ഇതിന് ഒരു അവസാനമില്ലേ? ഹര്‍ദിക്കും രോഹിത്തും ക്യാമ്പ് ഉണ്ടാക്കി; മുംബൈയില്‍ ഗ്യാങ് വാര്
മുംബൈ ഇന്ത്യന്‍സില്‍ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ നിന്ന് ഈ സീസണില്‍ ആദ്യം പുറത്തായിട്ടും മുംബൈ ഇന്ത്യന്‍സില്‍ ഹര്‍ദിക് പാണ്ഡ്യയും രോഹിത് ശര്‍മയും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിനുള്ളില്‍ പുതിയൊരു ക്യാമ്പ് രൂപപ്പെട്ടിരിക്കുകയാണ്.
വിദേശ കളിക്കാരുടെയും ഇന്ത്യന്‍ കളിക്കാരുടെയും ക്യാമ്പാണിത്. ഇതില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം പിന്തുണയ്ക്കുന്നത് രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങി വരണമെന്നാണ്. അതേസമയം വിദേശ കളിക്കാര്‍ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ പിന്തുണയ്ക്കുന്നവരാണ്. ഇത് പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.

മുംബൈക്ക് ഈ സീസണില്‍ ആകെ ചെയ്യാനുള്ളത് അവസാന സ്ഥാനക്കാരാവാതിരിക്കുക എന്നത് മാത്രമാണ്. അവസാന സ്ഥാനക്കാരാവാതിരിക്കുന് അവസാന മത്സരത്തില്‍ ലഖ്നൗവ് സൂപ്പര്‍ ജയന്റ്സിനെ പരാജയപ്പെടുത്തുക മാത്രമാണ് മുംബൈയുടെ മുന്നിലെ ഏക വഴി. വെള്ളിയാഴ്ച്ച വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
പക്ഷേ ഇതൊന്നുമല്ല അവരെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഈ സീസണ് കഴിഞ്ഞാലും പ്രശ്നം അവസാനിക്കില്ല എന്നതാണ് ഇപ്പോള്‍ മുംബൈയെ അലട്ടുന്നത്. രോഹിത് ശര്‍മയോ ഹര്‍ദിക്ക് പാണ്ഡ്യയോ മനസ്സ് വെക്കാതെ ടീമിലെ പ്രശ്നങ്ങള്‍ മാറില്ല എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
മുംബൈ ഡ്രെസ്സിംഗ് റൂമില്‍ രോഹിത് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയും വ്യത്യസ്ത ക്യാമ്പുകളെ ഉണ്ടാക്കിയതാണ് വലിയ പ്രശ്നം. മുംബൈ ടീമിലെ ഇന്ത്യന്‍ താരങ്ങളെല്ലാം രോഹിത് ക്യാപ്റ്റനായി മടങ്ങിയെത്തം എന്നാണെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വിദേശ താരങ്ങള്‍ ഹര്‍ദിക്കിനെയാണ് പിന്തുണയ്ക്കുന്നത്.
പക്ഷേ വിദേശ താരങ്ങളില്‍ വമ്പന്‍ പേരുകളൊന്നും ഇല്ല എന്നതാണ് ഹര്‍ദിക്കിന് ഏറ്റവും വലിയ വെല്ലുവിളി. മുന്‍ ആര്‍സിബി താരം എബി ഡിവില്യേഴ്സും ഇതേ കാര്യം ചൂണ്ടിക്കാണിച്ചു.
ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി സ്റ്റൈല്‍ യുവതാരങ്ങള്‍ക്കും പരിചയസമ്പത്ത് കുറഞ്ഞവര്‍ക്കും ഇഷ്ടമാകും. അവര്‍ക്ക് പ്രശനങ്ങളുണ്ടാവില്ല. എന്നാല്‍ രോഹിത്, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ പിന്തുണയ്ക്കാന്‍ സാധ്യതയൊന്നുമില്ലെന്നും ഡിവില്യേഴ്സ് പറഞ്ഞു.
ടീമിലെ വിദേശ താരങ്ങളുമായി ഹര്‍ദിക്കിന് പ്രശ്നങ്ങളൊന്നുമില്ല. ടിം ഡേവിഡ് ഹര്‍ദിക്കിനെ വാനോളം പുകഴ്ത്തിയിരുന്നു. ടീമിനെ ഒരുമിച്ച് കൊണ്ടുപോകുന്ന ഘടകം ഹര്‍ദിക്കാണ്. സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ ഞങ്ങള്‍ക്ക് അവസരം നല്‍കുന്നത് ഹര്ദിക്കാണെന്നും ടിം ഡേവിഡ് പറഞ്ഞു.
കഴിഞ്ഞ ദിവസം നെറ്റ്സില്‍ ഹര്‍ദിക് പരിശീലനത്തിനെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും വേഗം കളം വിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഈ സീസണില്‍ മോശം ഫോമിലുമാണ്. രോഹിത്തോ ഹര്‍ദിക്കോ മികവിനൊത്തുയരാത്തതും അതുപോലെ പ്രശ്നങ്ങളും മുംബൈ ടീമിനെയാണ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications