അവന്‍ തിരിച്ചുവരുന്നു, ഐപിഎല്ലില്‍ ഡല്‍ഹിയെ നയിക്കുക വാര്‍ണര്‍ അല്ല; റിഷഭ് പന്തിനെ പിന്തുണച്ച് ടീം
ഐപിഎല്ലില്‍ ഇത്തവണ കസറാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ വേണ്ടത്ര മികവ് കാണിക്കാന്‍ സാധിക്കാത്തതിന്റെ നിരാശ ടീമിനുണ്ട്. ഡേവിഡ് വാര്‍ണറായിരുന്നു ടീമിനെ നയിച്ചത്. വാര്‍ണര്‍ റണ്‍സ് നേടിയെങ്കിലും സ്‌ട്രൈക്ക് റേറ്റില്‍ പിന്നിലായിരുന്നു. പലപ്പോഴും വെടിക്കെട്ട് ബാറ്റിംഗിനായി ശ്രമിച്ചിട്ടും വാര്‍ണര്‍ക്ക് അത് സാധ്യമായിരുന്നില്ല. ഇത് തന്നെയായിരുന്നു ടീം നേരിട്ട വലിയ വെല്ലുവിളി.
ഇത്തവണ ടീമിന്റെ ക്യാപ്റ്റനെ മാറ്റാന്‍ ഡല്‍ഹി ഒരുങ്ങുകയാണ്. കഴിഞ്ഞ തവണ റിഷഭ് പന്തിന് പരിക്കേറ്റതോടെയാണ് വാര്‍ണര്‍ ടീമിനെ നയിച്ചത്. എന്നാല്‍ ഇത്തവണ ടീമിലേക്ക് പന്ത് തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ട്. ടീമിന്റെ മാനേജര്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലി റിഷഭ് പന്ത് ഐപിഎല്‍ 2024ല്‍ കളിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. 2021, 2022 സീസണുകളില്‍ പന്താണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചത്.

കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും ഒരു തവണ കിരീടം നേടാനും, ഒരു തവണ സെമിയിലെത്താനും ടീമിന് സാധിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ പന്തിനെ കാത്തിരിക്കുന്നതും ടീമിന്റെ ക്യാപ്റ്റന്‍സിയാണ്. പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം അഗ്രസീവായ കളി പുറത്തെടുക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. മുമ്പ് പന്ത് ക്യാപ്റ്റനായപ്പോള്‍ ടീമിന്റെ സമീപനം തന്നെ മാറിയിരുന്നു. എന്നാല്‍ വാര്‍ണര്‍ക്ക് കീഴില്‍ ആ മൂര്‍ച്ച നഷ്ടപ്പെട്ടിരുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സില്‍ 2016ലാണ് പന്ത് എത്തുന്നത്.ഡല്‍ഹിയെ സംബന്ധിച്ച് പന്ത് എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനാണ്. താരത്തോളം കൂടുതല്‍ റണ്‍സെടുത്തവര്‍ ഡല്‍ഹിയിലുണ്ടായിരുന്നില്ലെന്ന് തന്നെ പറയാം. അതുകൊണ്ടാണ് ടീം മാനേജ്‌മെന്റ് താരത്തെ ഇത്ര ശക്തമായി പിന്തുണയ്ക്കുന്നത്. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ്. സജീവ ക്രിക്കറ്റ് താരം അപകടത്തിന് ശേഷം കളിച്ചിട്ടില്ല.
ഇന്ത്യന്‍ ടീമിലും താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഡല്‍ഹിയുടെ പരിശീലന ക്യാമ്പില്‍ പന്ത് പങ്കെടുത്തിരുന്നു. ഇതോടെയാണ് വരുന്ന സീസണില്‍ താരം ഐപിഎല്‍ കളിക്കുമെന്ന് ഏകദേശം ഉറപ്പായത്. ടീം മാനേജ്‌മെന്റ് പന്ത് തന്നെ ടീമിനെ നയിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പന്ത് ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ റിഹാബിലേഷനിലാണ്. ഫെബ്രുവരി അവസാനത്തോടെ പന്ത് പൂര്‍ണമായ ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്നാണ് സൂചന.
എന്‍സിഎ മാനേജര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരമായിരിക്കും പന്ത് ഐപിഎല്ലില്‍ പങ്കെടുക്കുക. ബിസിസിഐ അനുമതി ലഭിച്ചാല്‍ മാത്രമേ പന്ത് വിക്കറ്റ് കീപ്പറുടെ ചുമതല ഏറ്റെടുക്കൂ. അതല്ലെങ്കില്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലുമായിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കീപ്പിംഗ് ചെയ്യുന്നില്ലെങ്കില്‍ താരം ഫീല്‍ഡിലുണ്ടാവുമെന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സിലെ പ്രമുഖ ഉദ്യോഗസ്ഥന്‍ ക്രിക്ക്ബസിനോട് പ്രതികരിച്ചു.












Click it and Unblock the Notifications