ബാറ്റ് എടുത്താല്‍ അടിയോടടി, ഫിഫ്റ്റിയില്‍ കുറഞ്ഞൊരു ഏര്‍പ്പാടില്ല; കോലിയും ഹിറ്റ്മാനുമല്ല ആ താരം
ഐപിഎല്‍ സൂപ്പര്‍ താരങ്ങളുടെ ക്രിക്കറ്റ് ലീഗാണ്. വിരാട് കോലിയും, രോഹിത് ശര്‍മയുമൊക്കെയുള്ള താരങ്ങള്‍ അവിടെ വിലസാറുണ്ട്. എന്നാല്‍ ഇവരാണോ ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള താരങ്ങള്‍. ഒരിക്കലും അല്ല. മികച്ച തുടക്കങ്ങള്‍ സ്ഥിരമായി വമ്പന്‍ സ്‌കോറിലേക്ക് എത്തിക്കാന്‍ കഴിവുള്ളവരാണ്. അത്തരത്തില്‍ ഏറ്റവും സ്ഥിരതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടിയ താരങ്ങളാണ് ഇവര്‍. ഐപിഎല്ലിലെ തന്നെ അമ്പരപ്പിക്കുന്ന റെക്കോര്‍ഡുകളാണ് ഇവരുടെ പേരിലുള്ളത്. അതില്‍ ഒന്നാമന്‍ ആരാണെന്ന് എല്ലാവരെയും അമ്പരപ്പെടുത്തുന്നതാണ്. അത് കോലിയോ രോഹിത്തോ അല്ല. ഒന്നാമന്‍ ഒരു വിദേശ താരമാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ ഡേവിഡ് വാര്‍ണറാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുള്ളത്.

176 ഇന്നിംഗ്‌സുകളില്‍ നിന്നായി 6397 റണ്‍സാണ് വാര്‍ണര്‍ ഇതുവരെ അടിച്ചെടുത്തിട്ടുള്ളത്. 41.53 ആണ് വാര്‍ണറുടെ ശരാശരി. ഇനിയും മത്സരങ്ങള്‍ വാര്‍ണര്‍ കളിക്കുന്നതിനാല്‍ കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡും വാര്‍ണര്‍ സ്വന്തമാക്കാം. ഇതുവരെ 61 അര്‍ധ സെഞ്ച്വറികളാണ് വാര്‍ണര്‍ ഐപിഎല്ലില്‍ കുറിച്ചത്. ടൂര്‍ണമെന്റിലെ റെക്കോര്‍ഡാണിത്. ഇതിന് പുറമേ നാല് സെഞ്ച്വറികളും വാര്‍ണറുടെ പേരിലുണ്ട്.
വിദേശ കളിക്കാരില്‍ ഇത്രയധികം റെക്കോര്‍ഡുകള്‍ ഐപിഎല്ലില്‍ സ്വന്തമാക്കിയ മറ്റ് താരങ്ങളില്ലെന്ന് തന്നെ പറയാം. രണ്ടാം സ്ഥാനത്ത് പക്ഷേ വിരാട് കോലിയുണ്ട്. എന്നാല്‍ ഇതേ റെക്കോര്‍ഡ് ശിഖര്‍ ധവാനുമായി പങ്കിടുന്നുണ്ട് അദ്ദേഹം. 50 അര്‍ധ സെഞ്ച്വറികളാണ് ഇരുവര്‍ക്കുമുള്ളത്. ഇതില്‍ വിരാട് കോലിക്ക് വേറെയും റെക്കോര്‍ഡുകളുണ്ട്. ഐപിഎല്ലില്‍ ആദ്യമായി 7000 റണ്‍സ് നേടുന്ന താരമാണ് വിരാട് കോലി.
229 ഇന്നിംഗ്‌സുകളില്‍ നിന്ന് 7263 റണ്‍സാണ് കോലി നേടിയത്. ബാറ്റിംഗ് ശരാശരി 37.24 ആണ്. ഇതില്‍ ആറ് സെഞ്ച്വറികളുണ്ട്. ശരാശരിയില്‍ മാത്രമാണ് കോലി വാര്‍ണര്‍ക്ക് പിന്നിലുള്ളത്. ശിഖര്‍ ധവാന്‍ ഇതുവരെ 6617 റണ്‍സ് ഐപിഎല്ലില്‍ അടിച്ചിട്ടുണ്ട്. ശരാശരി 35.38 ാണ്. സ്‌ട്രൈക്ക് റേറ്റ് 127.17 ആണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 2020ല്‍ ഫൈനലിലെത്തിക്കുന്നതില്‍ ധവാന്റെ പങ്ക് വലുതായിരുന്നു.
രോഹിത് ശര്‍മയാണ് നാലാം സ്ഥാനത്ത്. 42 അര്‍ധ സെഞ്ച്വറികളാണ് രോഹിത് കുറിച്ചത്. ഇതുവരെ 6211 റണ്‍സാണ് രോഹിത് നേടിയത്. അഞ്ച് കിരീടങ്ങളും ടീമിനായി രോഹിത് നേടി കൊടുത്തിട്ടുണ്ട്. 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിലായിരുന്നു രോഹിത്തിന്റെ അരങ്ങേറ്റം. 2011ലാണ് താരം മുംബൈ ഇന്ത്യന്‍സിലെത്തുന്നത്.
അഞ്ചാം സ്ഥാനത്ത് എബി ഡിവില്യേഴ്‌സാണ്. ഇതുവരെ 40 ഫിഫ്റ്റികള്‍ താരം നേടിയിട്ടുണ്ട്. 170 ഇന്നിംഗ്‌സില്‍ നിന്ന് 5162 റണ്‍സാണ് താരം നേടിയത്. 151.68 ആണ് താരത്തിന്റെ ശരാശരി. ആറാം സ്ഥാനത്ത് സുരേഷ് റെയ്‌നയാണ്. 39 ഫിഫ്റ്റികള്‍ താരം കുറിച്ചിട്ടുണ്ട്. 5500 റണ്‍സും റെയ്‌നയുണ്ട് പേരിലുണ്ട്.












Click it and Unblock the Notifications