IPL 2021: ആര്‍സിബിക്കു കപ്പടിക്കാനുള്ള സമയമെത്തി, ഇത്തവണയുറപ്പ്- മാക്സ്വെല് ആവേശത്തില്‍
ലേലത്തില്‍ ആര്‍സിബി മാക്സിയെ വാങ്ങുകയായിരുന്നു
ഐപിഎല്ലില്‍ 13 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്കു വിരാമമിട്ട് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ വരാനിരിക്കുന്ന സീസണില്‍ ചാംപ്യന്മാരാവുമെന്ന് പുതുതായി ടീമിലെത്തിയ ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്വെല്. വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന ലേലത്തില്‍ 14.25 കോടി രൂപ ചെലവഴിച്ചായിരുന്നു മാക്സിയെ ആര്‍സിബി വാങ്ങിയത്. കഴിഞ്ഞ സീസണില്‍ 10.75 കോടിക്കു കിങ്സ് ഇലവന് പഞ്ചാബിലെത്തിയ താരം വന്‍ ഫ്ളോപ്പായി മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് സീസണിനു ശേഷം പഞ്ചാബ് ഒഴിവാക്കിയത്.

മാക്സിയുടെ വരവ് ഇത്തവണ ടീമിനു കൂടുതല്‍ കരുത്തേകുമെന്നും കന്നിക്കിരീടം നേടാന്‍ സഹായിക്കുമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് ആര്‍സിബി. 12ാമനായ ആര്‍മിക്കു വേണ്ടിയുള്ള പ്രത്യേക സന്ദേശം ഇതാണ്. ചുവപ്പും ഗോള്‍ഡും നിറത്തോടു കൂടിയുള്ള ജഴ്സി നിങ്ങള്‍ അണിയുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നുമുള്ള കുറിപ്പോടെയാണ് ആര്‍സിബി മാക്സ്വെല്ലിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.
ഈ ഐപിഎല്ലിനു മുമ്പ് എല്ലാ പിന്തുണയും എല്ലാ ആവേശവും കാണുന്നത് മഹത്തായ കാര്യമാണ്. വിരാട് കോലിക്കു കീഴില്‍ കളിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്, എബി ഡിവില്ലിയേഴ്സിനൊപ്പം കളിക്കാന്‍ പോവുന്നതിന്റെയും ത്രില്ലുണ്ട്. കൂടാതെ എന്റെ ചില സുഹൃത്തുക്കളായ ആദം സാംപ, കെയ്ന്‍ റിച്ചാര്ഡ്സന് എന്നിവരും പഴയ സുഹൃത്ത് യുസ്വേന്ദ്ര ചഹലും അവിടെയുണ്ട്. ഇവര്‍ക്കൊപ്പമെത്താം കളിക്കാന്‍ കാത്തിരിക്കുകയാണ്. ഐപിഎല്ലിന്റെ മുഴുവന്‍ ആവേശത്തിലേക്കു എത്തുന്നതിന്റെയും ആര്‍സിബിയെ കന്നിക്കിരീടത്തിലേക്കു നയിക്കുന്നതിന്റെയും കാത്തിരിപ്പിലാണെന്നു ആര്‍സിബിയുടെ വീഡിയോയില്‍ മാക്സ്വെല് പറഞ്ഞു.
ആര്‍സിബിയുടെ പുതിയ സീസണിലെ ടീം
Recommended Video
വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ജോഷ്വ ഫിലിപ്പ് (വിക്കറ്റ് കീപ്പര്‍), എബി ഡിവില്ലിയേഴ്സ് (വിക്കറ്റ് കീപ്പര്‍), പവന് ദേശ്പാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍, ഡാനിയല്‍ സാംസ്, യുസ്വേന്ദ്ര ചഹല്‍, ആദം സാംപ, ഷഹബാസ് അഹമ്മദ്, മുഹമ്മദ് സിറാജ്, നവദീപ് സൈനി, കെയ്ന്‍ റിച്ചാര്ഡ്സണ്, ഹര്‍ഷല്‍ പട്ടേല്‍, ഗ്ലെന്‍ മാക്സ്വെല്, സച്ചിന് ബേബി, രജത് പതിദാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്, കൈല്‍ ജാമിസണ്, ഡാനിയല്‍ ക്രിസ്റ്റ്യന്‍, സുയാഷ് പ്രഭുദേശായ്, കെ.എസ് ഭരത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications