രാഹുൽ ദ്രാവിഡിന് ഇനി പുതിയ വേഷം; ഐപിഎല്ലിലേക്ക് വരുന്നു, അതും നമ്മുടെ സഞ്ജുവിനൊപ്പം?
ഇന്ത്യൻ ക്രിക്കറ്റിന്റെ ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിച്ച പരിശീലകൻ എന്ന ഖ്യാതി എക്കാലവും രാഹുൽ ദ്രാവിഡിന് സ്വന്തമാണ് ഇനിയങ്ങോട്ട്. എന്നാൽ ടി20 ലോകകപ്പ് കിരീട നേട്ടത്തോടെ ഇന്ത്യൻ ടീമിനോട് ദ്രാവിഡ് വിടച്ചൊല്ലി കഴിഞ്ഞു. പകരമെത്തുന്നത് മുൻ ഇന്ത്യൻ ഓപ്പണർ ആയിരുന്ന ഗൗതം ഗംഭീർ ആണ്. വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തോടെ ഗംഭീർ ചുമതല ഏറ്റെടുക്കും.
അതിനിടയിൽ ഉയരുന്ന ഏറ്റവും വലിയ ചോദ്യമാണ് രാഹുൽ ദ്രാവിഡിന്റെ ഭാവി എന്താവും എന്നത്. താരം ഐപിഎല്ലിലേക്ക് മടങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ ദ്രാവിഡ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ചേക്കേറുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കൊൽക്കത്തയുടെ ഉപദേശകനായി രാഹുൽ ദ്രാവിഡ് എത്തുമെന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ ഇതിനെയൊക്കെ കാറ്റിൽ പറത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രാഹുൽ ദ്രാവിഡ് തന്റെ മുൻ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസുമായി ചർച്ച നടത്തുകയാണെന്നാണ് സൂചന. അവരുടെ ഓഫറിൽ ദ്രാവിഡിന് താൽപര്യം ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാനിൽ ദ്രാവിഡ് എത്തിയാൽ അത് ടീമിന് ഗുണമാവുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ഇന്ത്യൻ ടീം പരിശീലക സ്ഥാനം ദ്രാവിഡ് ഉപേക്ഷിക്കാൻ കൃത്യമായ കാരണം ഉണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കാരണം ലോകകപ്പ് ജയത്തോടെ ഇന്ത്യയുടെ അഭിമാനം വീണ്ടെടുത്ത ദ്രാവിഡിനെ നിലനിർത്താൻ ബിസിസിഐ അനുവദിക്കുമായിരുന്നു. എന്നാൽ താരത്തിന്റെ താൽപര്യക്കുറവ് തന്നെയാണ് ഇക്കാര്യത്തിൽ പ്രധാന ഘടകമായത്.
അതിന്റെ കാരണമായ വിലയിരുത്തുന്നത് ഇന്ത്യൻ ടീമിന്റെ പത്ത് മാസത്തെ തിരക്കേറിയ ഷെഡ്യൂൾ തന്നെയാണ്. നിലവിൽ വർഷത്തിൽ പത്ത് മാസത്തോളം നീളുന്ന തിരക്കേറിയ മത്സരക്രമമാണ് ഇന്ത്യയ്ക്കുള്ളത്. ഇത്രയും നാൾ കുടുംബത്തെ പിരിഞ്ഞിരിക്കുന്നതിൽ ദ്രാവിഡിന് ബുദ്ധിമുട്ടുണ്ട് എന്നതാണ് ലഭ്യമായ വിവരം. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടി നൽകാൻ താരം ആവശ്യപ്പെടാതിരുന്നത്.
എന്നാൽ ഐപിഎല്ലിൽ സ്ഥിതി വ്യത്യസ്‌തമാണ്. അവിടെ ടൂർണമെന്റ് തന്നെ പരമാവധി രണ്ട് മാസം മാത്രം നീളുന്നതാണ്. അതുകൊണ്ട് തന്നെ കൂടുതൽ സമയം ഇതിനായി ചിലവഴിക്കേണ്ടി വരില്ല എന്നത് ദ്രാവിഡിനെ ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ ദ്രാവിഡിന്റെ ഐപിഎൽ തിരിച്ചുവരവിൽ അത്ഭുതപ്പെടേണ്ട സാഹചര്യമില്ല.
നേരത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഉപദേശകനായും പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. 2017ൽ ഡൽഹി ഡെയർഡെവിൾസ് ഫ്രാഞ്ചൈസിയുടെ പരിശീലകനായിരുന്നു ദ്രാവിഡ്. എന്നാൽ പിന്നീട് അഭിപ്രായ ഭിന്നതകളെ തുടർന്ന് ടീം വിടുകയായിരുന്നു.
രാജസ്ഥാൻ ടീമിന് വേണ്ടി ദ്രാവിഡ് ഐപിഎൽ കളിച്ചിരുന്നു. അതുകൊണ്ട് തന്നെ താരത്തിന് അവിടുത്തെ സാഹചര്യങ്ങൾ അറിയാമെന്നും താൽപര്യം പ്രകടിപ്പിച്ചുവെന്നുമാണ് സൂചന. സഞ്ജു നയിക്കുന്ന റോയൽസ് നിലവിൽ ഐപിഎല്ലിലെ ശക്തമായ നിരകളിൽ ഒന്നാണ്. ജോസ് ബട്ട്ലർ അടക്കമുള്ള വിദേശ താരങ്ങളും ടീമിന് മുതൽക്കൂട്ടാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications