കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: ഗംഭീറിന്റെ പ്രവചനം തെറ്റിയില്ല, അടുത്ത 'റസ്സല്‍' ജാമിസണിന് വമ്പന്‍ വില- ആര്‍സിബിയില്‍

15 കോടിക്കാണ് താരത്തെ ആര്‍സിബി വാങ്ങിയത്

Google Oneindia Malayalam News

ചെന്നൈ: ലോക ക്രിക്കറ്റിലെ അടുത്ത ആന്ദ്രെ റസ്സലായി മാറുമെന്നു ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടിയ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണിന് ഐപിഎല്‍ ലേലത്തില്‍ മോഹവിലയാണ് ലഭിച്ചത്. 75 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ജാമിസണിനെ 15 കോടി രൂപയ്ക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. പഞ്ചാബ് കിങ്‌സ് അവസാനം വരെ കിവീസ് താരത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ആര്‍സിബിയുടെ 15 കോടിയെന്ന ഓഫര്‍ പഞ്ചാബിന് മറുപടിയില്ലായിരുന്നു. ഇതോടെയാണ് ജാമിസണ്‍ ആര്‍സിബിയുടെ കൂടാരത്തിലെത്തിയത്. ഐപിഎല്ലിലെ ഏറ്റവും വില പിടിപ്പുള്ള ന്യൂസിലാന്‍ഡ് താരമെന്ന റെക്കോര്‍ഡും ഇതോടെ ജാമിസണ്‍ സ്വന്തമാക്കി.

1

ഈ ലേലത്തിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ താരമായി ജാമിസണ്‍ മാറിയിരിക്കുകയാണ്. 16.25 കോടി ലഭിച്ച ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസാണ് തലപ്പത്ത്. ഐപിഎല്‍ ലേലത്തിന്റെ ചരിത്രമെടുത്താല്‍ ഏറ്റവും വില കൂടിയ രണ്ടാമത്തെ താരമെന്ന നേട്ടത്തിനൊപ്പം ജാമിസണ്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനും 15 കോടി ലഭിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സായിരുന്നു അന്ന് അദ്ദേഹത്തെ വാങ്ങിയത്.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

ജാമിസണിന് ഐപിഎല്ലില്‍ ഇതു അരങ്ങേറ്റ സീസണ്‍ കൂടിയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടാണ് താരപദവിയിലേക്കുയര്‍ന്നത്. ന്യൂസിലാന്‍ഡിനായി ആറു ടെസ്റ്റുകൡും രണ്ടു ടി20കളിലും നാലു ഏകദിനങ്ങളിലും മാത്രമേ ജാമിസണ്‍ കളിച്ചിട്ടുള്ളൂ. എന്നാല്‍ കരിയറിലാകെ ഇതുവരെ 38 ടി20കളില്‍ നിന്നായി 54 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
First time in the history of IPL three players go past 14 crores in auction | Oneindia Malayalam

English summary
Newzeland allrounder Kyle jamieson sold to Royal challengers bangalore for 15 crores in auction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X