Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജു സാംസണ്‍ ടി20 ലോകകപ്പ് ടീമില്‍ വേണ്ട; പകരക്കാരന്‍ കിഷനല്ല, ഈ വെടിക്കെട്ട് താരമാണെന്ന് പഠാന്‍

ഇന്ത്യക്ക് നിര്‍ണായകമായ ടി20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുകയാണ്. ഇന്ത്യ 2024ല്‍ കളിക്കുന്ന ഏറ്റവും സുപ്രധാനപ്പെട്ട ടൂര്‍ണമെന്റ് കൂടിയാണ്. എന്നാല്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ ബാറ്റിംഗ് സൂപ്പര്‍ ഹീറോ വിരാട് കോലി ടീമിലുണ്ടായേക്കില്ല. അതേസമയം വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തില്‍ വലിയ മത്സരങ്ങള്‍ തന്നെ ഇപ്പോഴും ടീമിനുള്ളില്‍ നടക്കുന്നുണ്ട്.

കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിങ്ങനെ മൂന്ന് വിക്കറ്റ് കീപ്പര്‍മാര്‍ തമ്മിലാണ് ഇപ്പോള്‍ മത്സരം. റിഷഭ് പന്ത് കൂടി വന്നാല്‍ ഈ മത്സരം കടുപ്പമാകും. ഐപിഎല്ലിന് ശേഷം ടീമിലേക്ക് പരിഗണിക്കുന്നവരില്‍ പന്തുമുണ്ടാവും. എന്നാല്‍ ഇവരൊന്നുമല്ല ടീമില്‍ വേണ്ടതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍.

sanju-samson-irfan-pathan

വെസ്റ്റിന്‍ഡീസിലും, അമേരിക്കയിലുമായിട്ടാണ് അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയോടെ ലോകകപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും ടീം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയും ഇതിന്റെ ഭാഗമാണ്. നിരവധി താരങ്ങളെ ഈ രണ്ട് പരമ്പരയിലുമായി ഇന്ത്യ പരീക്ഷിച്ചിട്ടുണ്ട്.

എന്നാല്‍ ലോകകപ്പ് ടീം പ്രഖ്യാപിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണോ ഇഷാന്‍ കിഷനോ അല്ല വേണ്ടതെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പഠാന്‍ നിര്‍ദേശിക്കുന്നത്. 2007ല്‍ ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു ഇര്‍ഫാന്‍. ഫൈനലിലെ താരമായതും പഠാന്‍ തന്നെയാണ്. സഞ്ജുവോ ഇഷാനോ അല്ല വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ജിതേഷ് ശര്‍മയാണ് ഇന്ത്യന്‍ ടീമില്‍ വേണ്ടതെന്ന് ഇര്‍ഫാന്‍ പഠാന്‍ പറയുന്നു.

നിലവില്‍ പഞ്ചാബ് കിംഗ്‌സിന്റെ താരമാണ് ജിതേഷ്. കഴിഞ്ഞ സീസണില്‍ അടക്കം ജിതേഷിന്റെ വെടിക്കെട്ട് ബാറ്റിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്തതും താരത്തിനുള്ള നേട്ടമാണ്. റിഷഭ് പന്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനായിട്ടില്ല. കെഎല്‍ രാഹുലിന്റെയും, സഞ്ജു സാംസന്റെയും ഫോം മികച്ചതല്ല.

ഇഷാന്‍ കിഷനും, ജിതേഷുമാണ് ടി20 ലോകകപ്പില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള താരങ്ങളെന്നാണ് ഇര്‍ഫാന്‍ ചൂണ്ടിക്കാണിക്കുന്നത്.എന്നാല്‍ ഇതില്‍ കിഷന് സാധ്യതയില്ലെന്നും പഠാന്‍ വ്യക്തമാക്കി. ഇഷാന്‍ കിഷന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനാണ്. അതുകൊണ്ട് ടീമില്‍ ഇടംപിടിക്കുക ദുഷ്‌കരമാണ്. ടീമില്‍ ആ സ്ഥാനത്ത് നിരവധി പേരുണ്ട്. ഇഷാനെ മധ്യനിരയില്‍ കളിപ്പിക്കേണ്ടതില്ല. ജിതേഷാണ് മധ്യനിരയില്‍ കളിക്കാന്‍ യോഗ്യന്‍. ഏകദിനത്തിലായാലും, ടി20 ആയിലും കിഷന്‍ കളിക്കുന്നുണ്ടെങ്കില്‍ ടോപ് ഓര്‍ഡറില്‍ തന്നെ കളിക്കണം.

എന്നാല്‍ ടോപ് ഓര്‍ഡറില്‍ നിരവധി താരങ്ങള്‍ കളിക്കുന്നുണ്ട്. അതുകൊണ്ട് കിഷനെ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടാണ്. കുറഞ്ഞ സമയം കൊണ്ട് തന്നെ ജിതേഷ് കഴിവ് തെളിയിച്ച് കഴിഞ്ഞു. കിഷന് സ്പിന്‍ കളിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ജിതേഷ് അക്കാര്യത്തില്‍ മെച്ചപ്പെട്ട ബാറ്റ്‌സ്മാനാണ്. സൂര്യകുമാര്‍ യാദവിനെ പോലെ കളിക്കാന്‍ കഴിവുള്ള താരമാണ് ജിതേഷ് എന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+