മുംബൈയില്‍ മെഗാ ട്വിസ്റ്റ്; രോഹിത് മാത്രമല്ല ബുംറയും പുറത്തേക്ക്? 4 മാറ്റങ്ങള്‍ എത്തും

മുംബൈ: ഐപിഎല്‍ താരലേലത്തിനായി കാത്തിരിക്കുകയാണ് ടീമുകള്‍. വലിയ മാറ്റങ്ങള്‍ പല ഫ്രാഞ്ചെസികളിലും കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടൂര്‍ണമെന്റിലെ ടോപ് ടീമായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ വെറും നാലെണ്ണം മാത്രമാണ് മുംബൈ ഇന്ത്യന്‍സ് വിജയിച്ചത്.

ഹര്‍ദിക് പാണ്ഡ്യ ടീമിന്റെ പുതിയ ക്യാപ്റ്റനായി എത്തിയിട്ടും വലിയ തിരിച്ചടിയാണ് ടീം നേരിട്ടത്. അതിന് പുറമേ ടീമില്‍ വിഭാഗീയതയും ശക്തമായി. രോഹിത് ശര്‍മയെ പിന്തുണയ്ക്കുന്നവരെല്ലാം ഹര്‍ദിക്കിനെതിരെ രംഗത്ത് വന്നു. ഇതെല്ലാം തിരിച്ചടിക്ക് കാരണമായിരുന്നു. ഇത്തവണ എന്തെല്ലാം മാറ്റങ്ങള്‍ ടീമില്‍ വരുമെന്ന് നോക്കാം.

ipl-mega-auction-2025

രോഹിത്തിനെ ഇനി നോക്കണ്ട

മുംബൈയുടെ വരുന്ന സീസണിലെ ഏറ്റവും വലിയ മാറ്റം രോഹിത് ശര്‍മയായിരിക്കും. മുംബൈ വിടാനുള്ള ഒരുക്കത്തിലാണ് രോഹിത് ശര്‍മ. ഇന്ത്യക്ക് ടി20 ലോകകപ്പ് സമ്മാനിച്ച രോഹിത്തിന് ഐപിഎല്ലില്‍ ഒരു ടീമിനെ നയിക്കാന്‍ താല്‍പര്യമുണ്ട്. മുംബൈ താരത്തെ കൈവിട്ടേക്കുമെന്നാണ് സൂചന. ഐപിഎല്‍ താരലേലത്തില്‍ രോഹിത്ത് ഉണ്ടാവാനാണ് സാധ്യത.

ടി20യില്‍ നിന്ന് രോഹിത് വിരമിച്ച് കഴിഞ്ഞതാണ്. പക്ഷേ വമ്പന്‍ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ രോഹിത്തിന് ശേഷിയുണ്ട്. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളും രോഹിത്തിന്റെ പേരിലുണ്ട്. മുംബൈ രോഹിത്തിനെ കൈവിട്ടാല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ വാങ്ങാന്‍ രംഗത്തുണ്ടാവുക രോഹിത്തിനെയായിരിക്കും.

ഹര്‍ദിക്കിന് മാറ്റമില്ല

മുംബൈ ഹര്‍ദിക്കിന് കീഴില്‍ തകര്‍ന്നെങ്കിലും ക്യാപ്റ്റനെ മാറ്റാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവില്ല. ടൂര്‍ണമെന്റിലെ വമ്പന്‍ ടീമുകള്‍ സാധാരണ മോശം സീസണ്‍ വന്നാലും ക്യാപ്റ്റനെയും കളിക്കാരെയും മാറ്റാറില്ല.

ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി മികവ് കാണിച്ചിട്ടുള്ള താരമാണ് ഹര്‍ദിക്. ഐപിഎല്‍ 2022ല്‍ ഗുജറാത്തിനെ കിരീടം ചൂടിച്ചിരുന്നു ഹര്‍ദിക്ക്. 2023ല്‍ ടീം വീണ്ടും ഫൈനലിലെത്തിയിരുന്നു. ഇത്തവണ മുംബൈ വാങ്ങുന്ന താരങ്ങളില്‍ ഏറ്റവും മുന്നില്‍ രോഹിത്തുണ്ടാവും.

സൂര്യകുമാര്‍ യാദവിനെ കൈവിടില്ല

സൂര്യകുമാര്‍ യാദവിനെ ടീം നിലനിര്‍ത്താനാണ് സാധ്യത. മുംബൈയിലെ ഏറ്റവും താരമൂല്യമുള്ള ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടീമിന്റെ ബാറ്റിംഗ് കരുത്താണ് സൂര്യകുമാര്‍. മുംബൈ സൂര്യകുമാറിനെ നേരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നില്ല.

പക്ഷേ ഇന്ത്യന്‍ ടീം സൂര്യയെ ടി20 ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഹര്‍ദിക്കിനെ മറികടന്നാണ് സൂര്യകുമാര്‍ ക്യാപ്റ്റനായത്. മുംബൈയില്‍ എത്തിയ ശേഷമാണ് സൂര്യകുമാര്‍ അറിയപ്പെടുന്ന താരമായത്. അതുകൊണ്ട് താരം ടീമിനെ കൈവിടാന്‍ സാധ്യതയില്ല.

ബുംറയെ കൈവിട്ടേക്കും

മുംബൈയുടെ ബൗളിംഗ് കരുത്ത് ജസ്പ്രീത് ബുംറയാണ്. മിച്ചല്‍ സ്റ്റാര്‍കും, പാറ്റ് കമ്മിന്‍സും അടക്കമുള്ളവര്‍ റെക്കോര്‍ഡ് പ്രതിഫലം വാങ്ങുമ്പോള്‍ ബുംറയുടെ പ്രതിഫലം വളരെ കുറവാണ്. താരത്തെ ലേലത്തില്‍ വെക്കാന്‍ മുംബൈ അതുകൊണ്ട് നിര്‍ബന്ധിതരാവും. താരലേലത്തില്‍ ബുംറ ഉണ്ടെങ്കില്‍ ഉറപ്പായും 15 കോടിക്ക് മുകളില്‍ താരത്തിന് ലഭിക്കും.

ഹര്‍ദിക്, സൂര്യകുമാര്‍ എന്നിവര്‍ക്കെല്ലാം മുംബൈ 15 കോടിയോളം നല്‍കുന്നുണ്ട്. ബുംറയ്ക്ക് കൂടി ഇത്ര വലിയ തുക നല്‍കുക അസാധ്യമായ കാര്യമാണ്. അതുകൊണ്ട് താരത്തെ നിലനിര്‍ത്താന്‍ സാധ്യതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+