മുംബൈ ഇന്ത്യന്‍സില്‍ അടി തുടങ്ങി? ഹര്‍ദിക്കും രോഹിത്തും ഒത്തുപോവില്ല; പ്രശ്‌നങ്ങള്‍ ഇങ്ങനെ
ഐപിഎല്‍ തുടങ്ങാന്‍ ഇനിയും ഒരു മാസത്തില്‍ അധികമേയുള്ളൂ. എന്നാല്‍ അഞ്ച് വട്ടം ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ രോഹിത് പ്രതികരിച്ച് തുടങ്ങുമെന്നാണ് സൂചന. നേരത്തെ രോഹിത്തിന്റെ ഭാര്യ റിതിക മുംബൈ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ക്ക് ഈ വിഷയത്തില്‍ മറുപടി നല്‍കിയതോടെ സംഭവം കൈവിട്ടിരിക്കുകയാണ്.
രോഹിത് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയും തമ്മിലുള്ള പ്രശ്‌നത്തിലേക്കാണ് ഇത് വഴിമാറിയിരിക്കുന്നത്. അഞ്ച് തവണ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണെന്ന പരിഗണന പോലും മുംബൈ രോഹിത്തിന് നല്‍കിയില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം.

മുംബൈയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കേട്ടാല്‍ ടീം പ്ലേഓഫില്‍ കളിക്കുമോ എന്ന് പോലും സംശയമാണ്. രോഹിത്തിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫെലില്‍ ഹര്‍ദിക്കിന്റെ ചിത്രമോ മറ്റ് വിവരങ്ങളോ സെര്‍ച് ചെയ്താല്‍ യാതൊന്നും ആ അക്കൗണ്ടിലുണ്ടാവില്ല. അതുപോലെ ഹര്‍ദിക്കിന്റെ പ്രൊഫൈലില്‍ നോക്കിയാല്‍ മനസ്സിലാക്കും, താരം രോഹിത്തിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന കാര്യം.
നേരത്തെ രോഹിത്തിനെ നീക്കം ചെയ്തതിന് കാരണം മാര്‍ക്ക് ബൗച്ചര്‍ വെളിപ്പെടുത്തിയിരുന്നു. രോഹിത്ത് കഴിഞ്# കുറച്ച് സീസണുകളിലായി ബാറ്റിംഗില്‍ മോശം പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് നീക്കിയത് രോഹിത്തിന് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സഹായിക്കുമെന്നായിരുന്നു ബൗച്ചറുടെ പരാമര്‍ശം.
ബൗച്ചറുടെ വെളിപ്പെടുത്തലില്‍ റിതിക പ്രതികരിച്ചതും വൈറലായിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരമായ ആകാശ ചോപ്ര മുംബൈ ഇന്ത്യന്‍സിന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. റിതികയുടെ വാക്കുകള്‍ ഒരുപാട് സ്ഥലങ്ങളില്‍ എത്തും. അത് ഹര്‍ദിക്കിനെ സമ്മര്‍ദത്തിലാക്കുമെന്ന കാര്യം ഉറപ്പാണ്. ഹര്‍ദിക്കിന് ഇത് ആശങ്കപ്പെടേണ്ട സമയമാണ്.
മുംബൈയെ ഏറ്റവും നന്നായി നയിക്കാന്‍ സാധിക്കുമോ എന്ന സമ്മര്‍ദവും ഹര്‍ദിക്കിലുണ്ടാവും. രോഹിത്തിനെ മാറ്റിയതിലെ തീരുമാനം തെറ്റോ ശരിയോ എന്നറിയില്ല. മുംബൈ ഇന്ത്യന്‍സ് കടലാസില്‍ കരുത്തരാണ്. എന്നാല്‍ അവരെ കുറിച്ച് ആശങ്കകളുണ്ടെന്നും ചോപ്ര പറഞ്ഞു.
ടീം ലൈനപ്പില്‍ അടക്കം ഹര്‍ദിക് വെല്ലുവിളി നേരിടാന്‍ സാധ്യത ഏറെയാണ്. ഗുജറാത്ത് ടൈറ്റന്‍സില്‍ സമ്മര്‍ദമൊട്ടും ഇല്ലാതെയാണ് ഹര്‍ദിക്ക് ടീമിനെ നയിച്ചത്. ആദ്യ സീസണില്‍ അതുകൊണ്ട് കിരീടം നേടാന്‍ ഗുജറാത്തിന് സാധിച്ചിരുന്നു. രണ്ടാം സീസണില്‍ ടീമിനെ വീണ്ടും ഫൈനലിലെത്തിക്കാനും ഹര്‍ദിക്കിന് സാധിച്ചിരുന്നു.
ഇതേ പ്രകടനം ഹര്‍ദിക്ക് മുംബൈയിലും ആവര്‍ത്തിക്കേണ്ടി വരും. 2015ലായിരുന്നു ഐപിഎല്ലില്‍ ഹര്‍ദിക്കിന്റെ അരങ്ങേറ്റം. തുടര്‍ച്ചയായ ഏഴ് സീസണുകളില്‍ മുംബൈ ടീമിലായിരുന്നു ഹര്‍ദിക്ക് കളിച്ചത്. 2022ലാണ് ടീമില്‍ നിന്ന് താരം പുറത്തേക്ക് പോയത്.അതേസമയം രോഹിത് ശര്‍മ 2011 മുതല്‍ മുംബൈ ടീമിലെ അവിഭാജ്യ ഘടകമാണ്.












Click it and Unblock the Notifications