അയ്യേ ഇതെന്തൊരു നാണക്കേട്, നെറ്റ്‌സിലും നിരാശപ്പെടുത്തി രോഹിത് ശര്‍മ; പുറത്തായത് രണ്ട് തവണ
ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി കഠിന പരിശീലനത്തിലാണ്. ദീര്‍ഘകാലമായി രോഹിത്തില്‍ നിന്ന് വലിയൊരു ഇന്നിംഗസ് ഉണ്ടായിട്ടില്ല. അതുകൊണ്ട് മൂന്നാം ടെസ്റ്റ് രോഹിത്തിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. എന്നാല്‍ ശുഭകരമായ വാര്‍ത്തകള്‍ അല്ല രോഹിത്തിനെ തേടി വന്നിരിക്കുന്നത്.
ടീമിന്റെ നെറ്റ്‌സ് പരിശീലനത്തിലും രോഹിത്തിന്റെ പരാജയമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. വിരാട് കോലിയും കെഎല്‍ രാഹുലും ടീമില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഏക സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനും രോഹിത്താണ്. 50 ടെസ്റ്റില്‍ കൂടുതല്‍ കളിച്ചിട്ടുള്ള ഏക ബാറ്റ്‌സ്മാനും രോഹിത്താണ്. ബാക്കിയുള്ളവരെല്ലം വെറും 29 ടെസ്റ്റുകളാണ് കളിച്ചിട്ടുണ്ട്.

22 ടെസ്റ്റുകള്‍ കളിച്ച ശുഭ്മാന്‍ ഗില്‍ മാത്രമാണ് രോഹിത് കഴിഞ്ഞാല്‍ പരിചയസമ്പത്തുള്ള താരമാണ്. ബാക്കിയുള്ള ബാറ്റ്‌സ്മാന്‍മാരെല്ലാം വിരലില്‍ എണ്ണാവുന്ന ടെസ്റ്റുകള്‍ മാത്രമാണ് കളിച്ചിരിക്കുന്നത്. രോഹിത്തില്‍ നിന്ന് അതുകൊണ്ട് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. യശസ്വി ജെയ്‌സ്വാളും, ഗില്ലും രോഹിത്തും ഒരുമിച്ച് തിളങ്ങിയില്ലെങ്കില്‍ ഇംഗ്ലണ്ടിനോട് നാട്ടില്‍ വീണ്ടുമൊരിക്കല്‍ തോല്‍ക്കേണ്ട സാഹചര്യം ടീമിനുണ്ടാവും.
ആദ്യ ടെസ്്റ്റ് കളിച്ച രജത് പാട്ടീദാര്‍ പരാജയമായിരുന്നു. സര്‍ഫ്രാസ് ഖാനും ധ്രുവ് ജുറലുമാണ് ഇനി മുന്നിലുള്ളത്. ഇത്രയും പരിചയസമ്പത്ത് കുറഞ്ഞൊരു ടീം അടുത്ത കാലത്തൊന്നും ഇന്ത്യ കളിപ്പിച്ചിട്ടില്ല. അതുകൊണ്ടാണ് രോഹിത് അവസരത്തിനൊത്ത് ഉയരേണ്ടത്.
രോഹിത് യുവതാരങ്ങളുടെ ബാറ്റിംഗ് അടക്കം നെറ്റ്‌സില്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം ബാറ്റിംഗിന്റെ കാര്യത്തില്‍ രോഹിത് വന്‍ പരാജയമായിരിക്കുകയാണ്. നെറ്റ് ബൗളറോട് രണ്ട് പന്തില്‍ രണ്ട് തവണയും രോഹിത് പുറത്തായി. ഏതൊരു യുവ ബൗളര്‍ക്കും ഇത് സ്വപ്‌ന തുല്യമായ നേട്ടമാണ്. ആദ്യ രണ്ട് ടെസ്റ്റിലും വ്യത്യസ്തമായ രീതിയിലാണ് രോഹിത് പുറത്തായത്. അതുപോലെ തന്നെ നെറ്റ്‌സിലും സംഭവിച്ചത്.
ആദ്യ പന്തില്‍ തന്നെ രോഹിത്തിന്റെ കുറ്റി തെറിച്ചു. ഇന്‍സ്വിംഗര്‍ നേരിടുന്നതിലായിരുന്നു താരം പരാജയപ്പെട്ടത്. രണ്ടാമത്തെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കുകയായിരുന്നു. രോഹിത്തിനെ ഞെട്ടിച്ചതായിരുന്നു ഈ രണ്ട് പുറത്താവലുകളും. എന്നാല്‍ അമിതാവേശം കാണിക്കാതെ ബൗളര്‍ വീണ്ടും പന്തെറിയുകയായിരുന്നു.
24, 39, 14, 13 എന്നിവങ്ങനെ കഴിഞ്ഞ നാല് ഇന്നിംഗ്‌സുകളിലായി രോഹിത്തിന്റെ സ്‌കോര്‍. അതേസമയം മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഇപ്പോള്‍ തന്നെ ഇന്ത്യയുടെ പതനം പ്രവചിക്കുന്നുണ്ട്. രോഹിത് പലപ്പോഴും ഇംഗ്ലണ്ടിനെ ഭയപ്പെടുന്നുണ്ടെന്ന് മുന്‍ താരങ്ങളായ ഇയാന്‍ ബെല്ലും മൈക്കിള്‍ ആതര്‍ട്ടണും പറയുന്നു.
ജോ റൂട്ടും, സാക് ക്രോലിയുമെല്ലാം അതിവേഗം സ്‌കോര്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ രോഹിത് ആശങ്കപ്പെട്ടിരുന്നു. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ലൈനപ്പിനെ കുറിച്ച് ഇന്ത്യക്ക് ഭയക്കുണ്ട്. ഇംഗ്ലണ്ട് എത്രത്തോളം ഭയപ്പെടുത്തുന്നവരാണെന്നും, അപകടകാരികളാണെന്നും ഇന്ത്യക്ക് അറിയാമെന്നും ബെല്‍ പറഞ്ഞു.












Click it and Unblock the Notifications