Get Updates
Get notified of breaking news, exclusive insights, and must-see stories!

2 ക്യാച്ചെടുത്തിട്ടും സഞ്ജു സാംസണിന് ആ നേട്ടമില്ല, മികച്ച ഫീല്‍ഡറായി മറ്റൊരു താരം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ഇന്ത്യ നേടിയതിന് പിന്നാലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഫീല്‍ഡിംഗാണ്. മികച്ച ഫീല്‍ഡിംഗ് കൊണ്ട് കൂടിയാണ് ഇന്ത്യ പരമ്പര വിജയിച്ചത്. അതേസമയം ടീമിന്റെ ഇംപാക്ട് ഫീല്‍ഡറായി ഈ പരമ്പരയില്‍ തെരഞ്ഞെടുക്കപ്പെട്ടത് ഒരു പുതുമുഖമാണ്. മറ്റാരുമല്ല, സായ് സുദര്‍ശനാണ് ആ താരം. പരമ്പര സമാപിച്ച ശേഷം ടീമില്‍ തന്നെയാണ് ഏറ്റവും മികച്ച ഇംപാക്ട് ഫീല്‍ഡറെ തെരഞ്ഞെടുക്കുക.

പരമ്പരയില്‍ ടീമിന് വേണ്ടി ഏറ്റവും മികച്ച ക്യാച്ചെടുത്തവരെയാണ് ഇതിനായി തിരഞ്ഞെടുക്കുക. ജേതാക്കള്‍ക്ക് മെഡലും നല്‍കാറുണ്ട്. ഫീല്‍ഡിംഗ് കോച്ച് അജയ് രത്രയാണ് മികച്ച താരത്തെ പ്രഖ്യാപിച്ചത്.പരമ്പരയില്‍ മൊത്തം 12 ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ എടുത്തതെന്ന് രത്ര പറഞ്ഞു. മൂന്ന് പേരാണ് മികച്ച ഫീല്‍ഡറാവാന്‍ വേണ്ടി മത്സരിച്ചത്. ക്യാപ്റ്റനായ കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, സായ് സുദര്‍ശന്‍ എന്നിവരായിരുന്നു മികച്ച ഫീല്‍ഡര്‍ സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്നത്.

sanju-samson

സഞ്ജു സാംസണ്‍ രണ്ട് ക്യാച്ചുകളാണ് എടുത്തത്. ഒന്ന് ഫീല്‍ഡറായിട്ടും, ഒന്ന് വിക്കറ്റ് കീപ്പറായിട്ടുമായിരുന്നു. മൂന്നാമത്തെയാളായിരുന്നു ദുര്‍ശന്‍. മൂന്നാം ഏകദിനത്തില്‍ ഹെയ്ന്റിച്ച് ക്ലാസന്റ അതിഗംഭീര ക്യാച്ചെടുത്ത് മത്സരം മാറ്റി മറിച്ചത് സുദര്‍ശനായിരുന്നു. രാഹുലും സുദര്‍ശനും തമ്മിലായിരുന്നു മികച്ച ക്യാച്ചിനുള്ള പോരാട്ടം നടന്നത്. രാഹുലിനായിരുന്നു രത്ര പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.

അതേസമയം പുരസ്‌കാരം സുദര്‍ശന് നല്‍കാനായിരുന്നു രാഹുലിന്റെ തീരുമാനം. അത്രയും കഠിനമായിരുന്ന ക്യാച്ചാണ് സുദര്‍ശന്‍ മത്സരത്തില്‍ എടുത്തത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. അവസാന മത്സരത്തില്‍ പത്ത് റണ്‍സിനാണ് താരം പുറത്തായത്. പക്ഷേ ഗംഭീര ക്യാച്ചിലൂടെ മത്സരത്തില്‍ ഇംപാക്ടുണ്ടാക്കാന്‍ താരത്തിന് സാധിക്കുകയായിരുന്നു.

പുരസ്‌കാരം പ്രഖ്യാപിച്ചതോടെ വലിയ ആഘോഷമായിരുന്നു പിന്നീട് ഡ്രെസ്സിംഗ് റൂമില്‍. അതേസമയം രാഹുലിന് മത്സരത്തില്‍ വലിയ നേട്ടമുണ്ടായി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായും രാഹുല്‍ മാറി. നേരത്തെ മഹേന്ദ്ര സിംഗ് ധോണിയാണ് ഈ നേട്ടം കൈവരിച്ചത്.

ഏകദിനത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനായും സുദര്‍ശന് മാറിയിരുന്നു. നവജ്യോത് സിംഗ് സിദ്ദുവാണ് ഈ നേട്ടം ആ ദ്യം കൈവരിച്ചത്. അതേസമയം മത്സരത്തില്‍ ഇന്ത്യയുടെ മികച്ച വിജയത്തിന് കാരണം സഞ്ജു സാംസണിന്റെ സെഞ്ച്വറിയായിരുന്നു.

ഏകദിനത്തിലെ കന്നി സെഞ്ച്വറിയായിരുന്നു സഞ്ജു കുറിച്ചത്. അതുപോലെ വിരാട് കോലിക്ക് ശേഷം ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനായും രാഹുല്‍ മാറി. ഇതുവരെ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ല. രോഹിത് ശര്‍മയ്ക്ക് അത് നേടാനുള്ള അവസരം ഇത്തവണയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+