IPL 2021: ഗൗതം ഹീറോടാ, ഡിമാന്റ് കൂടാന്‍ ദേശീയ ടീമിനായി കളിക്കേണ്ട! പുതിയ റെക്കോര്‍ഡ്
ചെന്നൈയാണ് 9.25 കോടിക്കു ഗൗതമിനെ വാങ്ങിയത്
ഐപിഎല്ലില്‍ ലേലത്തില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് കര്‍ണാടക താരം കൃഷ്ണപ്പ ഗൗതമെന്ന കെ ഗൗതം. ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ച ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത താരമെന്ന റെക്കോര്‍ഡാണ് ഗൗതമിനെ തേടിയെത്തിയത്. ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ഗൗതമിനെ മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് 9.25 കോടി രൂപയ്ക്കാണ് ലേലത്തില്‍ സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറും ഇന്ത്യന്‍ താരവുമായ ക്രുനാല്‍ പാണ്ഡ്യയുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് ഗൗതം തിരുത്തിയത്. ദേശീയ ടീമിനായി അരങ്ങേറും മുമ്പ് ക്രുനാലിനെ മുംബൈ വാങ്ങിയത് 8.8 കോടി രൂപയ്ക്കായിരുന്നു. 2018ലെ ലേലത്തിലായിരുന്നു ഇത്.
ഐപിഎല്ലില്‍ ഏറെ അനുഭവസമ്പത്തുള്ള താരമാണ് ഓള്‍റൗണ്ടര്‍ കൂടിയായ ഗൗതം. കിങ്സ് ഇലവന് പഞ്ചാബ്, രാജസ്ഥാന് റോയല്‍സ് ടീമുകള്‍ക്കു വേണ്ടി നേരത്തേ അദ്ദേഹം കളിച്ചിരുന്നു. 2018ലാണ് ഗൗതം ഐപിഎല്ലില്‍ അരങ്ങേറിയത്. 32 കാരനായ താരം 24 ഐപിഎല്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഓഫ്സ്പിന്നറും വമ്പനടികള്‍ക്കു പേരുകേട്ട ബാറ്റ്സ്മാനുമാണ് ഗൗതം. 8.26 ആണ് ഐപിഎല്ലിന്റെ അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ്. 13 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. 169.09ന്റെ മികച്ച സ്ട്രൈക്ക് റേറ്റ് ഗൗതമിനുണ്ട്.
കൃത്യമായ പ്ലാനിങോടെയാണ് സിഎസ്കെ ലേലത്തിലെത്തിയത്. ബാറ്റിങിലും ആശ്രയിക്കാവുന്ന ഒരു ഓഫ്സ്പിന്നറെ സിഎസ്കെയ്ക്കു പുതിയ സീസണില്‍ ആവശ്യമായിരുന്നു. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ ലേലത്തില്‍ എത്തിച്ചതിനു പിന്നാലെയാണ് മറ്റൊരു ഓള്‍റൗണ്ടറായ ഗൗതമിനെയും സിഎസ്കെ വാങ്ങിയത്. രവീന്ദ്ര ജഡേജ അടുത്തിടെ പരിക്കുകള്‍ കാരണം വലയുന്നതിനാല്‍ ബാക്കപ്പായി ഗൗതമിനെ കളിപ്പിക്കാമെന്നാണ് സിഎസ്കെയുടെ കണക്കുകൂട്ടല്‍.
അവസാനമായി നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗൗതമിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. നാലു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകളാണ് താരത്തിനു നേടാനായത്. ബാറ്റിങിലാവട്ടെ 31 റണ്‍സ് മാത്രമേ ഗൗതം നേടിയിരുന്നുള്ളൂ.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications