ഇന്ത്യക്കെതിരെ നാണംകെട്ടു, കോഴ വാങ്ങിയവരെല്ലാം പാക് ടീമില്‍ കളിച്ചു; ആ 2 താരങ്ങള്‍ക്കെതിരെ ഹഫീസ്
ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാകിസ്താന്‍ ടീമിനെതിരെ വ്യാപക വിമര്‍ശനം. വളരെ മോശം പ്രകടനമാണ് പാക് ടീം നടത്തിയതെന്ന് മുന്‍ താരങ്ങള്‍ അടക്കം ആരോപിക്കുന്നു. മുന്‍ പാക് ക്യാപ്റ്റനായ മുഹമ്മദ് ഹഫീസ് രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. പാകിസ്താന്‍ ക്രിക്കറ്റിന് കളങ്കമുണ്ടാക്കിയവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് ഹഫീസ് ആരോപിച്ചു.
ലോകകപ്പിന് മുമ്പ് മുഹമ്മദ് ആമിറുമായും ഇമാദ് വാസിമുമായും പാക് ക്രിക്കറ്റ് സന്ധിയുണ്ടാക്കിയെന്നും, ഇവരെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നുവെന്നും ഹഫീസ് ആരോപിച്ചു. ആമിറും വാസിമും സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചവരാണ്. ഇവരെ ലോകകപ്പിന് മുമ്പ് അപ്രതീക്ഷിതമായി ടീമിലേക്ക് കൊണ്ടുവരികയായിരുന്നു പാകിസ്താന്‍ സെലക്ടര്‍മാര്‍. കോഴ വിവാദത്തില്‍ പാകിസ്താന് ഏറെ കളങ്കമുണ്ടാക്കിയ താരം കൂടിയാണ് ആമിര്‍.

ലീഗ് ക്രിക്കറ്റൊന്നും ഇല്ലാത്തത് കൊണ്ടാണ് ഈ രണ്ട് താരങ്ങളും ടി20 ലോകകപ്പില്‍ കളിക്കുന്നതെന്ന് ഹഫീസ് ആരോപിച്ചു. ടീമിലെ സ്ഥിരക്കാരെ ഒഴിവാക്കിയും, ജൂനിയര്‍ താരങ്ങളെ തഴഞ്ഞുമാണ് ആമിറിനെയും ഇമാദിനെയും പാകിസ്താന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. അത്യാഗ്രഹത്താലാണ് ഇവരെ രണ്ടുപേരെയും ടീമിലെടുത്തത്.
പാകിസ്താന്‍ ക്രിക്കറ്റിനെ നശിപ്പിച്ചവരുമായിട്ടാണ് ക്രിക്കറ്റ് ബോര്‍ഡ് കൈകോര്‍ത്തിരിക്കുന്നത്. ഞാന്‍ ആഭ്യന്തര ക്രിക്കറ്റിലുണ്ടായിരുന്നു. പക്ഷേ ആര്‍ക്കും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹമില്ല. കാരണം ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അവര്‍ക്ക് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ താല്‍പര്യമുണ്ട്. എന്നാല്‍ അത്തരം മത്സരങ്ങള്‍ കളിക്കാത്തവരെയാണ് പാകിസ്താന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും, ഇതെങ്ങനെയാണ് സാധ്യമാവുന്നതെന്നും ഹഫീസ് ചോദിച്ചു.
ആറ് മാസം മുമ്പ് പാകിസ്താന് വേണ്ടി കളിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ലീഗുകളില്‍കളിക്കാനുണ്ടെന്നാണ് ഈ താരങ്ങള്‍ പറഞ്ഞത്. ഇപ്പോള്‍ ലീഗുകളൊന്നും ഇല്ലാത്തത് കൊണ്ട് ലോകകപ്പില്‍ കളിക്കുകയാണ്. ലോകകപ്പിനെ മറ്റൊരു ലീഗായിട്ടാണ് ഇവര്‍ കാണുന്നത്. ആമിറിനോട് പാകിസ്താന് വേണ്ടി കളിക്കാമോ എന്ന് ചോദിച്ചിരുന്നു. വിരമിക്കല്‍ പിന്‍വലിക്കാനും പറഞ്ഞിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ പോയി കളിക്കാനും പറഞ്ഞിരുന്നു. സെലക്ഷന്‍ കമ്മിറ്റിക്ക് അപ്പോള്‍ മാത്രമേ നിങ്ങളുടെ പ്രകടനത്തെ വിലയിരുത്താനാവൂ. അതിന് ശേഷം ടീമില്‍ മടങ്ങിയെത്താം. അവസരങ്ങള്‍ കിട്ടുമെന്നുും പറഞ്ഞു. എന്നാല്‍ ക്രിക്കറ്റ് മതിയാക്കിയെന്നാിരുന്നു ആമിര്‍ പറഞ്ഞതെന്നും ഹഫീസ് വെളിപ്പെടുത്തി.
അതേസമയം മുന്‍ പാക് ക്യാപ്റ്റനായ ഷഹീദ് അഫ്രീദിയും ടീമിനെതിരെ വിമര്‍ശം ആരംഭിച്ചിട്ടുണ്ട്. നിലവിലെ ടീമിലെ പല കാര്യങ്ങളും താന്‍ തുറന്നു പറയും. ചില വ്യക്തികളെ തുറന്നുകാണിക്കാനുണ്ടെനനും അഫ്രീദി പറഞ്ഞു. ഇപ്പോള്‍ താന്‍ ഒന്നും പറയില്ല. ടി20 ലോകകപ്പ് കഴിഞ്ഞതിന് ശേഷം എല്ലാം പറയാം. എനിക്ക് എല്ലാം അറിയാം.
പക്ഷേ പരസ്യമായി അത് പറയാനാവില്ല. ലോകകപ്പിന് ശേഷം പറയാം. നമ്മുടെ ആളുകള്‍ തന്നെയാണ് ഈ ടീമിനെ നശിപ്പിച്ചതെന്നും അഫ്രീദി പറഞ്ഞു. തന്റെ മരുമകന്‍ ഷഹീനിനെ കുറിച്ച് പറഞ്ഞാല്‍ അത് അവനെ പിന്തുണയ്ക്കുകയാണെന്ന് തോന്നും. പക്ഷേ എന്റെ മകളോ, മകനോ, മരുമകനോ തെറ്റ് ചെയ്താല്‍ തീര്‍ച്ചയായും അത് പറയുമെന്നും അഫ്രീദി പറഞ്ഞു.












Click it and Unblock the Notifications