Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിതും വിരാടും ഓപ്പണ്‍ ചെയ്യുമോ? ആരാധകരേ അടിച്ചുകേറാനാവില്ല; ക്ലൈമാക്‌സ് ട്വിസ്റ്റ്

ന്യൂയോര്‍ക്ക്: വിരാട് കോലി ടി20 ലോകകപ്പ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമോ? രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലിയെയാണ് ഇന്നലെ വരെ ഇന്ത്യന്‍ ടീം പരിഗണിച്ചിരുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ ഓപ്പണറായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. യശസ്വി ജെയ്‌സ്വാളിന്റെ മോശം ഫോമും കോലിയെ പരിഗണിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ജെയ്‌സ്വാള്‍ ഓപ്പണറായി കളിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ രോഹിത്-കോലി ഓപ്പണിംഗ് വരാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷം ഇത് മാറുമെന്നാണ് സൂചന. ആദ്യ മത്സരത്തില്‍ രോഹിത്തിനൊപ്പം കോലി വരാന്‍ സാധ്യതയില്ലെന്നാണ് മുന്‍ ന്യൂസിലന്‍ഡ് താരം സൈമണ്‍ ഡോള്‍ പറയുന്നത്.

rohit sharma virat kohli opening

ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം കോലി മൂന്നോ നാലോ ഇറങ്ങാനാണ് സാധ്യത. ജെയ്‌സ്വാള്‍ കഴിഞ്ഞ ദിവസം പരിശീലനത്തിനായി ആദ്യം ഗ്രൗണ്ടിലെത്തിയതാണ് പ്രധാന കാരണം. ജെയ്‌സ്വാള്‍ തന്നെ കളിക്കാനുള്ള സാധ്യതയാണ് ഇതോടെ ശക്തമായിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ജെയ്‌സ്വാള്‍ പരിശീലനത്തിന് ഇറങ്ങിയതെന്നാണ് സൂചന.

പ്രധാന കാരണം ഇന്ത്യക്ക് ലെഫ്റ്റ്-റെറ്റ് കോമ്പിനേഷന്‍ ആവശ്യമാണ്. കോലിയും രോഹിത്തും വന്നാല്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ എളുപ്പമാകും. അതേസമയം മൂന്നാം നമ്പറില്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യണമെന്നും സൈമണ്‍ ഡോള്‍ പറയുന്നു. സന്നാഹത്തിലെ പന്തിന്റെ പ്രകടനമാണ് ഡോളിന്റെ അഭിപ്രായത്തിന് കാരണം.

സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും കളിക്കണമെന്നാണ് ഡോളിന്റെ അഭിപ്രായം. എന്നാല്‍ ഇന്ത്യന്‍ ടീം പിന്തുടര്‍ന്ന് വരുന്ന രീതി മാറില്ലെന്നാണ് സൂചന. ജെയ്‌സ്വാളും രോഹിത്തും തന്നെ ഓപ്പണ്‍ ചെയ്യും. കോലി മൂന്നാമതും സൂര്യകുമാര്‍ നാലാമതും തന്നെയായിരിക്കും എത്തുക. ഇന്ന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഒന്‍പതിന് പാകിസ്താനെതിരെയും ഇന്ത്യക്ക് മത്സരമുണ്ട്. ഇത് വളരെ ഗൗരവത്തോടെയാണ് ടീം കാണുന്നത്. ആദ്യ മത്സരത്തില്‍ ആരൊക്കെ കളിക്കുന്നു എന്നത് നിര്‍ണായകമാകും. അതേസമയം തന്റെ ടീം ഇലവന്‍ പ്രകാരം രോഹിത്തും വിരാടും തന്നെയായിരിക്കും ഓപ്പണ്‍ ചെയ്യുകയെന്ന് ഡോള്‍ പറയുന്നു. കാരണം ഇവരാണ് ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച താരങ്ങളെന്നും ഡോള്‍ പറഞ്ഞു.

റിഷഭ് പന്ത് മൂന്നാമത് ഇറങ്ങിയാല്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ടീമിന് ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷനും ലഭിക്കും. സൂര്യകുമാര്‍ നാലാമതും, ദുബെ അഞ്ചാമതും ഹര്‍ദിക്കും ജഡേജയും ആറിലും ഏഴിലും കളിക്കട്ടെയെന്നും ഡോള്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ ഈ ലൈനപ്പ് മികച്ചതായിരിക്കും. ടീമിനെ മുന്നോട്ട് നയിക്കാന്‍ അതിന് സാധിക്കുമെന്നും ഡോള്‍ വ്യക്തമാക്കി.

ജെയ്‌സ്വാളിന് ഒരുപാട് അവസരങ്ങള്‍ ടീം നല്‍കിയിട്ടുണ്ട്. ഇത്തവണ ജെയ്‌സ്വാളിനെ ടീമിലെടുത്താല്‍ ശരിക്കും സര്‍പ്രൈസായിരിക്കും. ശിവം ദുബെയെ പകരം പുറത്തിരുത്തേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ വലിയ അത്ഭുതമായിരിക്കും. ഹര്‍ദിക്കിന് പകരം ദുബെയും ജഡേജയും കളിച്ചാല്‍ മികച്ചതായിരിക്കുമെന്നും ഡോള്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+