സ്പിന്‍ കിംഗ് മാത്രമല്ല സമ്പത്തും കിടു, അശ്വിന്റെ ആസ്തി കേട്ടാല്‍ ഞെട്ടും, പ്രതിഫലം വാങ്ങുന്നത് ഇത്ര
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ താരമാണ് രവിചന്ദ്രന്‍ അശ്വിന്‍. കഴിഞ്ഞ ദിവസം 500 വിക്കറ്റ് എന്ന വലിയൊരു നേട്ടം സ്വന്തമാക്കിയിരുന്നു. അനില്‍ കുംബ്ലൈക്ക് ശേഷം ഈ നേട്ടം സ്വന്തമാകുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് അശ്വിന്‍. നിലവില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏത് ടീമും ഭയപ്പെടുന്ന താരം കൂടിയാണ് അശ്വിന്‍.
ഏകദിനത്തിലും ടി20യിലും താരത്തിന് മോശമല്ലാത്ത റെക്കോര്‍ഡുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റില്‍ അശ്വിന്റെ പ്രകടനം ഓര്‍ത്തെടുത്ത് പറയുക പോലും ബുദ്ധിമുട്ടേറിയതാണ്. അത്രയേറെ മികച്ച പ്രകടനങ്ങള്‍ താരത്തിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ അടക്കം അശ്വിന്റെ മികവ് പലപ്പോഴും പ്രകടമായിട്ടുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് വേണ്ടിയാണ് പൈിഎല്ലില്‍ അശ്വിന്‍ കളിച്ചിട്ടുള്ളത്. നിലവില്‍ രാജസ്ഥാനൊപ്പമാണ് താരം കളിക്കുന്നത്. അശ്വിന്റെ സമ്പത്തിനെ കുറിച്ച് അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല. 16 മില്യണ്‍ യുഎസ് ഡോളറാണ് താരത്തിന്റെ ആസ്തി. ഏകദേശം 13 കോടി രൂപയോളം വരുമിത്.
ബിസിസിഐയുടെ ടെസ്റ്റ് ക്രിക്കറ്റ് കരാറിലും താരം ഉള്‍പ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് അഞ്ച് കോടി രൂപയാണ് പ്രതിഫലമായി താരത്തിന് ലഭിച്ചിരിക്കുന്നത്. ഒരു ബൗളര്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന തുക തന്നെയാണിത്. പ്രത്യേകിച്ച് ഒരു സ്പിന്നര്‍ കാറ്റഗറിയില്‍ വരുന്നത് കൊണ്ട് ഈ തുക വളരെ ഉയര്‍ന്നതാണെന്ന് പറയാം.
ഐപിഎല്ലില്‍ 2008ലെ ആദ്യ സീസണില്‍ വെറും പന്ത്രണ്ട് ലക്ഷമായിരുന്നു അശ്വിന്റെ പ്രതിഫലം. 2021 വരെ 7.6 കോടി വരെ അശ്വിന് പ്രതിഫലമായി ലഭിച്ചിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നു റെക്കോര്‍ഡ് പ്രതിഫലം. സിഎസ്‌കെയിലൂടെയാണ് അശ്വിന്‍ ഏറെ പ്രശസ്തനായത്. അതേസമയം ബിസിസിഐ വാര്‍ഷിക കരാര്‍ പ്രകാരം അഞ്ച് കോടി രൂപയാണ് അശ്വിന്‍ വര്‍ഷം ലഭിക്കുന്നത്.
ഐപിഎല്ലില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ നിന്നും പത്ത് കോടി അങ്ങനെ തന്നെ അശ്വിന് ലഭിക്കുന്നുണ്ട്. സൂംകാര്‍, മൂവ്, മിന്ത്ര പോലുള്ള ബ്രാന്‍ഡുകളുടെ പരസ്യത്തിലും അശ്വിന്‍ പ്രത്യക്ഷപ്പെടാറുണ്ട്ഇതും വരുമാന മാര്‍ഗമാണ്. ഓപ്പോ, കോള്‍ഗേറ്റ് എന്നിവയുമായി പ്രമോഷണല്‍ പാര്‍ട്ണര്‍ഷിപ്പും അശ്വിനുണ്ട്.
സമ്പത്ത് ഏറെയുള്ളത് കൊണ്ട് ആഡംബര ജീവിതം തന്നെയാണ് താരം നയിക്കുന്നത്. ചെന്നൈയില്‍ കൊട്ടാരം പോലൊരു വീട് അശ്വിനുണ്ട്. പച്ചപ്പ് നിറഞ്ഞ യാര്‍ഡാണ് വീടിന് ചുറ്റും. ഡിസൈനര്‍ ലാമ്പുകള്‍ അടക്കം വീടിന് ഭംഗി വര്‍ധിപ്പിക്കുന്നു. അശ്വിന്‍ അറിയപ്പെടുന്നൊരു യാത്രാ പ്രേമി കൂടിയാണ്. യൂറോപ്പ്യന്‍ രാജ്യങ്ങളാണ് താരത്തിന് കൂടുതല്‍ ഇഷ്ടം.
നിലവില്‍ മൂന്നാം ടെസ്റ്റിനിടെ അശ്വിന്‍ പരമ്പരയില്‍ നിന്ന് പിന്‍മാറിയിരുന്നു. വ്യക്തിപരമായ കാരണമാണ് പിന്‍മാറ്റമായി പറഞ്ഞത്. ബിസിസിഐ ഇത് അംഗീകരിക്കുകയും ചെയ്തു. അതേസമയം അശ്വിനെ ഇനി ഐപിഎല്ലിലാണ് കാണാന്‍ സാധിക്കുക. ഇത്തവണ രാജസ്ഥാന് കിരീടം നേടിക്കൊടുക്കുന്നതിലാണ് താരത്തിന്റെ ശ്രദ്ധ. അതുപോലെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെ പലപ്പോഴും അശ്വിന്‍ പ്രശംസിച്ചിട്ടുമുണ്ട്.












Click it and Unblock the Notifications