ഈ സാല കപ്പ് നമ്മുടേതാകുമോ? ആര്‍സിബിക്ക് പ്ലേഓഫിലെത്താം; ചെന്നൈയെ ഈ രീതിയില്‍ വീഴ്ത്തണം
ബെംഗളൂരു: ഐപിഎല്ലില്‍ എല്ലാവരെയും ഞെട്ടിച്ച് കുതിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. നേരത്തെ തന്നെ പുറത്താവുമെന്ന് കരുതിയ ടീമിന് ഇപ്പോള്‍ പ്ലേഓഫിലെത്തുമെന്ന പ്രതീക്ഷ വളരെ ശക്തമായിരിക്കുകയാണ്. ഇപ്പോഴും അവര്‍ പ്ലേഓഫ് ഉറപ്പിച്ചിട്ടില്ല. പക്ഷേ വലിയ മാര്‍ജിനില്‍ വിജയിച്ചാല്‍ അവര്‍ക്ക് പ്ലേഓഫിലെത്താനുള്ള സാധ്യത ഇപ്പോഴും ശക്തമാണ്.
തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ വിജയിച്ചാണ് ആര്‍സിബി എല്ലാവരെയും ഞെട്ടിച്ചത്. പോയിന്റ് പട്ടികയില്‍ അവര്‍ അഞ്ചാം സ്ഥാനത്തെത്തിയിട്ടുണ്ട്. 13 കളിയില്‍ നിന്ന് 12 പോയിന്റാണ് അവര്‍ക്കുള്ളത്. പ്ലസ് 0.387 റണ്‍റേറ്റാണ് അവര്‍ക്കുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തിയത് കൊണ്ട് അവരുടെ റണ്‍റേറ്റും ഉയര്‍ന്നിരിക്കുകയാണ്.

പ്ലസ് റണ്‍റേറ്റാണ് ഇവിടെ ആര്‍സിബിക്ക് ഗുണകരമായി നില്‍ക്കുന്നത്. അഞ്ച് മത്സരങ്ങള്‍ ജയിച്ചത് കൊണ്ട് അവസാന മത്സരം എളുപ്പമാകുമെന്ന് പറയാനാവില്ല. ചാമ്പ്യന്മാരായ ചെന്നൈ ദുര്‍ബലാവസ്ഥയില്‍ നില്‍ക്കുകയാണ്. ഇത് മാത്രമാണ് ബെംഗളൂരുവിന് ആശ്വാസം നല്കുന്ന കാര്യം. രണ്ട് ടീമുകള്‍ക്കും ഇതൊരു നോക്കൗട്ട് മത്സരമാണ്.
കാരണം ആര്‍സിബി ജയിച്ചാല്‍ പ്ലേഓഫില്‍ കയറും. അതുപോലെ ചെന്നൈ ജയിച്ചാലും പ്ലേഓഫില്‍ കയറും. ചെന്നൈ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഉള്ളത്. നാലാം സ്ഥാനത്ത് ഹൈദരാബാദുമാണ് ഉള്ളത്. ചെന്നൈക്കും 14 പോയിന്റുണ്ട്. പ്ലസ് 0.528 ആണ് അവരുടെ റണ്‍റേറ്റ്. ഹൈദരാബാദിന് പക്ഷേ അവിടെ ഒരു മത്സരം അധികമുണ്ട്.
ഹൈദരാബാദ് ഇതുവരെ 12 മത്സരങ്ങളാണ് കളിച്ചത്. അവര്‍ക്ക് 14 പോയിന്റുണ്ട്. പ്ലസ് 0.406 നെറ്റ് റണ്‍റേറ്റും അവര്‍ക്കുണ്ട്. ഹൈദരാബാദിന് ശേഷിക്കുന്ന മത്സരങ്ങളില്‍ ഒന്ന് മാത്രം വിജയിച്ചാല്‍ പ്ലേഓഫിലെത്താം. ഹൈദരാബാദിന്റെ അടുത്ത മത്സരങ്ങള്‍ ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിംഗ്സ് എന്നിവരോടാണ്. അതുപോലെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനും പ്ലേഓഫ് സാധ്യതയുണ്ട്.
എന്നാല്‍ അവര്‍ ബാക്കിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കണം. അവരുടെ നെറ്റ് റണ്‍റേറ്റ് മൈനസിലാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനും സാധ്യതയുണ്ട്. പരമാവധി പതിനാല് പോയിന്റ് വരെ അവര്‍ക്ക് നേടാനാവും. എല്ലാ മത്സരങ്ങളും ജയിക്കണമെന്ന് മാത്രം. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ അവര്‍ തിരിച്ചടി നേരിടുന്നുണ്ട്.
ഇവിടെ ആര്‍സിബിക്കുള്ള സാധ്യത ഹൈദരാബാദ് ഒരു മത്സരം വിജയിച്ച് പ്ലേഓഫ് ഉറപ്പിക്കുകയാണ്. ഇതോടെ മൂന്നാം സ്ഥാനം അവര്‍ക്ക് ലഭിക്കും. ലഖ്നൗ ഒരു മത്സരത്തില്‍ കൂടുതല്‍ വിജയിക്കില്ലെന്നതും ആര്‍സിബിക്ക് വേണ്ട കാര്യമാണ്. സിഎസ്കെയും ആര്‍സിബിയും തമ്മിലുള്ള മത്സരമാണ് ടോപ് ഫോറിനെ നിര്‍ണയിക്കുക.
ആര്‍സിബിക്ക് ചെന്നൈയെ പതിനെട്ട് റണ്‍സിനോട് അതിന് മുകളിലോ ഉള്ള മാര്‍ജിനില്‍ പരാജയപ്പെടുത്തണം. എങ്കില്‍ സിഎസ്കെയുടെ റണ്‍റേറ്റിനെ മറികടക്കാനാവും. ഡുപ്ലെസിക്കും സംഘത്തിനും ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സിന് മുകളില്‍ നേടേണ്ടി വരും. ഇനി ആര്‍സിബിക്കാണ് 201 റണ്‍സ് വിജയലക്ഷ്യം ലഭിക്കുന്നതെങ്കില്‍ 11 പന്ത് ബാക്കി നില്‍ക്കെ വിജയിക്കണം. എങ്കില്‍ പ്ലേഓഫ് ഉറപ്പിക്കാം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications