Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത്തും കോലിയും ബ്രേക്കെടുക്കണ്ട, ബുംറയ്ക്കാവാം; ഗംഭീറിന്റെ ആദ്യ നിര്‍ദേശങ്ങള്‍ ഇങ്ങനെ

മുംബൈ: രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെ കൂടുതല്‍ സേവനങ്ങള്‍ ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍. പരിശീലകനായ ശേഷമുള്ള ഗംഭീറിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് താരം നയംവ്യക്തമാക്കി. ടി20യില്‍ നിന്ന് വിരമിച്ചതാണ് രോഹിത്തും കോലിയും. ഇനി വരാനിരിക്കുന്ന ഏകദിന മത്സരങ്ങളിലെല്ലാം ഇരുവരും കളിക്കുമെന്നാണ് പ്രതീക്ഷ.

ഇരുവരും ഫിറ്റ്‌നെസ് നിലനിര്‍ത്തണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. 2027ലെ ഏകദിന ലോകകപ്പിലും ഇരുവരും കളിക്കുമെന്ന പ്രതീക്ഷയും ഗംഭീര്‍ പങ്കുവെച്ചു. നേരത്തെ ടി20 ലോകകപ്പിലെ കിരീട നേട്ടത്തിന് പിന്നാലെ വിരാട് കോലിയും രോഹിത്തും വിരമിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ ഇരുവരും കളിക്കുന്നത് ആരാധകരെ അമ്പരപ്പിച്ചിരുന്നു.

gautam-gambhir

ഇരുവരും ഈ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ഗംഭീര്‍ ഇവരോട് കളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഇന്ത്യയുടെ സുപ്രധാന ബൗളര്‍ ജസ്പ്രീത് ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ് ചെയ്യേണ്ടതുണ്ടെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. ബുംറയ്ക്ക് കൂടുതല്‍ വര്‍ക്ക്‌ലോഡ് നല്‍കാതിരിക്കുക എന്നത് പ്രധാനപ്പെട്ടതാണ്.

ഒരു ബാറ്റ്‌സ്മാനെ സംബന്ധിച്ച്, സ്ഥിരതയോടെ കളിക്കുകയാണെങ്കില്‍ എല്ലാ മത്സരങ്ങളും കളിക്കാം. രോഹിത്തും വിരാടും ടി20 കളിക്കുന്നില്ല. അവര്‍ക്ക് ആകെ രണ്ട് ഫോര്‍മാറ്റില്‍ മാത്രമേ കളിക്കേണ്ടതുള്ളൂ. അതുകൊണ്ട് എല്ലാ മത്സരങ്ങളിലും അവര്‍ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗംഭീര്‍ പറഞ്ഞു.

ബുംറയുടെ കാര്യം പക്ഷേ വളരെ വ്യത്യസ്തമാണ്. അപൂര്‍വമായൊരു ബൗളറാണ് ബുംറ. വളരെ ശ്രദ്ധയോടെ വേണം അദ്ദേഹത്തെ ഉപയോഗപ്പെടുത്താന്‍. കാരണം പരുക്കേല്‍ക്കാനുള്ള സാധ്യത ധാരാളമാണ്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വേഗത്തില്‍ പരുക്കേല്‍ക്കുന്നത് സ്ഥിരം സംഭവമാണെന്നും ഗംഭീര്‍ പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങള്‍ക്ക് മികച്ച ഫോമില്‍ അദ്ദേഹത്തെ കളിപ്പിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് വര്‍ക്ക്‌ലോഡ് മാനേജ് ചെയ്യേണ്ടതുണ്ടെന്ന് പഞ്ഞത്. ജസ്പ്രീത് ബുംറയ്ക്ക് മാത്രമല്ല, എല്ലാ ഫാസ്റ്റ് ബൗളര്‍മാര്‍ക്കും അക്കാര്യം വളരെ പ്രധാനപ്പെട്ടതാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

അതേസമയം രോഹിത്തും കോലിയും അവരുടെ ഫിറ്റ്‌നെസ് നിലനിര്‍ത്തുന്നതില്‍ ശ്രദ്ധിക്കണം. 2027ലെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടായിരിക്കണം ഈ ശ്രമം നടത്തേണ്ടത്. ഏറ്റവും പ്രധാന മത്സരങ്ങളില്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ഇരുവരും തെളിയിച്ചതാണ്. ടി20 ലോകകപ്പിലും 50 ഓവര്‍ ലോകകപ്പിലും അത് നമ്മള്‍ കണ്ടതാണ്. ഇരുവര്‍ക്കും ഇനിയും ഒരുപാട് കളിക്കാനാവാം.

ഏറ്റവും പ്രധാനപ്പെട്ടത് ചാമ്പ്യന്‍സ് ട്രോഫിയാണ്. അതുപോലെ ഓസ്‌ട്രേലിയക്കെതിരായ പരമ്പര വരാനിരിക്കുകയാണ്. അതിന് ശേഷം ഫിറ്റ്‌നെസ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും 2027 ലോകകപ്പ് കളിക്കാനാവും. എന്നാല്‍ എത്രത്തോളം ക്രിക്കറ്റ് ഇവരില്‍ ബാക്കിയുണ്ടെന്ന് തനിക്ക് പറയാനാവില്ലെന്നും ഗംഭീര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+