടിക്കുന്ന പ്രവചനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ഈ സീസണില്‍ സിഎസ്കെ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു.

14 പോയിന്റുണ്ടായിട്ടും റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈയെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേഓഫില്‍ കയറിയത്. ഐപിഎല്ലില്‍ ഇത് മൂന്നാം തവണ മാത്രമാണ് പ്ലേഓഫില്‍ കയറാനാവാതെ ചെന്നൈ പുറത്താവുന്നത്. നിലവിലെ ചാമ്പ്യന്മാര് കൂടിയായിരുന്നു ചെന്നൈ.
18 റണ്‍സില്‍ താഴെ മാര്‍ജിനില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ സിഎസ്കെയ്ക്ക് പ്ലേഓഫില്‍ കയറാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ 27 റണ്‍സിനാണ് സിഎസ്കെ പരാജയപ്പെട്ടത്. ധോണിയും ജഡേജയും അവസാന ഓവര്‍ വരെ പോരാടിയിരുന്നു. എന്നാല്‍ ധോണി പുറത്തായതോടെ ശേഷിച്ച പന്തുകളില്‍ വിജയലക്ഷ്യം നേടാനാവാതെ ടീം പുറത്താവുകയായിരുന്നു.
ധോണി മത്സരത്തില്‍ 13 പന്തില്‍ 25 റണ്‍സായിരുന്നു എടുത്തത്. ധോണി റണ്‍സടിക്കുന്നില്ല എന്ന കാര്യത്തില്‍ പരാതിയില്ലെങ്കിലും ഹെയ്ഡന് മറ്റൊരു തരത്തിലാണ് ചെന്നൈയുടെ മുന്‍ ക്യാപ്റ്റന്റെ കരിയറിനെ കാണുന്നത്. ധോണിയുടെ ബാറ്റ്സ്മാന് എന്ന രീതിയിലുള്ള കരിയര്‍ അവസാനിച്ചതാണ്. എന്നാല്‍ അടുത്ത വര്‍ഷം ധോണി തീര്‍ച്ചയായും തിരിച്ചെത്തും.
ചെന്നൈ ടീമിന്റെ മെന്ഡറായോ കോച്ചിംഗ് സ്റ്റാഫംഗമായോ അദ്ദേഹത്തെ വീണ്ടും കാണാനാവുമെന്നും ഹെയ്ഡന് പറഞ്ഞു. ഇതാണ് ബാറ്റ്സ്മാന് എന്ന നിലയില്‍ ധോണിയുടെ കരിയര്‍ അവസാനിക്കുന്ന സമയം. ധോണി ഇനി കളത്തില്‍ കളിക്കാനുണ്ടാവില്ല. എന്നാല്‍ ആരാധകര്‍ക്ക് അടക്കം അദ്ദേഹത്തെ ഇനിയും ക്രിക്കറ്റ് ലോകത്ത് കാണാനാവുമെന്നും ഹെയ്ഡന് പറഞ്ഞു.
സിഎസ്കെ ടീമില്‍ ഏതെങ്കിലും തരത്തില്‍ ധോണിയെ കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അമ്പരന്ന് പോകും. കാരണം ധോണിയെ അത്തരമൊരു റോളില്‍ കാണാനാവുമെന്നാണ് പ്രതീക്ഷയെന്നും ഹെയ്ഡന് പറഞ്ഞു. സിഎസ്കെയുടെ തലയാണ് ധോണി. ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ധോണി അത്തരമൊരു കളിക്കാരനാണ്. ഒരു മത്സരം ഫിനിഷ് ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല.
എന്നാല്‍ ധോണി അതിനുള്ള ബുദ്ധിയും കരുത്തുമുണ്ടായിരുന്നു. കാരണം അത്രയും തന്ത്രപരമായിട്ടാണ് അദ്ദേഹം കാര്യങ്ങളെ നോക്കുക. ക്രിക്കറ്റ് പരിജ്ഞാനമെല്ലാം ധോണി അതിനായി ഉപയോഗപ്പെടുത്തും. മുന്‍നിരയിലെ ബാറ്റ്സ്മാന്മാര്ക്ക് അടിച്ചുതകര്‍ക്കുന്നത് നമുക്ക് മനസ്സിലാവും. എന്നാല്‍ മധ്യനിരയില്‍ ഇത്രയും കരുത്തോടെ അടിച്ചുതകര്‍ക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ഹെയ്ഡന് പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications