ജെയ്‌സ്വാളും ഗില്ലുമല്ല, രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക ആ സൂപ്പര്‍ താരം; മാറ്റങ്ങള്‍ ഇങ്ങനെ
ടി20 ലോകകപ്പിനുള്ള ഇന്ത്യ ടീമിനെ ഉടന്‍ പ്രഖ്യാപിച്ചേക്കും. എന്നാല്‍ ഇത്തവണ വലിയ മാറ്റങ്ങള്‍ തന്നെ ടീമിലുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ടീമിന്റെ ഓപ്പണിംഗില്‍ ഇത്തവണ വലിയ മാറ്റങ്ങള്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രണ്ട് ഓപ്ഷനുകളാണ് ഇന്ത്യന്‍ ടീം പരിഗണിക്കുമെന്ന് കരുതിയത്.
യശസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഓപ്പണിംഗില്‍ ഇന്ത്യ പരിഗണിക്കാനിരിക്കുന്നവര്‍. എന്നാല്‍ ഐപിഎല്ലിലെ ഇരുവരുടെയും പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഗില്‍ ഫോം വീണ്ടെടുത്തെങ്കിലും സ്ഥിരത കാണിക്കാന്‍ ഗില്ലിന് സാധിച്ചിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ജെയ്‌സ്വാള്‍ ഈ സീസണില്‍ ഇതുവരെ മികച്ച പ്രകടനങ്ങളൊന്നും നടത്തിയിട്ടില്ല.

ഇന്ത്യക്ക് വേണ്ടി ഓപ്പണിംഗില്‍ വമ്പന്‍ മാറ്റം തന്നെ വന്നേക്കും. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗില്‍ വിരാട് കോലിയെത്തുമെന്നാണ് റിപ്പോര്‍ട്ടുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടി20 ലോകകപ്പില്‍ കോലിയെ ഓപ്പണറായി പരിഗണിക്കാനും കാരണങ്ങളുണ്ട്. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത് കോലിയാണ്.
മികച്ച രീതിയില്‍ കോലി ഈ സീസണില്‍ കളിക്കുന്നുണ്ട്. അതുകൊണ്ട് സെലക്ഷന്‍ കമ്മിറ്റി തന്നെ ഒന്ന് ഞെട്ടിയിരിക്കുകയാണ്. നിലവില്‍ കോലിയുടെ സ്‌ട്രൈക്ക് റേറ്റില്‍ മാത്രമാണ് കോലി ആശങ്കപ്പെടുത്തുന്നത്. മികച്ച രീതിയില്‍ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ കോലിക്ക് സാധിക്കുന്നുണ്ട്. അവസാന ഓവറുകള്‍ വരെ കോലിക്ക് കളിക്കുന്നുമുണ്ട്.
അതേസമയം ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങള്‍ തന്നെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്താല്‍ നേട്ടങ്ങള്‍ ഒരുപാടുണ്ട്. കാരണം വമ്പന്‍ താരങ്ങളെ അടുത്ത പൊസിഷനുകളിലായി ഇറക്കം. സൂര്യകുമാര്‍ യാദവിനെ മൂന്നാം നമ്പറിലും റിഷഭ് പന്തിനെ നാലാം നമ്പറിലും ഹര്‍ദിക് പാണ്ഡ്യയെ അഞ്ചാം നമ്പറിലും കളിപ്പിക്കാം. ആറും ഏഴും പൊസിഷനുകളില്‍ രണ്ട് ഫിനിഷര്‍മാരെ കളിപ്പിക്കാനുള്ള ഓപ്ഷനും ഇന്ത്യക്ക് ലഭിക്കും,
സഞ്ജു സാംസണ്‍ അടക്കമുള്ളവരെ ഈ പൊസിഷനുകളിലേക്കായി പരിഗണിക്കാം. കെഎല്‍ രാഹുല്‍ അടക്കമുള്ളവര്‍ ഈ പൊസിഷനുകളില്‍ കളിക്കാനും സാധ്യതയുണ്ട്. ശുഭ്മാന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ പോലുള്ളവരെ എങ്ങനെ മാറ്റി നിര്‍ത്തുമെന്നതാണ് ഇന്ത്യക്കുള്ള വലിയ ആശങ്ക. കെഎല്‍ രാഹുലിനെ പോലുള്ളവരെ അവഗണിക്കാനും സാധിക്കില്ല.
കോലി ഈ സീസണില്‍ 361 റണ്‍സ് അടിച്ചെടുത്ത് കഴിഞ്ഞു. 147.34 ആണ് സ്‌ട്രൈക്ക് റേറ്റ്. രോഹിത് ശര്‍മ ഈ സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 297 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്. 164 ആണ് സ്‌ട്രൈക്ക് റേറ്റ്. ഇതിനോടകം സെഞ്ച്വറിയും രോഹിത് അടിച്ചു. അതുകൊണ്ട് ഇരുവരെയും ഓപ്പണറായി പരിഗണിക്കുക എളുപ്പമുള്ള കാര്യമാണ്. ഗില്‍ ഈ സീസണില്‍ 7 മത്സരങ്ങളില്‍ നിന്ന് 263 റണ്‍സടിച്ചിട്ടുണ്ട്. ഇഷാന്‍ കിഷന്‍ അടിച്ചത് 192 റണ്‍സാണ്.
പക്ഷേ ജെയ്‌സ്വാള്‍ ആകെ അടിച്ചത് 121 റണ്‍സാണ്. സഞ്ജു സാംസണ്‍ 7 മത്സരങ്ങളില്‍ നിന്ന് 276 റണ്‍സടിച്ചിട്ടുണ്ട്. പന്തിന് പകരം ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിക്കുന്നത് തന്നെയാണ് നല്ല ഓപ്ഷന്‍. രാഹുല്‍ പക്ഷേ വളരെ പിന്നിലാണ്. അതാണ് താരത്തിന് വലിയ വെല്ലുവിളിയാവുന്നത്. ചെന്നൈയോട് അടിച്ച മികച്ച അര്‍ധ സെഞ്ച്വറി രാഹുലിന് ചിലപ്പോള്‍ നേട്ടമാകും.












Click it and Unblock the Notifications