മലയാളിയുടെ അഭിമാന താരകം, പിആര്‍ ശ്രീജേഷിന്റെ ആസ്തി എത്രയെന്നറിയുമോ? പ്രതിഫലം ഇത്ര
പാരീസ് ഒളിംപിക്‌സിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യ അഭിമാനമുയര്‍ത്തി നില്‍ക്കുകയാണ്. ചരിത്രം തിരുത്തി കുറിച്ച് ഇന്ത്യന്‍ ടീം വെങ്കലം നേടിയിരിക്കുകയാണ്. എന്നാല്‍ അതിനെല്ലാം സഹായിച്ചതിന് ഒറ്റപേരാണ് ഉള്ളത്. മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പിആര്‍ ശ്രീജേഷ് എന്ന ഗോള്‍കീപ്പറാണ് ഇന്ത്യക്ക് മെഡല്‍ നേട്ടം സാധ്യമാക്കിയത്.
സ്‌പെയിനിനെതിരെ അവസാന നിമിഷം ഗംഭീര സേവുമായി ശ്രീജേഷ് ഇന്ത്യക്ക് മെഡല്‍ ഉറപ്പിക്കുകയായിരുന്നു. കളി അവസാനിക്കാന്‍ വെറും മുപ്പത് സെക്കന്‍ഡ് മാത്രമുള്ളപ്പോഴാണ് സ്‌പെയിനിന് അനുകൂലമായി പെനാല്‍റ്റി കോര്‍ണര്‍ ലഭിക്കുന്നത്. എന്നാല്‍ സ്‌പെയിനിനെ പോലും ഞെട്ടിച്ച് കൊണ്ട് ശ്രീജേഷിന്റെ സേവ് വന്നതോടെ ഇന്ത്യ മെഡലുറപ്പിക്കുകയായിരുന്നു.

ശ്രീജേഷിനെ സംബന്ധിച്ച് ഇന്ത്യക്കായുള്ള അവസാന മത്സരമായിരുന്നു ഇത്. ഒരു ഹീറോയെ പോലെയാണ് ശ്രീജേഷ് വിരമിച്ചിരിക്കുന്നത്. ടീം ശ്രീജേഷിനായി വാനോളം പ്രശംസിച്ചിരുന്നു. ശ്രീജേഷില്ലെങ്കില്‍ കിരീടമില്ലെന്ന അവസ്ഥയിലായിരുന്നു കാര്യങ്ങള്‍. ശ്രീജേഷിന്റെ ഹോക്കിയിലേക്കുള്ള വരവ് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.
1988ല്‍ കേരളത്തിലെ കിഴക്കമ്പലത്തെ ഒരു കര്‍ഷക കുടുംബത്തിലാണ് ശ്രീജേഷിന്റെ ജനനം. കായിക മേഖലയിലേക്ക് ചെറുപ്രായത്തില്‍ തന്നെ ശ്രീജേഷ് കടന്നുവന്നിരുന്നു. സ്പ്രിന്റിംഗ്, ലോങ്ജംപ്, വോളിബോള്‍ എന്നിവയായിരുന്നു ശ്രീജേഷ് ആ സമയം പങ്കെടുത്തിരുന്നത്. ഒരിക്കല്‍ പോലും ഹോക്കി താരമാകുമെന്ന് ശ്രീജേഷ് സ്വപ്നം കണ്ടിട്ടില്ലായിരുന്നു.
12ാം വയസ്സില്‍ ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ചേര്‍ന്നതോടെയാണ് ശ്രീജേഷിന്റെ കരിയര്‍ മാറിയത്. അവിടെയുള്ള പരിശീലകനാണ് ഹോക്കിയില്‍ ഗോള്‍ കീപ്പിങ് ശ്രദ്ധിക്കാന്‍ പറയുന്നത്. പിന്നീട് പരിശീലകനായ ജയകുമാര്‍ ശ്രീജേഷിനെ സെലക്ട് ചെയ്തതോടെയാണ് കരിയര്‍ ആരംഭിക്കുന്നത്. സ്‌കൂള്‍ ടൂര്‍ണമെന്റുകളിലും പിന്നീട് നെഹ്‌റു കപ്പിലും ശ്രീജേഷ് ഗോള്‍ കീപ്പറായി.
2004ലാണ് ശ്രീജേഷ് ജൂനിയര്‍ നാഷണല്‍ ടീമിന്റെ ഭാഗമാകുന്നത്. 2006ല്‍ കൊളംബോയില്‍ വെച്ച് നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലായിരുന്നു ശ്രീജേഷിന്റെ സീനിയര്‍ ടീം അരങ്ങേറ്റം. 2008ലെ ജൂനിയര്‍ ഏഷ്യാ കപ്പിലെ ശ്രീജേഷിന്റെ പ്രകടനം ആരുടെ മനസ്സിലും മായാത്ത ഒന്നാണ്. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായും താരം തിരഞ്ഞെടുക്കപ്പെട്ടു.
20145ലെ ഏഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരെയുള്ള ഫൈനലില്‍ രണ്ട് പെനാല്‍ട്ടി സേവ് ചെയ്ത് ശ്രീജേഷ് ഹീറോയാവുകയും ചെയ്തു. 2016ല്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ശ്രീജേഷ്. ടീമിനെ റിയോ ഒളിംപിക്‌സ് ക്വാര്‍ട്ടറിലെത്തിച്ചിരുന്നു താരം. 2021ല്‍ ടീമിന് വെങ്കല മെഡല്‍ ലഭിച്ചതിന് കാരണവും ശ്രീജേഷിന്റെ ക്യാപ്റ്റന്‍സിയാണ്.
ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ താരമായതിനാല്‍ മികച്ച ആസ്തി തന്നെ സ്വന്തമായിട്ടുണ്ട്. 40 കോടിയാണ് ശ്രീജേഷിന്റെ ആസ്തി. വര്‍ഷത്തില്‍ 1.68 കോടിയുടെ വരുമാനം ശ്രീജേഷിനുണ്ട. വര്‍ഷത്തില്‍ ഇരുപത് ലക്ഷമാണ് ശ്രീജേഷിന്റെ പ്രതിഫലം. പരസ്യ ചിത്രങ്ങളില്‍ നിന്നും ശ്രീജേഷിന് വരുമാനമുണ്ട്.












Click it and Unblock the Notifications