കോടികള്‍ വാരാന്‍ റിഷഭ് പന്ത് മടങ്ങിവരുന്നു? ഐപിഎല്ലില്‍ പണം വാരും, ഇന്ത്യന്‍ ടീമില്‍ ഇത്ര കിട്ടും
പരിക്കേറ്റ് മാസങ്ങളായി കളത്തിന് പുറത്തായിരുന്നു ഇന്ത്യയുടെ സൂപ്പര്‍ താര ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്. ഏഷ്യാ കപ്പും, ലോകകപ്പുമെല്ലാം താരത്തിന് നഷ്ടമായി. ഇന്ത്യന്‍ ടീമിലെ സ്ഥിരം വിക്കറ്റ് കീപ്പറായി മൂന്ന് ഫോര്‍മാറ്റിലും കസറുന്ന സമയത്തായിരുന്നു താരത്തിന് അപകടം സംഭവിച്ചത്. ഇനി എന്നാണ് പന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരിക. ഐപിഎല്ലില്‍ ഡല്‍ഹിക്കായി താരം ഈ സീസണില്‍ കളിക്കുമോ? ഇതിനെല്ലാമുള്ള മറുപടിയാണ് പന്ത് ഇപ്പോള്‍ നല്‍കുന്നത്.
2024 ഐപിഎല്ലില്‍ റിഷഭ് കളിക്കുമെന്നാണ് സൂചന. ഇനിയും നാല് മാസത്തോളം ഐപിഎല്‍ തുടങ്ങാനായിട്ട് ഉണ്ട്. പന്ത് വര്‍ക്കൗട്ടുകള്‍ അടക്കം ആരംഭിച്ചിരിക്കുകയാണ്. നാല് മാസം കൊണ്ട് എളുപ്പത്തില്‍ പന്ത് ഫിറ്റ്‌നെസ് വീണ്ടുമെടുക്കുമെന്നാണ് വ്യക്തമാകുന്നത്. താരത്തെ കാത്ത് കോടികളാണ് ഐപിഎല്ലില്‍ ഉള്ളത്. താരത്തിന്റെ പ്രതിഫലവും ആസ്തിയുമെയത്രയാണെന്ന് നോക്കാം.

ഡല്‍ഹി ക്യാപിറ്റല്‍സ് അവരുടെ ടീമില്‍ നിലനിര്‍ത്തിയ ചില കളിക്കാരില്‍ റിഷഭ് പന്തുമുണ്ട്. ഡിസിക്കൊപ്പം പരിശീലന ക്യാമ്പിലും താരം പങ്കെടുത്തിരുന്നു. വീട്ടിലെ കഠിനമായ പരിശീലന സെഷന്റെ വീഡിയോയും താരം പങ്കുവെച്ചിരിക്കുകയാണ്. 2024 ഐപിഎല്‍ സീസണില്‍ പന്ത് കളിക്കുമെന്ന് ഡിസിയുടെ ഇപ്പോഴത്തെ ഡയറക്ടര്‍ സൗരവ് ഗാംഗുലി ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.
അതേസമയം ഇന്ത്യയിലെ വമ്പന്‍ താരങ്ങളില്‍ ആസ്തിയില്‍ മുന്നിലാണ് താരം ഉള്ളത്. കോടികളാണ് കളിക്കളത്തില്‍ താരത്തെ കാത്തിരിക്കുന്നത്. ചുരുങ്ങിയ കാലത്തെ കരിയര്‍ കൊണ്ട് താരം കോടികളുണ്ടാക്കിയിട്ടുണ്ട്. 86 കോടിയാണ് താരത്തിന്റെ ആസ്തി. ആര് കേട്ടാലും അമ്പരന്ന് പോകുന്ന ആസ്തിയാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് മാത്രല്ല പന്തിന്റെ വരുമാനം വരുന്നത്. 16 കോടിയാണ് താരത്തിന് ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് ലഭിക്കുന്നത്.
ഇത് ഒരു യുവ താരത്തിന് ലഭിക്കുന്ന ഉയര്‍ന്ന തുകയാണ്. ഒരു മത്സരത്തിന് ഒരു കോടിയില്‍ അധികം രൂപ എന്ന നിരക്കിലാണ് താരത്തിന് ലഭിക്കുക. അത് മാത്രമല്ല അപകടം പറ്റുന്ന സമയത്ത് ബിസിസിഐയുടെ വാര്‍ഷിക കരാറിലെ എ ഗ്രേഡിലായിരുന്നു താരമുണ്ടായിരുന്നത്. അഞ്ച് കോടിയായിരുന്നു വര്‍ഷം ലഭിച്ചിരുന്നത്. തിരിച്ചുവരവില്‍ ഈ അഞ്ച് കോടി ഏഴ് കോടിയായി മാറുമെന്ന് ഉറപ്പാണ്. എന്നാല്‍ പന്തിന്റെ വരുമാനം പരസ്യങ്ങളിലൂടെയും ലഭിക്കുന്നുണ്ട്. കോടികള്‍ തന്നെയാണ് അവിടെയും ലഭിക്കാന്‍ പോകുന്നത്.
2016ലാണ് ഡല്‍ഹി പന്തിനെ വാങ്ങുന്നത്. അന്ന് മുതല്‍ ടീമിനൊപ്പമുണ്ട് താരം. 1.9 കോടിക്കായിരുന്നു താരത്തെ ആദ്യ സീസണില്‍ വാങ്ങിയത്. 2018ലും താരത്തെ ടീം നിലനിര്‍ത്തി. ആ സീസണില്‍ താരം 700 റണ്‍സോളം നേടിയിരുന്നു. ഹൈദരാബാദിനെതിരെയുള്ള സെഞ്ച്വറിയും ഗംഭീരമായിരുന്നു. ശ്രേയസ് അയ്യര്‍ പരിക്കിനെ തുടര്‍ന്ന് 2021ല്‍ പുറത്തുപോയപ്പോള്‍ റിഷഭ് പന്ത് ഡല്‍ഹിയുടെ ക്യാപ്റ്റനാവുകയായിരുന്നു.
അടുത്ത സീസണിലും താരം തന്നെയായിരുന്നു ക്യാപ്റ്റന്‍. അതേസമയം പരസ്യങ്ങളുടെ ഭാഗമാവാന്‍ ഒരു കോടി രൂപയാണ് താരം വാങ്ങുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് കൊണ്ട് 50 ശതമാനത്തില്‍ കൂടുതല്‍ പന്തിന്റെ ആസ്തി വര്‍ധിച്ചിരിക്കുകയാണ്. ജെഎസ്ഡബ്യു ഗ്രൂപ്പിന്റെ അടക്കം ബ്രാന്‍ഡ് ഡീല്‍ പന്തിനുണ്ട്.












Click it and Unblock the Notifications