ലോകകപ്പില്‍ ആ ഓസീസ് താരം എല്ലാവരെയും പറപ്പിക്കും; ആ ഇന്ത്യന്‍ താരത്തെയും പേടിക്കണമെന്ന് പോണ്ടിംഗ്
ലണ്ടന്‍: ടി20 ലോകകപ്പ് അടുത്ത ദിവസം തുടങ്ങാന്‍ പോവുകയാണ്. പതിവ് പോലെ ഇന്ത്യ ഫേവറിറ്റുകളാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവരെല്ലാം മികച്ച ഫോമില്‍ തന്നെയാണ്. അതുകൊണ്ട് ആരെല്ലാം കിരീടം നേടുന്നുവെന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ ഈ ലോകകപ്പിലെ രണ്ട് താരങ്ങള്‍ അതിഗംഭീര പ്രകടനം നടത്തുമെന്ന് പറയുകയാണ് ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗ്.
ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും വിക്കറ്റും എടുക്കുന്ന രണ്ട് സൂപ്പര്‍ താരങ്ങള്‍ ആരായിരിക്കുമെന്നാണ് പോണ്ടിംഗ് പ്രവചനം നടത്തിയത്. ബൗളര്‍മാരില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ പേരാണ് പോണ്ടിംഗ് പറഞ്ഞത്. മറ്റൊരു ഇന്ത്യന്‍ താരവും പോണ്ടിംഗിന്റെ പ്രവചനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.

ടി20 ലോകകകപ്പില്‍ ബൗളര്‍മാരില്‍ ഏറ്റവും തിളങ്ങാന്‍ പോകുന്നത് ജസ്പ്രീത് ബുംറയായിരിക്കുമെന്ന് പോണ്ടിംഗ് പ്രവചിക്കുന്നു. ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്ക ബുംറയായിരിക്കുമെന്നും പോണ്ടിംഗ് പറഞ്ഞു. ഇത്തവണത്തെ ഐപിഎല്ലില്‍ ബുംറ ഗംഭീര പ്രകടനമാണ് നടത്തിയത്. താരത്തിന്റെ ടീം അവസാന സ്ഥാനക്കാരായിരുന്നു.
ഇത്തവണ ഐപിഎല്ലില്‍. എന്നാല്‍ ബുംറയുടെ പ്രകടനം എടുത്ത് പറയേണ്ടതായിരുന്നു. 13 പന്തില്‍ ഇരുപത് വിക്കറ്റെടുത്ത ബുംറ തിളങ്ങി നിന്നു. 6.48 മാത്രമായിരുന്നുു ബുംറയുടെ ഇക്കോണമി. പലപ്പോഴും എതിര്‍ താരങ്ങളെ ഡെത്ത് ഓവറില്‍ പിടിച്ചുകെട്ടാനം ബുംറയ്്ക് സാധിച്ചിരുന്നു. ഇതാണ് പോണ്ടിംഗ് താരത്തെ തിരഞ്ഞെടുക്കാന്‍ കാരണം.
ഗംഭീരമായ ഐപിഎല്ലാണ് ബുംറയെ സംബന്ധിച്ച് കഴിഞ്ഞത്. കുറച്ച് വര്‍ഷങ്ങളായി മികച്ച രീതിയില്‍ പന്തെറിയുകയും വിക്കറ്റെടുക്കുകയും ബുംറ ചെയ്യുന്നുണ്ട്. പുതിയ പന്തില്‍എറിയുമ്പോള്‍ അതിനെ നല്ല രീതിയില്‍ സ്വിംഗ് ചെയ്യിക്കാന്‍ താരത്തിന് സാധിക്കും. അതുപോലെ റണ്‍സ് അധികം വിട്ടുകൊടുക്കാതെ പന്തെറിയാനും ബുംറയ്ക്ക് മികവുണ്ട്.
7 റണ്‍സില്‍ താഴെ മാത്രമാണ് വിട്ടുകൊടുക്കുന്നത്. വിക്കറ്റകള്‍ ബുംറ ധാരാളം എടുക്കുന്നുണ്ട്. അതുപോലെ മികച്ച രീതിയില്‍ റണ്‍സ് വിട്ടുകൊടുക്കാതെ പന്തെറിയാറുണ്ട്. ടി20 ക്രിക്കറ്റില്‍ നിങ്ങള്‍ ധാരാളം ഡോട്ട് ബോള്‍ എറിഞ്ഞാല്‍ വിക്കറ്റെടുക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ബുംറയെ താന്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും പോണ്ടിംഗ് പറഞ്ഞു.
അതേസമയം ബാറ്റ്‌സ്മാന്‍മാരില്‍ ഓസീസ് വെടിക്കെട്ട് താരം ട്രാവിസ് ഹെഡ് ഗംഭീര പ്രകടനം നടത്തുമെന്നും പോണ്ടിംഗ് വ്യക്തമാക്കി. കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഹെഡ് ഉണ്ടാകും. എന്തുകാര്യവും ഹെഡ് ചെയ്യും. ടെസ്റ്റ് ക്രിക്കറ്റായാലും, വൈറ്റ് ബോള്‍ ആയാലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹെഡ് ആണ് താരം. മികവുറ്റ രീതിയിലാണ് ഹെഡ് കളിക്കുന്നത്. ഒട്ടും ഭയമില്ലാത്ത രീതിയിലാണ് ഹെഡിന്റെ ബാറ്റിംഗ് എന്നും പോണ്ടിംഗ് പറഞ്ഞു.












Click it and Unblock the Notifications