വെറുതെയാണോ ജഡേജയ്ക്ക് ഇത്രയധികം ഫാൻസ്; സമ്പത്തിലും ഓൾറൗണ്ടർ തന്നെ, 120 കോടിയുടെ ആസ്‌തി
ഇന്ത്യൻ ക്രിക്കറ്റ് ടീം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്ന് വേണമെങ്കിൽ പറയാം. കാരണം കഴിഞ്ഞ ഒന്നോ രണ്ടോ മാസങ്ങളായി ഗൗതം ഗംഭീർ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത ശേഷം ഇന്ത്യയ്ക്ക് മോശം സമയമാണ്. ഏറ്റവും ഒടുവിൽ ന്യൂസിലാൻഡിനെതിരായ ഞെട്ടിക്കുന്ന പരമ്പര തോൽവിയും കൂടി ആയപ്പോൾ അത് പൂർണമായി. എങ്കിലും ഇതിനൊക്കെ ഇടയിലും ചില താരങ്ങളുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്.
ബംഗ്ലാദേശിന് എതിരായ പരമ്പര വിജയത്തിൽ നിർണായക പങ്കുവചിച്ച രവീന്ദ്ര ജഡേജയാണ് ഇക്കൂട്ടത്തിൽ വേറിട്ട് നിൽക്കുന്നത്. സാക്ഷാൽ വിരാട് കോലിയും രോഹിത് ശർമ്മയും വരെ പരാജയപ്പെട്ട സ്ഥാനത്താണ് ഇപ്പോൾ രവീന്ദ്ര ജഡേജ മികച്ച പ്രകടനവുമായി ഇന്ത്യയ്ക്ക് അൽപമെങ്കിലും ജയപ്രതീക്ഷ നൽകിയത്. രണ്ടാം ടെസ്‌റ്റിന്റെ രണ്ടിന്നിംഗ്‌സിലും ഒരുപോലെ പൊരുതി നിൽക്കുവാൻ ജഡേജയ്ക്ക് കഴിഞ്ഞുവെന്നതാണ് പ്രധാനപ്പെട്ടൊരു കാര്യം.

രണ്ടാം ടെസ്‌റ്റിൽ ഇന്ത്യ തോൽവി വഴങ്ങിയപ്പോഴും ജഡേജയുടെ പോരാട്ടവീര്യം എടുത്ത് പറയേണ്ടതാണ്. പല നിർണായക ഘട്ടങ്ങളിലും ഇത്തരത്തിൽ തരാം ടീമിന് തുണയാവാറുണ്ട്. ജഡേജയ്ക്ക് ഒപ്പം തന്നെ മറ്റൊരു സ്‌പിന്നറായ രവിചന്ദ്രൻ അശ്വിൻ കൂടി ഇതിലുണ്ടാവാറുണ്ട് എന്നതാണ് പ്രത്യേകത. ഇപ്പോഴിതാ ജഡേജയുടെ സമ്പത്തിനെ കുറിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
ഗുജറാത്ത് സ്വദേശിയായ രവീന്ദ്ര ജഡേജയ്ക്ക് 35 വയസ് പ്രായമുണ്ട്. കരിയറിന്റെ അവസാന ഘട്ടത്തിലാണ് താരമെന്ന് പറയാം. എങ്കിലും ഐപിഎല്ലിൽ ആയാലും ഇന്ത്യൻ ടീമിൽ ആയാലും ഇപ്പോഴും സ്ഥിര സാന്നിധ്യമാണ് അദ്ദേഹം. മാത്രമല്ല രണ്ടിടത്തും മികച്ച പ്രതിഫലം തന്നെയാണ് ആരാധകർ സ്നേഹത്തോടെ സർ ജഡേജ എന്ന് വിളിക്കുന്ന താരത്തിനുള്ളത്.
രവീന്ദ്ര ജഡേജയുടെ ആസ്‌തി എത്ര?
2024ലെ കണക്കനുസരിച്ച്, രവീന്ദ്ര ജഡേജയുടെ ആസ്‌തി 16 മില്യൺ ഡോളറാണ് എന്ന് വച്ചാൽ ഇന്ത്യ രൂപ ഏതാണ്ട് 120 കോടിയോളം വരുമിത്. പ്രധാനമായും താരത്തിന്റ വരുമാന ശ്രോതസ് ക്രിക്കറ്റ് തന്നെയാണ്. കൂടാതെ പരസ്യ ചിത്രങ്ങളിൽ നിന്നുൾപ്പെടെ വരുന്ന വരുമാനം വേറെയുമുണ്ട് താരത്തിന്. ദേശീയ ടീമിൽ നിന്നുള്ള വരുമാനത്തിന് പുറമേ അന്താരാഷ്‌ട്ര നിലവാരമുള്ള ക്രിക്കറ്റ് ലീഗായ ഐപിഎല്ലിൽ നിന്ന് വലിയ പ്രതിഫലവും താരം കൈപ്പറ്റുന്നുണ്ട്.
ബിസിസിഐ തങ്ങളുടെ കളിക്കാർക്ക് അവരുടെ വിഭാഗവും സീനിയോറിറ്റിയും അടിസ്ഥാനമാക്കി കരാർ നൽകി വരുന്നുണ്ട്. അതിൽ നിന്ന് തന്നെ വൻ തുക വാർഷിക കരാറായി താരം വാങ്ങുന്നുണ്ട്. കൂടാതെ ഓരോ മത്സരത്തിലും നൽകുന്ന മാച്ച് ഫീ വേറെയുമുണ്ട്. കൂടാതെ അധിക ബോണസുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ബിസിസിഐ നൽകി വരുന്നുണ്ട്.
ഐപിഎല്ലിൽ കഴിഞ്ഞ കുറച്ച് സീസണുകളിലായി താരം സിഎസ്കെയുടെ ഭാഗമാണ്. ഇവിടെ 16 കോടി രൂപയോളമാണ് താരത്തിന്റെ പ്രതിഫലം. ഈ വർഷം അത് ഇനിയും ഉയർന്നേക്കുമോ എന്നാണ് കണ്ടറിയേണ്ടത്. കൂടാതെ നിരവധി പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു, ഇപ്പോഴും പല കമ്പനികളുമായും രവീന്ദ്ര ജഡേജയ്ക്ക് കരാർ നിലവിലുണ്ട്.
സമ്പാദ്യത്തിൽ വളരെ മുന്നിലാണെങ്കിലും ജഡേജയുടെ കാർ ശേഖരം താരതമ്യേന വളരെ ചെറുതാണ്. എങ്കിലും മികച്ച ചില ആഡംബര കാറുകൾ രവീന്ദ്ര ജഡേജയുടെ ഗ്യാരേജിലുണ്ട്. രവീന്ദ്ര ജഡേജയുടെ ഉടമസ്ഥതയിലുള്ള കാർ ബ്രാൻഡുകളിൽ ഹ്യുണ്ടായ് ആക്‌സൻ്റ്, ഔഡി ക്യു7, ബിഎംഡബ്ല്യു എക്‌സ്1 എന്നിവയും ഹയബൂസ ബൈക്കും ഉൾപ്പെടുന്നുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications