സഞ്ജുവിനെ ആർക്കും വേണ്ട..? രഞ്ജി ട്രോഫിയിൽ എല്ലാ കണ്ണുകളും ഈ അഞ്ച് താരങ്ങളിലേക്ക്...
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ പകരം വയ്ക്കാനില്ലാത്ത ടൂർണമെന്റുകളിൽ ഒന്നാണ് രഞ്ജി ട്രോഫി. പലപ്പോഴും ഐപിഎൽ പോലെയുള്ള പണക്കൊഴുപ്പ് ലീഗ് വന്നിട്ടും രഞ്ജി ട്രോഫിയുടെ ശോഭ കെടാതെ അതേപടി തുടരുന്നു എന്നതാണ് പ്രധാനം. ഇന്ത്യൻ ടെസ്‌റ്റ് ടീമിലേക്ക് പലരുടെയും ചവിട്ട് പടിയായി വർത്തിച്ച ഈ ടൂർണമെന്റ് ഇക്കുറി ദേശീയ കുപ്പായം അണിയാൻ കാത്തിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രതീക്ഷികളുടേത് കൂടിയാണ്. അവർ ആരൊക്കെയെന്ന് നോക്കാം.
വാഷിംഗ്ടൺ സുന്ദർ:
കഴിഞ്ഞ വർഷം പരിക്കും മോശം ഫോമും കാരണം വലഞ്ഞ താരമാണ് സുന്ദർ. അതുകൊണ്ട് തന്നെ ദേശീയ ടീമിലും ഇടം കണ്ടെത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഓൾറൗണ്ട് ബാലൻസ് നൽകാൻ കഴിവുള്ള, വാഷിംഗ്ടൺ ഫോം കണ്ടെത്തുകയാണെങ്കിൽ, ബഹുമുഖ പ്രതിഭകൾ കുറവുള്ള ഇന്ത്യൻ ടീമിന് വലിയ മുതൽക്കൂട്ടാവും.

രജത് പാട്ടിദാർ:
ദീർഘകാലത്തെ പരുക്ക് മൂലമുണ്ടായ വിശ്രമം അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിനെ പിന്നോട്ടടിച്ചു. മധ്യപ്രദേശിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്‌ചവയ്ക്കുന്ന താരമാണ് പാട്ടിദാർ. ശുഭ്മാൻ ഗിൽ അല്ലെങ്കിൽ ശ്രേയസ് അയ്യർ ഫോം കണ്ടെത്താൻ പാടുപെടുകയാണെങ്കിൽ തീർച്ചയായും ദേശീയ ടീമിൽ താരത്തിന് അവസരമുണ്ട്.
സർഫറാസ് ഖാൻ
ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്‌ചവെച്ചിട്ടും ദേശീയ ടീമിന്റെ വാതിൽ അടഞ്ഞു കിടക്കുകയാണ് സർഫറാസ് ഖാന് മുൻപിൽ. പേസർമാരെ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു. അതാണ് താരത്തിന് വിനയാവുന്നത്. അഞ്ചാം നമ്പറിലാണ് താരം ബാറ്റ് ചെയ്യാറുള്ളത്. ഒരുപക്ഷേ മികവ് തുടർന്നാൽ ഇന്ത്യൻ ടീമിൽ വൈകാതെ താരവും എത്തും.
റിങ്കു സിംഗ്:
പരിമിത ഓവറുകളിൽ തന്റെ ശക്തി പ്രകടമാക്കിയ താരമാണ് റിങ്കു സിംഗ്. ഇനി ക്രിക്കറ്റിന്റെ ദൈർഘ്യമേറിയ ഫോർമാറ്റിലാണ് മികവ് തെളിയിക്കേണ്ടത്. ഈ ഇടംകയ്യൻ ബാറ്റർ യുപിയ്‌ക്കായി സ്‌കോർ ചെയ്യുന്നത് ഇതേപടി തുടരുകയാണെങ്കിൽ ടെസ്‌റ്റ് ക്യാപ്പ് നേടാനുള്ള അവസരമുണ്ട്. സ്‌പിന്നിനെതിരെ മികവ് പുലർത്തുന്ന താരം കൂടിയാണ് റിങ്കു. കൂടാതെ ഇടംകൈയൻ ബാറ്റർമാർക്ക് പൊതുവെ ക്ഷാമമുള്ള ഇന്ത്യയിൽ റിങ്കു നല്ല ഓപ്‌ഷനായിരിക്കും.
ആവേശ് ഖാൻ:
തുടർച്ചയായി അഞ്ച് ടെസ്‌റ്റുകൾ വരാനിരിക്കെ, ഇന്ത്യയ്ക്ക് അവരുടെ പേസർമാരെ റൊട്ടേറ്റ് ചെയ്യേണ്ടതുണ്ട്. ദൈർഘ്യമേറിയ സ്പെല്ലുകൾ ബൗൾ ചെയ്യാൻ മാത്രമല്ല, പന്ത് റിവേഴ്‌സ് ചെയ്യാനും മിടുക്കനായ ആവേശ് ഖാൻ ബിസിസിഐയുടെ റഡാറിലുണ്ടാവും. ഒരുപക്ഷേ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്താൽ അടുത്ത പരമ്പരയിലെ താരത്തെയും പരിഗണിച്ചേക്കും.












Click it and Unblock the Notifications