Get Updates
Get notified of breaking news, exclusive insights, and must-see stories!

കോലിക്കും ധോണിക്കും പോലുമില്ല, ഈ ക്രിക്കറ്റര്‍ താമസിക്കുന്നത് ആഡംബര കൊട്ടാരത്തില്‍, ആരെന്നറിയുമോ?

ഇന്ത്യന്‍ താരങ്ങള്‍ കളിക്കളത്തില്‍ കിടിലന്‍ പ്രകടനവും, കളത്തിന് പുറത്ത് ആഡംബര ജീവിതവും നയിക്കുന്നവരാണ്. മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോലിയും അതുപോലെ സമ്പത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്നവരാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒട്ടും പിന്നില്‍ അല്ല. ആഡംബര കാറുകള്‍, ബംഗ്ലാവുകള്‍, വമ്പന്‍ ഫ്‌ളാറ്റുകള്‍ എന്നിവയെല്ലാം ഇവര്‍ക്ക് സ്വന്തമായിട്ടുണ്ട്.

രോഹിത് ശര്‍മ മുപ്പത് കോടിയുടെ ആഡംബര അപ്പാര്‍ട്ട്‌മെന്റിന്റെ 29ാം നിലയിലാണ് താമസിക്കുന്നത്. 53 നിലകളുള്ള അപ്പാര്‍ട്ട്‌മെന്റാണിത്. വിരാട് കോലിക്കും അനുഷ്‌ക ശര്‍മയ്ക്കും ഗുരുഗ്രാമില്‍ 80 കോടിയുടെ വില്ലയുണ്ട്. എന്നാല്‍ ഏറ്റവും ചെലവേറിയ വീട്ടില്‍ താമസിക്കുന്ന ക്രിക്കറ്റര്‍ ഇവരാരുമല്ല. അതാരാണെന്ന് നോക്കാം.

mridula-jadeja-palace-price

image credit: mridula jadeja instagram

ധോണിയോ കോലിയോ അല്ല കൊട്ടാരത്തില്‍ താമസിക്കുന്ന ഈ ക്രിക്കറ്റര്‍. അധികമാരും അറിയാത്ത ഒരു താരമാണിത്. ഇന്ത്യന്‍ ക്രിക്കറ്ററായ മൃദുല ജഡേജയെന്ന വനിതാ താരമാണ്. അധികമാരും ഇവരെ കുറിച്ച് അറിയാന്‍ സാധ്യതയില്ല. മഹാറാണി എന്ന നിലയിലാണ് ഇവര്‍ അറിയപ്പെടുന്നത്.

ഗുജറാത്തിലെ രാജ്‌കോട്ടിലെ രഞ്ജിത്ത് വില്ല പാലസിലാണ് മൃദുല താമസിക്കുന്നത്.മൃദുല കുമാരി ജഡേജ മന്ദാതസിംഗ് ജഡേജയുടെ മകളാണ്. 225 ഏക്കറിലായിട്ടുള്ള ഒരു എസ്റ്റേറ്റില്‍ അദ്ദേഹത്തിന് ഒരു ആഡംബര കൊട്ടാരമുണ്ട്. ഇവിടെയാണ് മൃദുല കുമാരി ജഡേജ അടക്കുള്ളവര്‍ താമസിക്കുന്നത്. ഇത് ഏത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളേക്കാളും ചെലവേറിയ വീടാണ്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്ര വലിയ പേരല്ലെങ്കിലും മൃദുലയ്ക്ക് ഇത്ര വലിയൊരു വീട് താമസിക്കാന്‍ ലഭിച്ചതിന് പിന്നില്‍ വലിയൊരു കാരണമുണ്ട്. രാജ്‌കോട്ട് രാജകുടുംബത്തിലെ അംഗമാണ് മൃദുല. അതുകൊണ്ടാണ് ഇത്ര വലിയൊരു കൊട്ടരത്തില്‍ താമസിക്കാനായത്. ഇതിന്റെ ഡിസൈന്‍ തന്നെ വലിയൊരു അത്ഭുതമാണ്.

ഗോഥിക് ഡിസൈനിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഇതിലെ സൗകര്യങ്ങളും കുറച്ചൊന്ന് അമ്പരപ്പിക്കുന്നതാണ്. 150 മുറികളാണ് ഈ കൊട്ടാരത്തിലുള്ളത്. ആറ് ഏക്കറിലായിട്ടാണ് ഈ മുറികളെല്ലാം നിര്‍മിച്ചിരിക്കുന്നത്. ഈ കൊട്ടാരത്തിന് പടുകൂറ്റനൊരു ഗ്യാരേജുമുണ്ട്. നിരവധി വിന്റേജ് ലക്ഷ്വറി കാറുകളും ഇതിലുണ്ട്.

ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടാരമാണിത്. ഇതൊരു ഹെറിട്ടേജ് ഹോട്ടലിന് സമാനമല്ല. മൃദുല ജഡേജ തന്നെ ഈ കൊട്ടാരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റോയല്‍ വിവാഹത്തിനും വേദിയായതാണ് ഈ കൊട്ടാരം.

4500 കോടിയോളം രൂപ വില വരും രഞ്ജിത്ത് വിലാസ് കൊട്ടാരത്തിന്. ലേക്ക് ഫാം, വെള്ളിയില്‍ തീര്‍ത്ത രഥം, വിലയേറിയ ആഭരണങ്ങള്‍, അതുപോലെ വിന്റേജ് വാഹനങ്ങള്‍ എന്നിവയെല്ലാം ഈ കൊട്ടാരത്തില്‍ ഉണ്ട്. മൃദുല സൗരാഷ്ട്രയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ടീമിന്റെ ക്യാപ്റ്റനുമായിരുന്നു അവര്‍. 46 ഏകദിന മത്സരങ്ങളും, 36 ടി20കളും അവര്‍ കളിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+