ധോണിയുമല്ല, രവീന്ദ്ര ജഡേജയുമല്ല, ചെന്നൈയില്‍ ഒരു സീസണില്‍ കൂടുതല്‍ പ്രതിഫലം കിട്ടിയത് ഈ താരത്തിന്
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഈ മാസം നടക്കുന്ന താരലേലത്തിനായി കാത്തിരിക്കുകയാണ്. മഹേന്ദ്ര സിംഗ് ധോണി തന്നെ ടീമിനെ ഒരിക്കല്‍ കൂടി നയിക്കുമെന്ന് ഉറപ്പാണ്. ടീമില്‍ വമ്പന്‍ പ്രതിഫലം വാങ്ങുന്നവരാണ് മഹേന്ദ്ര സിംഗ ധോണി. എന്നാല്‍ ധോണിയേക്കാള്‍ പ്രതിഫലം രവീന്ദ്ര ജഡേജയ്ക്കുണ്ട്. എന്നാല്‍ ഇവരൊന്നും അല്ല സിഎസ്‌കെയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. അത് മറ്റൊരു താരമാണ്.
സിഎസ്‌കെ വമ്പന്‍ തുക താരങ്ങള്‍ക്കായി മുടക്കുന്ന ടീമല്ല. പകരം ബുദ്ധിപൂര്‍വം ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങളെ വളര്‍ത്തിയെടുക്കുന്ന ടീമാണ്. വന്‍ തുക സിഎസ്‌കെ മുടക്കുന്നുണ്ടെങ്കില്‍ ആ താരം അതിന് അര്‍ഹരായിരിക്കുമെന്ന് സിഎസ്‌കെ ഉറപ്പിക്കാറുണ്ട്. സിഎസ്‌കെ പത്ത് കോടിയില്‍ കൂടുതല്‍ ഒരു താരത്തിനായി മുടക്കിയത് ഐപിഎല്‍ താരലേലത്തിന്റെ ചരിത്രത്തില്‍ തന്നെ മൂന്ന് തവണ മാത്രമാണ്.

അതില്‍ നിന്ന് തന്നെ വളരെ സൂക്ഷിച്ച് മാത്രമേ വമ്പന്‍ താരങ്ങളെ വാങ്ങാറുള്ളൂ. സിഎസ്‌കെ ഇതുവരെ ഒഴിവാക്കാത്ത താരമാണ് എംഎസ് ധോണി. 15 കോടിയാണ് ധോണിയെ അവര്‍ നിലനിര്‍ത്തുന്നത്. 2018ല്‍ സിഎസ്‌കെ സസ്‌പെന്‍ഷന്‍ മാറി തിരിച്ചെത്തിയ ശേഷം ധോണിക്കായിരുന്നു കൂടുതല്‍ പ്രതിഫലം നല്‍കിയത്. പിന്നീട് രണ്ട് തവണ സിഎസ്‌കെയ്ക്ക് ധോണി കിരീടം നേടിക്കൊടുത്തിരുന്നു.
ഈ തുകയ്ക്കാണ് ധോണിയെ കുറച്ച് വര്‍ഷങ്ങളായി ടീം നിലനിര്‍ത്തിയത്. നാല് സീസണോളം ഇത് തുടര്‍ന്നിരുന്നു. കഴിഞ്ഞ സീസണില്‍ രവീന്ദ്ര ജഡേജ ധോണിയെ മറികടക്കുകയായിരുന്നു. അതേസമയം ധോണി പ്രതിഫലം കുറയ്ക്കുകയും ചെയ്തിരുന്നു. പന്ത്രണ്ട് കോടിയാണ് ധോണിക്ക് ടീമിപ്പോള്‍ നല്‍കുന്നത്. അതേസമയംയ രവീന്ദ്ര ജഡേജയ്ക്ക് 16 കോടി പ്രതിഫലം നല്‍കുന്നുണ്ട്.
എന്നാല്‍ 2022 സീസണില്‍ മാത്രമാണ് ജഡേജയ്ക്ക് പ്രതിഫലത്തില്‍ മുന്നിട്ട് നില്‍ക്കാനായത്. നിലവില്‍ സിഎസ്‌കെയില്‍ ഏറ്റവും പ്രതിഫലം പറ്റുന്നത് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സാണ്. 16.25 കോടിയാണ് താരത്തിന് ലഭിക്കുന്ന പ്രതിഫലം. ആ സീസണില്‍ ഐപിഎല്‍ ചരിത്രത്തിലെ മൂന്നാമത്തെ വലിയ തുക ലഭിക്കുന്ന താരമായിരുന്നു സ്റ്റോക്‌സ്. സിഎസ്‌കെയുടെ ചരിത്രത്തില്‍ തന്നെ ഒരു താരത്തിനായി ഇത്രയധികം തുക മുടക്കുന്നതും ആദ്യമായിട്ടായിരുന്നു.
അതേസമയം സ്‌റ്റോക്‌സിനെ കൊണ്ട് സിഎസ്‌കെയ്ക്ക് യാതൊരു ഫലവും ഉണ്ടായിട്ടില്ല. ആകെ രണ്ട് മത്സരമാണ് താരം കളിച്ചത്. പരിക്കിനെ തുടര്‍ന്ന് സീസണിലെ ഭൂരിഭാഗം മത്സരവും ടീമിന് നഷ്ടപ്പെട്ടു. പക്ഷേ സിഎസ്‌കെ തന്നെ കിരീടം നേടി. ഇത്തവണ പക്ഷേ സ്റ്റോക്‌സ് കളിക്കുന്നില്ല. സിഎസ്‌കെ അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുകയാണ്. താരലേലത്തിലും സ്‌റ്റോക്‌സ് പങ്കെടുക്കുന്നില്ല. ഐപിഎല്ലിലേക്ക് ഇനി തിരിച്ചുവരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇതോടെ ഈ വര്‍ഷം സിഎസ്‌കെയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരം ജഡേജയായി മാറിയിരിക്കുകയാണ്.












Click it and Unblock the Notifications