സ്‌റ്റാർക്കിന്റെ 24 കോടിയേക്കാളും മൂല്യമുണ്ട് ഈ മൂന്നര കോടിക്ക്..! ഉത്തരം റാഞ്ചി ഗെയ്‌ലിന്റെ ജീവിതം പറയും...
ഐപിഎൽ ലേലത്തിന്റെ ആളും ആരവവും ഒക്കെ ഒഴിഞ്ഞു. കോടിക്കണക്കിൽ സ്‌റ്റാർക്കും കമ്മിൻസും വലിയ നിലവാരത്തിലേക്ക് ഉയർന്നു, ടൂർണമെന്റിന്റെ മാർക്കറ്റ് വ്യാപ്‌തി വലുതാക്കി. ചെറുതും വലുതുമായ താരങ്ങൾ വിറ്റുപോയി. പലരെയും ആരും വാങ്ങാതെ ഒഴിവാക്കി. അങ്ങനെ സംഭവ ബഹുലമായ ഒരു ലേലത്തിന് ശേഷം പതിയെ ആളുകൾ ടൂർണമെന്റ് തുടങ്ങാനുള്ള കാത്തിരിപ്പിലേക്ക് മുഴുകി.
എന്നാൽ അപ്പോഴൊക്കെയും പലരും അറിയാതെ പോയ ഒരു പ്രതിഭയും, ഒരു താര കൈമാറ്റവും ഐപിഎൽ ലേലത്തിൽ നടന്നിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ ട്രൈബൽ താരത്തിന്റെ ടൂർണമെന്റ് പ്രവേശം ചെറിയ തുകയ്ക്ക് ഒന്നുമായിരുന്നില്ല. ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നും ഐപിഎൽ താര ലേലം വരെ എത്തിയ റോബിൻ മിൻസിന്റെ ത്രസിപ്പിക്കുന്ന കഥ അങ്ങേയറ്റം പ്രചോദനാത്മകമാണ്, തർക്കമില്ല.

ആരാണ് റോബിൻ മിൻസ്
റോബിൻ മിൻസിന്റെ പിതാവ് ഫ്രാൻസിസ് ഇന്ത്യൻ ആർമിയിലായിരുന്ന കാലം. അന്ന് അദ്ദേഹത്തിന് ക്രിക്കറ്റിനെ കുറിച്ച് കാര്യമായ ധാരണ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ തന്റെ മകനായ റോബിൻ അവിടുത്തെ തദ്ദേശീയമായ കായിക രൂപം- ഗില്ലി ഡണ്ട കളിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ക്രിക്കറ്റിനോട് സാമ്യമുള്ള ഈ കളി രീതി റോബിൻ അന്നേ സ്വായത്തമാക്കി കഴിഞ്ഞിരുന്നു.
അവിടെയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗിലേക്ക് റോബിൻ മിൻസ് എന്ന മിടുക്കന്റെ പ്രയാണം ആരംഭിച്ചത്. ഒരു പ്രൊഫഷണൽ ഫുട്‍ബോളർ ആവണമെന്ന തന്റെ ആഗ്രഹം നടക്കാതെ പോയ വ്യക്തിയായിരുന്നു റോബിൻ മിൻസിന്റെ പിതാവ്. എന്നാൽ തന്റെ മകൻ മികവ് തെളിയിക്കുന്ന കായിക ഇനത്തിൽ അവന് വേണ്ടി സർവവും നഷ്‌ടപ്പെടുത്താൻ ആ അച്ഛൻ ഒരുക്കമായിരുന്നു, അതിനാണ് ഒടുവിൽ ഫലമുണ്ടായത്.
ധോണി എന്ന മാന്ത്രികൻ
മഹേന്ദ്ര സിംഗ് ധോണി എന്ന അതികായന്റെ നാട്ടിൽ നിന്നാണ് റാഞ്ചി ഗെയ്ൽ എന്നറിയപ്പെടുന്ന റോബിൻ മിൻസിന്റെ വരവ്. ധോണിയുടെ കടുത്ത ആരാധകൻ കൂടിയായിരുന്നു റോബിൻ. അതിൽ അത്ഭുതമില്ല. 2007 ലോകകപ്പ് സമയത്ത് നീണ്ട ചെമ്പൻ മുടിയുമായി കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസിലേക്ക് ഇടിച്ചുകയറിയ ധോണി ഇന്നും ഇറങ്ങിപോയിട്ടില്ല. റോബിൻ ക്രിക്കറ്റിൽ ചുവടുറപ്പിക്കുന്ന കാലം തൊട്ടേ ധോണി പിന്തുണയുമായി ഒപ്പമുണ്ടെന്നാണ് പിതാവ് ഫ്രാൻസിസ് പറയുന്നത്.
ഇനി ഗുജറാത്ത് ടൈറ്റൻസിൽ കാണാം
ഐപിഎൽ ആരംഭിക്കാൻ ഇനി കേവലം മൂന്ന് മാസങ്ങൾ കൂടി മാത്രമേ ബാക്കിയുള്ളൂ. താര ലേലത്തിൽ 3 കോടി 60 ലക്ഷം രൂപയ്ക്കാണ് റോബിനെ ഗുജറാത്ത് ടൈറ്റൻസ് വാങ്ങിയത്. താരത്തിന്റെ കഴിവുകൾക്ക് വില പറയാൻ ഒരിക്കലും കഴിയില്ലെങ്കിലും ഈ നേട്ടം അപ്രതീക്ഷിതമായിരുന്നു. മാസങ്ങൾക്ക് അപ്പുറം ഗുജറാത്ത് കുപ്പായത്തിൽ റോബിൻ ഇറങ്ങുമ്പോൾ അതൊരു മനോഹര കാഴ്‌ചയായിരിക്കും.
മൈതാനത്തിന്റെ നാല് പുറവും പന്തടിച്ചു വിടാൻ കെൽപുള്ള റോബിൻ ഈ പോരാട്ടത്തിലും വിജയിക്കുമെന്ന് തന്നെയാണ് റാഞ്ചിക്കാരുടെ പ്രതീക്ഷ. തന്റെ പേരിൽ ലേലം വിളിച്ച മൂന്നര കോടിയുടെ പേരിൽ അല്ല റോബിൻ കളത്തിൽ ഇറങ്ങുന്നത്. ഇക്കാലമത്രയും മാറ്റി നിർത്തപ്പെട്ട ഒരു ജനതയുടെ പ്രതിരൂപമായാണ്, പ്രതീക്ഷയായാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications