സഞ്ജു രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുമോ? ദിനേഷ് കാര്‍ത്തിക്കിന്റെ ലോകകപ്പ് ഇലവന്‍ ഇങ്ങനെ
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മത്സരം നടക്കാന്‍ ഇരിക്കുകയാണ്. ആരാകും ഇന്ത്യയുടെ ഓപ്പണര്‍ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അതുപോലെ തന്നെ വിക്കറ്റ് കീപ്പറുടെ കാര്യത്തിലും ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുന്നുണ്ട്. സഞ്ജു സാംസണ്‍ ആകെയുള്ള സന്നാഹ മത്സരത്തില്‍ പരാജയപ്പെട്ടതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
സഞ്ജുവിന് ടീമില്‍ ഇടമുണ്ടാകുമോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ച തന്നെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരമായ ദിനേഷ് കാര്‍ത്തിക് തന്റെ ടീം ഇലവന്‍ എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന്റെ ഇലവന്‍ ഇതുപോലെ വരാനാണ് സാധ്യതയെന്നും കാര്‍ത്തിക് പറഞ്ഞു.

ഇന്ത്യ ആദ്യ മത്സരം അയര്‍ലന്‍ഡിനെതിരെയാണ് കളിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് മത്സരം. ഗ്രൂപ്പ് എയിലെ മത്സരമാണിത്. ന്യൂയോര്‍ക്കിലെ നസോ കൗണ്ടി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ജൂണ്‍ ഒന്‍പതിന് പാകിസ്താനെതിരെയും ഇന്ത്യക്ക് മത്സരമുണ്ട്. പതിനൊന്നിന് അമേരിക്കയെയും ഇന്ത്യ നേരിടും.
കാനഡയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ ആദ്യ മത്സരം. ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യനല്‍ പാര്‍ക്കിലാണ് മത്സരം നടക്കുക. അതേസമയം രോഹിത് ശര്‍മയ്‌ക്കെതിരെ ആര് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണമെന്ന കാര്യത്തിലും കാര്‍ത്തിക് മനസ്സുതുറന്നു. വിരാട് കോലി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ് കാര്‍ത്തിക് പറയുന്നത്.
ഓപ്പണിംഗ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ യശസ്വി ജെയ്‌സ്വാളിനെയാണ് ദിനേഷ് കാര്‍ത്തിക് ഒഴിവാക്കിയിരിക്കുന്നത്. നിലവില്‍ ഓപ്പണറാവാനുള്ള സാധ്യത കൂടുതലുള്ള താരമാണ് ജെയ്‌സ്വാള്‍. ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍ അതുപോലെ ടീമിന് ഏറെ ആവശ്യമാണ്. പക്ഷേ ജെയ്‌സ്വാളിന്റെ ഫോം ആശങ്കപ്പെടുത്തുന്നതാണ്.
ആദ്യ നാല് ബാറ്റ്‌സ്മാന്‍മാരും ബാറ്റിംഗ് മാത്രം ചെയ്യുന്നവരാണ്. അതാണ് ഇന്ത്യക്കുള്ള മറ്റൊരു ആശങ്ക. ഈ സാഹചര്യത്തിലാണ് കാര്‍ത്തിക് ജെയ്‌സ്വാളിനെ ഒഴിവാക്കിയത്. ക്രിക്കറ്റ്ബസിനോടായിരുന്നു. കാര്‍ത്തിക് തന്റെ ഇലവന്‍ വെളിപ്പെടുത്തിയത്. ഓപ്പണിംഗില്‍ വിരാട് കോലിയാണ് വരേണ്ടതെന്നും താരം പറഞ്ഞു.
ആര്‍സിബിയില്‍ കോലി ഓപ്പണായിരുന്നു. കോലി മികച്ച ഓപ്പണിംഗാണ് ആര്‍സിബിക്ക് നല്‍കിയിരുന്നത്. അതുകൊണ്ട് ലോകകപ്പില്‍താരം തന്നെ ഓപ്പണ്‍ ചെയ്യുന്നതാണ് നല്ലത്. അതേസമയം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല ഡികെ. പകരം മൂന്നാം നമ്പറില്‍ റിഷഭ് പന്തിനെയാണ് കാര്‍ത്തിക് നിര്‍ദേശിക്കുന്നത്.
ഹര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറിലും, ശിവം ദുബെ ആറിലും, രവീന്ദ്ര ജഡേജ ഏഴിനും അക്ഷര്‍ പട്ടേല്‍ എട്ടാം നമ്പറിലും കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ അടുത്ത പൊസിഷനുകളിലും കളിക്കണമെന്ന് താരം നിര്‍ദേശിക്കുന്നു.












Click it and Unblock the Notifications