Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്ത 'ഇന്ത്യൻ വംശജൻ'; രചിൻ രവീന്ദ്ര ആള് ചില്ലറക്കാരനല്ല, ആസ്‌തി 16 കോടി

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നൽകി കൊണ്ടാണ് കിവീസ് മികച്ച വിജയവുമായി ടെസ്‌റ്റ് പരമ്പരയിൽ മുന്നിലെത്തിയത്. ഒന്നാം മത്സരത്തിൽ ജയം പിടിച്ച ന്യൂസിലാൻഡ് മുന്നേറിയപ്പോൾ അതിന് ചുക്കാൻ പിടിച്ചത് ഇന്ത്യൻ വംശജനായ ഒരു താരമാണ്. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്‌സിൽ പുറത്താകെ ടീമിനെ വിജയത്തിലേക്ക് നയിച്ചതും താരമായിരുന്നു.

ഇന്ത്യയെ ചെറിയ സ്കോറിന് പുറത്താക്കിയ ഒന്നാം ഇന്നിംഗ്‌സിൽ കിവീസ് നങ്കൂരമിട്ടത് രചിൻ രവീന്ദ്രയുടെ സെഞ്ച്വറി കരുത്തിലാണ്. അതിന്റെ ബലത്തിൽ മികച്ച ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയെടുക്കാൻ അവർക്ക് കഴിഞ്ഞു. ഇതോടെ രണ്ടാം ഇന്നിംഗ്‌സിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യയ്ക്ക് തോൽവി വഴങ്ങേണ്ടി വന്നു.

rachinravindranassets

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും രചിൻ തന്നെയാണ്. നിലവിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ മികച്ച യുവതാരങ്ങളിൽ ഒരാളായാണ് രചിൻ കണക്കാക്കപ്പെടുന്നത്. വെറും 25 വയസ് മാത്രമാണ് താരത്തിന്റെ പ്രായം. ഇതിനിടയിൽ ഐപിഎല്ലിൽ ഉൾപ്പെടെ മികച്ച പ്രകടനം നടത്താനും താരത്തിന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.

എന്നാൽ രചിൻ രവീന്ദ്രയുടെ സമ്പത്തിനെ കുറിച്ച് പലർക്കും അറിയില്ല. നിലവിൽ ന്യൂസിലാൻഡ് ദേശീയ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം അവിടെ ആഭ്യന്തര ക്രിക്കറ്റിലും ശോഭിക്കുന്നുണ്ട്. നിലവിൽ ഐപിഎല്ലിലും താരം കളിക്കുന്നുണ്ട്. ബൗളിംഗിലും താരം മികവ് തെളിയിച്ചു എന്നത് കൊണ്ട് തന്നെ ധാരാളം ആരാധകർ ഉണ്ടാക്കിയെടുക്കാൻ രചിൻ രവീന്ദ്രക്ക് കഴിഞ്ഞിട്ടുണ്ട്.

നിലവിൽ താരത്തിന്റെ ആസ്‌തിയായി കണക്കാക്കുന്നത് ഏകദേശം 2 മില്യൺ ഡോളറാണ്. എന്ന് വച്ചാൽ ഇന്ത്യൻ രൂപയിൽ 16 കോടി. നിലവിൽ കാര്യമായ പരസ്യങ്ങളോ മറ്റ് ബ്രാൻഡ് പങ്കാളിത്തമോ ഒന്നുമില്ലെങ്കിൽ കൂടിയും വരുംകാലത്ത് താരം ഇതിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് കരുതുന്നത്. കരിയർ പുരോഗമിക്കവേ ഇക്കാര്യത്തിൽ കൂടുതൽ ശ്രമങ്ങൾ രചിൻ നടത്തിയാൽ സമ്പത്തും ഉയരും.

ഒരു പ്രൊഫഷണൽ ക്രിക്കറ്റർ എന്ന നിലയിൽ ദേശീയ ടീമുമായുള്ള കരാർ, മാച്ച് ഫീ, പെർഫോമൻസ് ബോണസ് എന്നിവയുൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്ന് താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. ഒന്നരക്കോടി രൂപയോളമാണ് താരത്തിന്റെ വാർഷിക ശമ്പളമായി കണക്കാക്കുന്നത്. ഇത് കൂടാനും ഇടയുണ്ട് എന്നതാണ് വാസ്‌തവം.

പ്രമുഖ ഫാഷൻ ഡിസൈനറായ പ്രമീള മൊറാറാണ് രചിൻ രവീന്ദ്രയുടെ കാമുകി. ഓക്ക്‌ലൻഡിലെ പുക്കെകോഹെ ഈസ്‌റ്റിലാണ് പ്രമീള കഴിയുന്നത്. ഇരുവരും ഏറെനാളായി ഡേറ്റിങ്ങിൽ ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+