സൗദി രണ്ടും കല്‍പ്പിച്ചാണ്, ഡിബാലയെ എത്തിക്കാന്‍ നീക്കം, 12 മില്യണ്‍ വീശിയാല്‍ റോമയ്ക്ക് തടയാനാവില്ല
ലണ്ടന്‍: സൗദി അറേബ്യ വമ്പന്‍ താരങ്ങളെ എത്തിച്ച് ക്ലബ് ഫുട്‌ബോള്‍ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. സൗദി ക്ലബുകളുടെ ഏറ്റവും പുതിയ നോട്ടം പൗലോ ഡിബാലയാണ്. അര്‍ജന്റീന താരം കൂടിയായ ഡിബാല ഇന്നത്തെ ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ യുവ സൂപ്പര്‍ താരമാണ്. ഡിബാലയ്ക്ക് വേണ്ടി പല ക്ലബുകളും നോട്ടമിടുന്നുണ്ട്.
റോമയ്ക്ക് വേണ്ടി കളിക്കുന്ന താരം നിലവില്‍ സന്തുഷ്ടനാണ്. പക്ഷേ കരാര്‍ പ്രകാരം ആര്‍ക്കും ഡിബാലയെ സ്വന്തമാക്കാന്‍ അവസരമുണ്ട്. റോമ അതല്ലെങ്കില്‍ വമ്പന്‍ ശമ്പളം താരത്തിനായി നല്‍കേണ്ടി വരും. അതിന് അവര്‍ തയ്യാറാവാനും സാധ്യതയുണ്ട്. കാരണം ക്ലബിന്റെ നെടുംതൂണാണ് ഡിബാല.അര്‍ജന്റീനന്‍ താരം വന്നാല്‍ അത് സൗദി ക്ലബുകള്‍ക്ക് ഒരു മധുരപ്രതികാരം കൂടിയാവും.

ലയണല്‍ മെസ്സി വരാത്ത ഇടത്തേക്ക് ജൂനിയര്‍ മെസ്സിയെന്ന ഡിബാലയെ എത്തിക്കാന്‍ കഴിഞ്ഞതായി സൗദിക്ക് അഭിമാനിക്കാം. നേരത്തെ മെസ്സി സൗദിയിലേക്ക് ഇല്ലെന്ന് തീരുമാനിച്ചപ്പോള്‍ മറ്റൊരു തന്ത്രമാണ് സൗദി സര്‍ക്കാര്‍ പ്രയോഗിച്ചത്. താരവുമായി ഒരു വാണിജ്യ കരാര്‍ ഒപ്പിടുകയാണ് സൗദി ചെയ്തത്. ഇതുപ്രകാരം മെസ്സി പരസ്യങ്ങളിലെല്ലാം പ്രത്യക്ഷപ്പെടും.
അങ്ങനെ സദിയില്‍ മെസ്സിയുടെ സാന്നിധ്യവുമുണ്ടാവും. സൗദി ടൂറിസം വകുപ്പുമായിട്ടാണ് ഈ കരാര്‍ ഉണ്ടാക്കിയത്. താരത്തിന് കുടുംബത്തോടൊപ്പം സൗദി സന്ദര്‍ശിക്കുകയും ചെയ്യാം. ഇതെല്ലാം ഡീലിന്റെ ഭാഗവുമാണ്അതേസമയം ഡിബാല ക്ലബ് വിടാതെ നോക്കേണ്ടത് റോമയുടെ ചുമതലയാണ്. എന്നാല്‍ സൗദിയോട് മത്സരിക്കാനുള്ള പണം അവര്‍ക്കില്ല. സൗദി ക്ലബുകള്‍ മികച്ച ഓഫര്‍ നല്‍കിയാല്‍ റോമയ്ക്ക് ഡിബാലയെ വിട്ടുകൊടുക്കേണ്ടി വരും.
ഇതുവരെ സൗദി തുക എത്രയാണെന്ന് ഓഫര്‍ ചെയ്തിട്ടില്ല. എന്നാല്‍ താരത്തെ വിട്ടയക്കുന്നതിന് ഒരു തുക നല്‍കണം. 12 മില്യണ്‍ യൂറോ നല്‍കിയാല്‍ ഡിബാലയെ ക്ലബ് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നാണ് ഈ കരാറിലുള്ളത്. സൗദി ക്ലബിന് ഇത് എളുപ്പത്തില്‍ നല്‍കുകയും ചെയ്യാം. പക്ഷേ ഇതുവരെ സൗദി പുതിയ കരാറുമായി ഡിബാലയെ സമീപിക്കാത്തതാണ് ഏറ്റവും ആശ്വാസമായി റോമ കാണുന്നത്.
റോമ, ഡിബാലയുടെ പ്രകടനത്തെ ആശ്രയിച്ചാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. കരാറിലെ ഈ നിബന്ധനകളെ നേരിടാന്‍ പുതിയൊരു കരാര്‍ തന്നെ റോമ കൊണ്ടുവന്നേക്കും. ഡിബാലയ്ക്ക് ശമ്പളം വര്‍ധിപ്പിച്ച്, പുതിയൊരു കരാറില്‍ ഒപ്പുവെക്കുകയാണ് റോമ ചെയ്യാന്‍ പോകുന്നത്. അത് മാത്രമല്ല ഇറ്റാലിയന്‍ സീരീ എ ക്ലബുകളുമായി 20 മില്യണിന്റെ ഒരു കരാറും താരത്തിനുണ്ട്.
ഇതിന് മുകളില്‍ ഉള്ളൊരു തുക നല്‍കിയാല്‍ മാത്രമേ റോമയില്‍ ഡിബാല തുടരാന്‍ സാധ്യതയുള്ളൂ. അല്‍ അഹ്ലി ക്ലബാണ് താരത്തെ സ്വന്തമാക്കാന്‍ താല്‍പര്യപ്പെടുന്നത്. നിലവില്‍ ടാമി അബ്രഹാം അടക്കം ദീര്‍ഘകാലത്തേക്ക് പരിക്കിനെ തുടര്‍ന്ന് കളിക്കില്ല. ആ സമയം തന്നെ ഡിബാല പോകുന്നത് റോമയെ ഒന്നാകെ തകര്‍ക്കും.












Click it and Unblock the Notifications