ശ്രീജേഷ് ദ സൂപ്പര്‍ഹീറോ, ഒളിംപിക് ഹോക്കി ത്രില്ലറില്‍ സ്പെയിനിനെ വീഴ്ത്തി ഇന്ത്യക്ക് വെങ്കലം
പാരീസ്: ഒളിംപിക്സില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ സ്പെയിനിനെ വീഴ്ത്തി ഇന്ത്യക്ക് വെങ്കലം. പാരീസില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയിരിക്കുകയാണ് പുരുഷ ഹോക്കി ടീം. 2-1 എന്ന സ്കോറിനാണ് സ്പാനിഷ് ടീമിനെ ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യയുടെ മെഡല്‍ നേട്ടത്തിലേക്ക് നയിച്ചത് ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ്.
അവസാന നിമിഷത്തെ പെനാല്‍റ്റി കോര്‍ണര്‍ അത്ഭുതകരമായ രീതിയിലാണ് ശ്രീജേഷ് സേവ് ചെയ്തത്. ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചതും അവസാന നിമിഷത്തെ ഈ സൂപ്പര്‍ സ്റ്റോപ്പറാണ്. മത്സരം തീരാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഈ കിടിലന്‍ സേവ്. ഇതോടെ ഏറ്റവും ഗംഭീരമായ വിടവാങ്ങല്‍ കൂടിയാണ് ശ്രീജേഷിന് ലഭിച്ചിരിക്കുന്നത്.

ഇന്ത്യ മെഡലുറപ്പിച്ചതിന് പിന്നാലെ ശ്രീജേഷിനെ തോളിലേറ്റിയാണ് ക്യാപ്റ്റന്‍ ഹര്‍മാന്‍പ്രീത് ആഘോഷപ്രകടനം നടത്തിയത്. അവസാന നിമിഷം സ്പെയിന് ഒന്നിന് പിറകെ ഒന്നാകെ കൗണ്ടര്‍ അറ്റാക്കിങ് തന്നെ നടത്തിയിരുന്നു. ഒളിംപിക് മത്സരത്തിന് മുമ്പ് ഇന്ത്യയും സ്പെയിനും ഏറ്റുമുട്ടിയ പത്ത് മത്സരങ്ങളിലും ഏഴെണ്ണത്തിലും ജയം ഇന്ത്യക്കായിരുന്നു.
തുടക്കത്തില്‍ തന്നെ ഇരു ടീമുകളും പൊസഷന്‍ വേണ്ടിയാണ് ശ്രമിച്ചത്. ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ വീണതേയില്ല. സ്പെയിന് കുറച്ച് പ്രതിരോധത്തിന് കൂടി പ്രാധാന്യം നല്‍കിയിരുന്നു. സ്പെയിന് ആക്രമണത്തിന് ശ്രമിച്ചപ്പോള്‍ മുന്നില്‍ നിന്ന് ശ്രീജേഷ് പ്രതിരോധിച്ചിരുന്നു. മത്സരത്തില്‍ സ്പെയിനാണ് ആദ്യ ലീഡെടുത്തത്. പിന്നീടാണ് ഇന്ത്യ തിരിച്ചടിച്ച് മത്സരം വിജയിച്ചത്.
അമിത് ജെറാര്‍ഡ് ക്ലാപ്സിനെ ഫൗള്‍ ചെയ്തതോടെ ലഭിച്ച പെനാള്‍ട്ടിയാണ് സ്പെയിനിനെ മുന്നിലെത്തിച്ചത്. സ്പാനിഷ് ക്യാപ്റ്റന്‍ മാര്‍ക്ക് മിറാലസാണ് ഷോട്ട് എടുത്തത്. ശ്രീജേഷിന് ഒരിക്കലും തടയാനാവാത്ത സ്പോട്ടിലേക്ക് ഷോട്ട് ഉതിര്‍ത്ത മിറാലസ് ടീമിനെ ഒരു ഗോളിന് മുന്നിലെത്തിക്കുകയായിരുന്നു. രണ്ടാം ക്വാര്‍ട്ടറിലായിരുന്നു ഗോള്‍ പിറന്നത്. പിന്നാലെ തന്നെ സ്പെയിന് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ശ്രീജേഷിന്റെ മാജിക്കല്‍ സേവ് ടീമിനെ രക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് മത്സരത്തില്‍ ആക്രമണം കടുപ്പിച്ചത്.
ഇതിനിടയില്‍ ഇന്ത്യ തിരിച്ചടിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. രണ്ടാം ക്വാര്‍ട്ടറിന്റെ അവസാനത്തില്‍ വീണ്ടും ഗംഭീര സേവുമായി ശ്രീജേഷ് സ്പെയിന് ഗോള്‍ നിഷേധിക്കുകയായിരുന്നു. ഇതിനിടയില്‍ പെനാല്‍റ്റി കോര്‍ണര്‍ അടക്കം ലഭിച്ചെങ്കിലും ഇന്ത്യക്ക് മുതലാക്കാനായില്ല. ആദ്യ പകുയിലേക്ക് എത്തി കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യ സമനില പിടിക്കുന്നത്. ഹര്‍മാന്‍പ്രീതിന്റെ മനോഹരമായ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്.
മൂന്നാം ക്വാര്‍ട്ടറിലും ഇഞ്ചോടിഞ്ചായിരുന്നു മത്സരം. മൂന്നാം ക്വാര്‍ട്ടറില്‍ ഹര്‍മാന്‍പ്രീത് വീണ്ടും സ്കോര്‍ ചെയ്തതോടെ ഇന്ത്യ മുന്നിലെത്തിക്കുകയായിരുന്നു. അവസാന നിമിഷം ജയിക്കാനായി കടുത്ത മത്സരമാണ് സ്പെയിന് കാഴ്ച്ചവെച്ചത്. പെനാല്‍റ്റി കോര്‍ണര്‍ അടക്കം ലഭിച്ചിട്ടും സ്പെയിന് ജയിക്കാനായില്ല. ശ്രീജേഷ് എന്ന വന്മതിലിനെ ഭേദിക്കാന്‍ സ്പാനിഷ് പ്രത്യാക്രമണത്തിന് സാധിച്ചില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications