രവീന്ദ്ര ജഡേജ സമ്പത്തില്‍ രാജാവാണ്, കൈനിറയെ ആസ്തി; ജഡ്ഡുവിന്റെ പ്രതിഫലം ഇത്ര
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് രവീന്ദ്ര ജഡേജ. സ്വന്തം നാട്ടുകാരുടെ മുന്നില്‍ സെഞ്ച്വറിയുമായി ജഡേജ നിറഞ്ഞാടിയിരിക്കുകയാണ്. ടീം മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് വന്‍ തകര്‍ച്ചയെ നേരിട്ട് കൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു ജഡേജ ക്രീസിലെത്തിയത്.
രോഹിത് ശര്‍മയ്‌ക്കൊപ്പം പിന്നീട് മികവുറ്റ പ്രകടനമാണ് ജഡേജ കാഴ്ച്ചവെച്ചത്. ഇന്ത്യന്‍ ടീമിലെ മാത്രമല്ല ലോകത്തിലെ തന്നെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ജഡേജ. കപില്‍ ദേവിനും രവിചന്ദ്രന്‍ അശ്വിനും ശേഷം മൂവായിരം റണ്‍സും 250 വിക്കറ്റും സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ജഡേജ നേരത്തെ സ്വന്തമാക്കിയിരുന്നു.

അതേസമയം എത്ര പേര്‍ക്കറിയാം ജഡേജ സമ്പത്തില്‍ വളരെ മുന്നിട്ട് നില്‍ക്കുന്ന താരമാണെന്ന കാര്യം. ജഡേജ ഇന്ത്യയുടെ സ്‌പെഷലിസ്റ്റ് ഓള്‍റൗണ്ടര്‍ മാത്രമല്ല, ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ ഒരാളാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏറ്റവും പ്രതിഫലം നല്‍കുന്നതും ജഡേജയ്ക്കാണ്. 2009ലായിരുന്നു ജഡേജ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്.
പിന്നീട് ഇത്ര കാലം കൊണ്ട് വന്‍ വളര്‍ച്ചയാണ് കരിയറില്‍ ജഡ്ഡു സ്വന്തമാക്കിയത്. 15 മില്യണ്‍ യുഎസ് ഡോളറാണ് താരത്തിന്റെ ആസ്തി. ഇത് ഏകദേശം 123 കോടി രൂപ വരും. വാര്‍ഷിക വരുമാനം അടക്കം ജഡേജയുടെ കാര്യത്തില്‍ വളരെ ഉയര്‍ന്ന് നില്‍ക്കുകയാണ്. ലോകത്തെ തന്നെ ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന താരങ്ങളിലൊരാളായും ജഡേജ മാറിയിരുന്നു. ബിസിസിഐ കരാര്‍, ഐപിഎല്‍, പരസ്യ ചിത്രങ്ങള്‍ എന്നിവയാണ് ജഡേജയ്ക്ക് സമ്പത്ത് സമ്മാനിക്കുന്നത്.
ബിസിസിഐ വാര്‍ഷിക കരാര്‍ കാറ്റഗറി നാലായിട്ടാണ് തിരിച്ചിരിക്കുന്നത്. ഇതില്‍ എ പ്ലസ് കാറ്റഗറിയില്‍ വരുന്ന താരങ്ങള്‍ക്ക് വര്‍ഷം ഏഴ് കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുക. എ കാറ്റഗറിയില്‍ വരുന്നവര്‍ക്ക് 5 കോടിയും, ബി കാറ്റഗറിക്കാര്‍ക്ക് മൂന്ന് കോടിയും, സി കാറ്റഗറിക്കാര്‍ക്ക് ഒരു കോടി രൂപയും പ്രതിഫലമായി ലഭിക്കും.
നേരത്തെ ജഡേജ എയില്‍ എ പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ന്നിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവരെ കൂടാതെ ജഡേജയാണ് ഈ കാറ്റഗറിയിലുള്ളത്. ഏഴ് കോടി രൂപ വര്‍ഷത്തില്‍ ജഡേജയ്ക്ക് ബിസിസിഐ നല്‍കുന്നുണ്ട്. മാച്ച് ഫീ, മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ അടക്കം വേറെയും താരത്തിന് ലഭിക്കും.
ഐപിഎല്ലില്‍ നിന്ന് 16 കോടിയാണ് ജഡേജയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് താരം ആദ്യമായി രാജസ്ഥാനിലെത്തിയത്. 12 ലക്ഷമായിരുന്നു തുടക്കത്തിലെ പ്രതിഫലം. അതേസമയം ജാംനഗറില്‍ സ്വന്തമായി താരത്തിന് ഒരു ബംഗ്ലാവുണ്ട്. ഇതിന് 35 കോടിയാണ് വില.
പതിനായിരം സ്‌ക്വയര്‍ ഫീറ്റിലുള്ള നാല് നില കെട്ടിടമാണിത്. ഓഡി എ4, ഓഡി ക്യു7, ബിഎംഡബ്ല്യു എക്‌സ് 1, റോള്‍സ് റോയ്‌സ്, എന്നിവയെല്ലാം താരത്തിന്റെ കാര്‍ ശേഖരത്തിലുണ്ട്. പത്ത് ലക്ഷം രൂപയുടെ ഹയാബൂസ് സൂപ്പര്‍ ബൈക്കും ജഡേജയ്ക്കുണ്ട്.












Click it and Unblock the Notifications