ഐപിഎല്ലില്‍ വിസ്‌ഫോടനമാകാന്‍ പന്ത്, ആസ്തിയിലും ചില്ലറക്കാരനല്ല; പ്രതിഫലമായി വാങ്ങുന്നത് ഇത്ര
ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് റിഷഭ് പന്ത്. വലിയൊരു അപകടത്തെ തരണം ചെയ്താണ് പന്ത് ഇപ്പോള്‍ ആരോഗ്യം വീണ്ടും. പന്ത് ഇത്തണത്തെ ഐപിഎല്ലില്‍ കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ ഇത് ആഘോഷമാക്കുന്നുണ്ട്. അതിന് കാരണവുമുണ്ട്. അത്രത്തോളം വലിയൊരു കാര്‍ അപകടമാണ് താരത്തിനുണ്ടായത്.
ഒരു വര്‍ഷത്തോളമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു പന്ത്. 14 മാസങ്ങള്‍ കൊണ്ടാണ് ഫിറ്റ്‌നെസ് വീണ്ടെടുത്ത് ഐപിഎല്ലില്‍ കളിക്കാന്‍ പന്ത് ഒരുങ്ങുന്നത്. എന്നാല്‍ വളരെ ചുരുങ്ങിയ കാലത്തെ മത്സരം കൊണ്ട് തന്നെ വലിയ സമ്പാദ്യം താരത്തിനുണ്ട്. അതൊന്ന് പരിശോധിക്കാം.

റിഷഭ് പന്ത് ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തുന്നത് 2015ലാണ്. 2017 ആവുമ്പോഴേക്ക് പന്ത് ഇന്ത്യന്‍ ടീമിലെത്തിയിട്ടുണ്ട്. 2017 ഫെബ്രുവരിയിലാണ് പന്തിന്റെ ഇന്ത്യക്കായുള്ള ടി20 അരങ്ങേറ്റം. ഇന്ത്യക്കായി ടി20 മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും പന്ത് മാറിയിരുന്നു.
19 വര്‍ഷവും 120 ദിവസവുമായിരുന്നു പന്തിന്റെ പ്രായം. 2018 ഓഗസ്റ്റില്‍ ടെസ്റ്റിലും, അതേ വര്‍ഷം ഒക്ടോബറില്‍ ഏകദിനത്തിലും താരം അരങ്ങേറിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ടാണ് പന്ത് ഇന്ത്യയുടെ സ്റ്റാര്‍ പ്ലെയറായി മാറുകയായിരുന്നു.
ഇന്ത്യയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് പന്ത്. താരത്തിന്റെ ആസ്തി നൂറ് കോടി രൂപയാണ്. താരത്തിന്റെ വരുമാനത്തില്‍ നല്ലൊരു ഭാഗവും വരുന്നത് ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നും ഐപിഎല്ലില്‍ നിന്നുമാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി പന്ത് കളിക്കുന്നത്. ടീമിന്റെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് പന്ത്.
അതുപോലെ പരസ്യ ചിത്രങ്ങളില്‍ നിന്നും പന്തിന് വരുമാനം ലഭിക്കാറുണ്ട്. അതേസമയം പന്തിന് അപകടം സംഭവിച്ചെങ്കില്‍ ബിസിസിഐ താരത്തെ വാര്‍ഷിക കരാറില്‍ നിന്ന് നീക്കിയിട്ടില്ല. എ ഗ്രേഡിലായിരുന്നു താരം നേരത്തെ ഉണ്ടായിരുന്നത്. അഞ്ച് കോടിയാണ് ഇതില്‍ ലഭിക്കുക. അവസാനം വന്ന കരാറില്‍ ബി കാറ്റഗറിയിലായിരുന്നു താരം. മൂന്ന് കോടിയാണ് പന്തിന് ലഭിക്കുക.
അതേസമയം ഒരു ടെസ്റ്റ് കളിച്ചാല്‍ 15 ലക്ഷവും, ഏകദിനത്തിന് ആറ് ലക്ഷവും, ടി20ക്ക് മൂന്ന് ലക്ഷവും താരത്തിന് ലഭിക്കും. പന്ത് ഇതുവരെ 74 കോടിയാണ് ഐപിഎല്ലില്‍ നിന്ന് സ്വന്തമാക്കിയത്. 2016ല്‍ 1.9 കോടിയിലായിരുന്നു പ്രതിഫലം ആരംഭിച്ചത്. ഇപ്പോള്‍ 16 കോടിയാണ് പന്തിന് ലഭിക്കുന്നത്. അഡിഡാസ്, ജെഎസ്ഡബ്ല്യു, ഡ്രീം ഇലവന്‍, റിയല്‍ മി, കാഡ്ബറി, സൊമാറ്റോ എന്നിവയുടെ പരസ്യ ചിത്രങ്ങളില്‍ പന്ത് അഭിനയിക്കാറുണ്ട്.
വലിയ തുക ഇതില്‍ നിന്നും ലഭിക്കും. ഡല്‍ഹി, റൂര്‍ക്കി, ഡെറാഡൂണ്‍, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ പന്തിന് സ്വന്തമായി വീടുണ്ട്. ഡല്‍ഹിയിലെ വീടിന് രണ്ട് കോടിയാണ് വില. റൂര്‍ക്കിയിലേക്ക് ഒരു കോടിയുടെ വീടാണ്. 1.3 കോടിയുടെ ഓഡി എ8, 2 കോടിയുടെ ഫോര്‍ഡ് മസ്റ്റാംഗ്, രണ്ട് കോടിയുടെ തന്നെ മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എഫ് എന്നിവയും പന്തിന്റെ ഗ്യാരേജിലുണ്ട്.












Click it and Unblock the Notifications