ഇന്ത്യന്‍ ടീമിലായിരുന്നപ്പോള്‍ കോലിയേക്കാള്‍ പ്രതിഫലം, 4 കോടിയുടെ വീട്; ദ്രാവിഡിന്റെ ആസ്തി ഇത്ര
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുകയാണ്. പകരം ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുക്കാന്‍ പോവുകയാണ്. വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയില്‍ ഗംഭീര്‍ ടീമിന്റെ പരിശീലക സ്ഥാനത്തുണ്ടാവും. എന്നാല്‍ ദ്രാവിഡ് പടിയിറങ്ങുന്നത് ടീമിന് ടി20 ലോകകപ്പും നേടിക്കൊടുത്താണ്. 2023ലെ ഏകദിന ലോകകപ്പിലും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ടീം റണ്ണറപ്പുകളുമായിരുന്നു.
2023ല്‍ ഏഷ്യാ കപ്പും ടീം സ്വന്തമാക്കിയിരുന്നു. അതേസമയം രാഹുല്‍ കളത്തിലും പെരുമാറ്റത്തിലും വളരെ ജെന്റില്‍മാനായി താരമാണ്. എപ്പോഴും ലളിതമായി ജീവിക്കുന്നതാണ് രാഹുല്‍ ദ്രാവിഡിന്റെ സ്‌റ്റൈല്‍. എന്നാല്‍ എത്രപേര്‍ക്കറിയാം ദ്രാവിഡിന്റെ ജീവിതം ആഡംബരം നിറഞ്ഞതാണെന്ന കാര്യം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24177 റണ്‍സ് ദ്രാവിഡിന്‌റെ പേരിലുണ്ട്. ടീമിന്റെ പരിശീലകനായപ്പോള്‍ വന്‍ തുക തന്നെ അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയേക്കാളും രോഹിത് ശര്‍മയേക്കാളും പ്രതിഫലം കോച്ചായ ദ്രാവിഡിനുണ്ടായിരുന്നു. പന്ത്രണ്ട് കോടിയായിരുന്നു ദ്രാവിഡിന് ബിസിസിഐ വാര്‍ഷിക പ്രതിഫലമായി നല്‍കിയിരുന്നത്.
എന്നാല്‍ കോലിക്കും രോഹിത്തിനും എഴ് കോടിയായിരുന്നു പ്രതിഫലം. ദ്രാവിഡ് ദീര്‍ഘകാലം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായിരുന്നു. ടീമിന്റെ ക്യാപ്റ്റനായും മികച്ച ബാറ്റ്‌സ്മാനും പിന്നീട് പരിശീലകനായും അദ്ദേഹം തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ദ്രാവിഡിന്റെ ആസ്തിയും ഒരല്‍പ്പം ഉയര്‍ന്നതാണ്.
320 കോടിയുടെ ആസ്തിയാണ് രാഹുല്‍ ദ്രാവിഡിനുള്ളത്. 164 ടെസ്റ്റുകളാണ് ദ്രാവിഡ് കളിച്ചത്. 52.31 ആണ് ബാറ്റിംഗ് ശരാശരി. ഏകദിനത്തില്‍ 10000 റണ്‍സിന് മുകളില്‍ താര നേടിയിട്ടുണ്ട്. 39.16 ആണ് ദ്രാവിഡിന്റെ ശരാശരി. ദ്രാവിഡ് ആളൊരു ആഡബരപ്രിയനാണ്. ആഡംബര വീടുകളും അദ്ദേഹത്തിനുണ്ട്.
ബെംഗളൂരുവിലെ ആഡംബര മേഖലയായ കോറമംഗലയില്‍ ദ്രാവിഡിന് ആഡംബര വീട് സ്വന്തമായിട്ടുണ്ട്. 4.2 കോടി രൂപയാണ് അതിന്റെ വില. അതുപോലെ ആഡംബര കാറുകളുടെ കളക്ഷനും അദ്ദേഹത്തിനുണ്ട്. പോര്‍ഷെ 911 കരേര, ഓഡി ക്യു5, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ഇ 350 എന്നിവയാണ് ദ്രാവിഡിന്റെ കൈവശമുള്ള കാറുകള്‍ എന്ന് കാര്‍ട്ടൂഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ദ്രാവിഡ് ഇപ്പോഴും പരസ്യ ചിത്രങ്ങളില്‍ സജീവമാണ്. നേരത്തെ ക്രെഡിന്റെ ഇന്ദിരാനഗര്‍ കാ ഗുണ്ട എന്ന പരസ്യ അതുപോലെ വൈറലായിരുന്നു. റീബോക്, പെപ്‌സി, കാസ്‌ട്രോള്‍, കര്‍ണാടക ടൂറിസം, മാക്‌സ് ലൈഫ്, ബാങ്ക് ഓഫ് ബറോഡ, സിറ്റിസണ്‍, സ്‌കൈലൈന്‍ കണ്‍സ്ട്രക്ഷന്‍, സാന്‍സൂയി, ഗില്ലറ്റ്, സാംസങ്ങ് എന്നിങ്ങനെയുള്ള ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ ദ്രാവിഡ് പ്രത്യക്ഷപ്പെടാറുണ്ട്.
3.5 കോടിയാണ് ഇതിലൂടെ ദ്രാവിഡിന് ലഭിക്കുന്ന വരുമാനം. അതേസമയം ക്രെഡിന്റെ പരസ്യ ദ്രാവിഡിന്റെ മൂല്യം വര്‍ധിപ്പിച്ചിരുന്നു. 2021ലായിരുന്നു ഈ പരസ്യ ചിത്രം പുറത്തിറങ്ങിയത്. 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാതിയില്‍ മൊത്തം പരസ്യങ്ങളുടെ നാല് ശതമാനം ദ്രാവിഡിന്റെ പരസ്യങ്ങളായിരുന്നു.












Click it and Unblock the Notifications