Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെസ്‌റ്റിൽ സഞ്ജുവിന്റെ വഴി അടയുമോ? തിരിച്ചുവരവിന് ഒരുങ്ങി പന്ത്, സെലക്‌ടർമാർ ആർക്ക് കൈ കൊടുക്കും

ഇന്ത്യൻ ക്രിക്കറ്റിൽ ഒരു നീണ്ട ഇടവേളയാണ് ഇപ്പോൾ. അതിനിടയിൽ ദുലീപ് ട്രോഫി പോലെയുള്ള ആഭ്യന്തര ടൂർണമെന്റുകൾ യഥേഷ്‌ടം നടക്കുന്നുണ്ട് താനും. ഏറെക്കാലമായി ദൈർഘ്യമേറിയ ഫോർമാറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന ഋഷഭ് പന്തിന്റെ മടങ്ങിവരവ് വാർത്തകളാണ് എങ്ങും നിറയുന്നത്. ദുലീപ് ട്രോഫിയിലൂടെ താരം രണ്ട് വർഷത്തെ വനവാസം അവസാനിപ്പിച്ച് റെഡ് ബോൾ ക്രിക്കറ്റിൽ സജീവമാകും എന്നാണ് സൂചന.

എന്നാൽ ഇത് ഒരുപക്ഷേ ടെസ്‌റ്റ് ക്രിക്കറ്റിലെ സഞ്ജു സാംസണിന്റെ വഴിമുടക്കുന്ന തീരുമാനമാവും എന്നാണ് ചില ആരാധകർ ഉൾപ്പെടെ പറയുന്നുണ്ട്. അതിന് കൃത്യമായ കാരണവുമുണ്ട്. ടെസ്‌റ്റിൽ നേരത്തെ തന്നെ മികവ് തെളിയിച്ചിട്ടുള്ള താരമാണ് പന്ത്. ഓസീസിൽ ഉൾപ്പെടെ ഇന്ത്യയുടെ ഐതിഹാസിക വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

sanjuandpantduleeptrophy

അതുകൊണ്ടാണ് പന്തിന്റെ മടങ്ങിവരവിന് പ്രാധാന്യം കൽപ്പിക്കപ്പെടുന്നത്. സെലക്‌ടർമാർ താരത്തെ നിരീക്ഷിച്ചു വരികയാണ്. നാളെയാണ് ദുലീപ് ട്രോഫി ടൂർണമെന്റ് തുടങ്ങുന്നത്. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരെയായിരുന്നു അവസാനമായി താരം ടെസ്‌റ്റ് കളിച്ചത്. പിന്നീട് കാറപകടത്തിൽ പരിക്കേറ്റ പന്ത് ദീർഘനാൾ ചികിത്സയിലായിരുന്നു.

താരത്തെ നിരീക്ഷിക്കുന്നതിന് ഒപ്പം തന്നെ മറ്റ് ബാക്കപ്പ് ഓപ്‌ഷനുകളും ടൂർണമെന്റിൽ സെലക്‌ടർമാർ ഉറ്റുനോക്കുന്നുണ്ട്. എന്നാൽ ടൂർണമെന്റിൽ സഞ്ജു സാംസൺ കളിക്കുന്നില്ല എന്നതാണ് താരത്തിന് ഏറ്റവും വലിയ തിരിച്ചടി. ദുലീപ് ട്രോഫിയിൽ സഞ്ജുവിനെ ഉൾപ്പെടുത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ നാല് ടീമുകളെ പ്രഖ്യാപിച്ചപ്പോൾ അതിൽ സഞ്ജുവിന്റെ പേര് ഉണ്ടായിരുന്നില്ല.

പന്ത് വന്നാൽ സഞ്ജുവിന്റെ സാധ്യത മങ്ങുമോ?

ഇക്കുറി ഏകദിന, ടി20 മത്സരങ്ങൾ പോലെ പന്തിന് കാര്യങ്ങൾ എളുപ്പമാവില്ല. കാരണം നാല് ദിവസം ദൈർഘ്യമുള്ള മത്സരങ്ങളാണ് ദുലീപ് ട്രോഫിയിൽ നടക്കുക. അവിടെ കണക്കില്ലാത്ത ഓവറുകളോളം കീപിംഗ് ചെയ്യുകയും ബാറ്റേന്തുകയും ഒക്കെ ചെയ്യേണ്ടി വരും. അതുകൊണ്ട് തന്നെ ദുലീപ് ട്രോഫി ഋഷഭ് പന്തിന്റെ യഥാർത്ഥ പരീക്ഷണ ഇടമായി മാറുമെന്ന് ഉറപ്പാണ്.

ഇനി ഒരുപക്ഷേ പന്തിന് സെലക്‌ടർമാരുടെ പ്രീതി പിടിച്ചു പറ്റാൻ കഴിഞ്ഞില്ലെങ്കിലും സഞ്ജുവിന്റെ സാധ്യതകൾ പൂർണമായും തെളിയുന്നില്ല എന്നതാണ് മറ്റൊരു വസ്‌തുത. ടി20യിൽ സഞ്ജു മികവ് പുലർത്തുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. എന്നാൽ പരിമിത ഓവർ പോലെയുള്ള ടെസ്‌റ്റ് ക്രിക്കറ്റ്, അവിടെ പരിചയ സമ്പത്തും വലിയൊരു ഘടകമാണ്. അതുകൊണ്ട് തന്നെ സെലക്‌ടർമാർക്ക് മുൻപിൽ ദുലീപ് ട്രോഫി വലിയ സാധ്യത തുറന്നിട്ടുണ്ട്.

പന്തും സഞ്ജുവും ഇല്ലെങ്കിൽ മറ്റാരൊക്കെ?

വേറെയും ചില താരങ്ങൾ സെലക്‌ടർമാരുടെ കണ്ണിൽ ഉടക്കിയിട്ടുണ്ട് എന്നതാണ് ലഭ്യമായ വിവരം. ഇക്കൂട്ടത്തിൽ ശ്രദ്ധേയരായ താരങ്ങളുമുണ്ട്. ഒന്നാമത്തെ ഓപ്‌ഷൻ ധ്രുവ് ജുറൽ ആണ്. ഈ വർഷമാദ്യം ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ പരമ്പരയിൽ തന്നെ ശ്രദ്ധേയ പ്രകടനം കാഴ്‌ച വച്ചത് താരത്തിന് ഗുണകരമാണ്. ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന ഇഷാൻ കിഷനും ഈ അവസരം മുതലാക്കാൻ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+