പഞ്ചാബ് കിംഗ്‌സിന്റെ താരറാണി, പ്രീതി സിന്റ ആസ്തിയില്‍ ഒന്നൊന്നര ലെവല്‍, എത്രയെന്നിയുമോ?
പഞ്ചാബ് കിംഗ്‌സ് എന്ന് കേട്ടാല്‍ തന്നെ നമുക്ക് ചിലപ്പോള്‍ സഹതാപം വരും. 2008 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് ടീം. എന്നാല്‍ ഇതുവരെ അവര്‍ കിരീടം നേടിയിട്ടില്ല. ഒരിക്കല്‍ മാത്രമാണ് അവര്‍ ഫൈനലില്‍ കയറിയിട്ടുള്ളത്. ടീം ഇത്ര മോശമാണെങ്കിലും ഉടമയായ പ്രീതി സിന്റ് വളരെ പ്രശസ്തയാണ്.
ബോളിവുഡിലെ അറിയപ്പെടുന്ന നടിയായിരുന്ന പ്രീതി പക്ഷേ അതിന്റെ പത്തിരട്ടി പ്രശസ്തിയാണ് പഞ്ചാബ് കിംഗ്‌സിന്റെ ഉടമ എന്ന നിലയില്‍ സ്വന്തമാക്കിയത്. പ്രീതിയുടെ ഗ്രൗണ്ടില്‍ സാന്നിധ്യം ആരാധകര്‍ക്ക് പോലും ഊര്‍ജം പകരുന്നതാണ്. ബോളിവുഡില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും നടിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

അത് എത്രയാണെന്ന് നോക്കാം.പഞ്ചാബ് കിംഗ്‌സിന് ഇതുവരെ കിരീടം നേടായിട്ടില്ലെങ്കിലും ആരാധകര്‍ക്ക് ഒരു കുറവുമില്ല. ഈ സീസണില്‍ രണ്ട് ജയമാണ് അവര്‍ ആകെ നേടിയിരിക്കുന്നത്. തുടര്‍ച്ചയായി ഈ സീസണിലും അവര്‍ മത്സരങ്ങള്‍ തോറ്റിരിക്കുകയാണ്. ശക്തമായ മധ്യനിര അവര്‍ക്കുണ്ടെങ്കിലും മുന്‍നിരയുടെ പരാജയമാണ് ടീമിനെ പരാജയങ്ങളിലേക്ക് നയിക്കുന്നത്.
പഞ്ചാബിന്റെ ആരാധകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം പ്രീതി സിന്റയാണ്. ബോളിവുഡ് നടിയെന്ന നിലയില്‍ അവര്‍ പ്രശസ്തയാണ്. അതുപോലെ ബിസിനസിലും നടി വലിയ രീതിയില്‍ വിജയം നേടിയിട്ടുണ്ട്. 1998 മണിരത്‌നത്തിന്റെ ഷാരൂഖ് ഖാന്‍ ചിത്രം ദില്‍സേയിലൂടെയാണ് പ്രീതി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ആദ്യ ചിത്രത്തിലൂടെ പ്രീതി ബോളിവുഡില്‍ അതിപ്രശസ്തയായിരുന്നു. ജിയ ചലേ എന്ന ഗാനരംഗം പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒന്നായി മാറുകയും ചെയ്തു. 2008ലാണ് പ്രീതി പഞ്ചാബ് കിംഗ്‌സിന്റെ സഹ ഉടമയായി മാറുന്നത്. അഭിനയത്തില്‍ നിന്ന് ഇതോടെ നടി വിട്ടുനില്‍ക്കുകയും ചെയ്തു. പകരം ഐപിഎല്ലില്‍ ടീമിനൊപ്പം അവര്‍ സജീവമാകുകയായിരുന്നു.
നടിയെ തുടര്‍ച്ചയായി സ്റ്റേഡിയത്തില്‍ ടീമിനായി ആര്‍പ്പുവിളിക്കുന്നതും ആരാധകര്‍ കണ്ടിരുന്നു. വൈകാതെ പ്രീത സിന്റ ടീമിന്റെ മുഖമായി മാറുകയും ചെയ്തു. ഐപിഎല്ലില്‍നിന്നുള്ള വരുമാനം പ്രീതിയുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. നെസ് വാഡിയ, കരണ്‍ പോള്‍, മൊഹിത് ബര്‍മന്‍ എന്നിവരാണ് ടീമിന്റെ മറ്റ് ഉടമകള്‍.
പഞ്ചാബ് ടീമില്‍ പ്രീതി സിന്റയുടെ നിക്ഷേപം 35 കോടി രൂപയാണ്. 2008ല്‍ 76 മില്യണിനാണ് ടീം വാങ്ങിയത്. 2022ല്‍ 925 മില്യണായിരുന്നു. ടൂര്‍ണമെന്റിലെ ഒന്‍പതാമത്തെ മൂല്യമേറിയ ടീമാണ് പഞ്ചാബ്. പ്രീതിയുടെ ടീമിലെ മൊത്തം നിക്ഷേപം 350 കോടിയാണ്. പ്രീതിയുടെ ആസ്തിയും വളരെയേറെ ഉയര്‍ന്നിട്ടുണ്ട്. 183 കോടിയാണ് നടിയുടെ ഇപ്പോഴത്തെ ആസ്തി. നിരവധി പരസ്യചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് പ്രീതി.
സോഷ്യല്‍ മീഡിയയില്‍ പതിനൊന്ന് മില്യണ്‍ ഫോളോവേഴ്‌സ് അവര്‍ക്കുണ്ട്. ഒന്നര കോടിയാണ് ഒരു പരസ്യത്തിനായി പ്രീതി വാങ്ങുന്നത്. മുംബൈയിലും ഷിംലയിലും പ്രീതിക്ക് വിടുണ്ട്. മുംബൈയിലെ പലി ഹില്‍സിലെ വീടിന് 17 കോടിയാണ് വില. ലെക്‌സസ് എല്‍എക്‌സ് 470, പോര്‍ഷെ, മെഴ്‌സിഡസ് ബെന്‍സ് ഇ ക്ലാസ്, ബിഎംഡബ്ല്യു, എന്നീ കാറുകള്‍ പ്രീതിയുടെ ശേഖരത്തിലുണ്ട്.












Click it and Unblock the Notifications