രോഹിത്തിന് താമസിക്കാന്‍ പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്, ഇന്ത്യന്‍ ടീമിന് ഗുജറാത്തി ഭക്ഷണം; മെനു ഇങ്ങനെ
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുമ്പ് ഗുജറാത്തില്‍ ഇന്ത്യന്‍ ടീമിന് വന്‍ സ്വീകരണം. രാജ്‌കോട്ടിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. ഇന്ത്യന്‍ ടീമിനായി പ്രത്യേകം ഭക്ഷണക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത ഗുജറാത്തി സ്റ്റൈല്‍ ഭക്ഷണമാണ് ഇന്ത്യന്‍ ടീമിനായി നല്‍കുന്നത്. കാത്തിയാവാഡി സ്റ്റൈല്‍ ഭക്ഷണവും ഇന്ത്യന്‍ ടീമിന് നല്‍കുന്നുണ്ട്.
ഫഹ്ത ജിലേബി, കാഖ്ര, ഗാട്ടിയ, തെപ്ല, ഖമാന്‍ എന്നിവ പ്രഭാത ഭക്ഷണമായി നല്‍കും. ദാഹി തിക്കാരി, വഗരേല റോട്ട്‌ലോ, കിച്ച്ഡി കാദി എന്നിവ അത്താഴത്തിനുമായി വിളമ്പും. രാജ്‌കോട്ടിലെ സയാജി ഹോട്ടലാണ് ഇന്ത്യന്‍ ടീമിന് വേണ്ടി സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഈ മാസം പതിനൊന്ന് മുതല്‍ 19 വരെ ടീം ഇവിടെ താമസിക്കും.

ഇന്ത്യന്‍ ടീമിന് ഏറ്റവും മികച്ച ഭക്ഷണം തന്നെ ഇവിടെ ഒരുക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം മത്സരത്തിനായി ഇവിടെയെത്തിയപ്പോഴും ഇതേ ഹോട്ടല്‍ മാനേജമെന്റ് തന്നെയാണ് ഭക്ഷണം ഒരുക്കിയത്. ചില താരങ്ങളുടെ ഭക്ഷണക്രമീകരണം കൃത്യമായി ഈ ഹോട്ടല്‍ മാനേജ്‌മെന്റിന് നേരത്തെ അറിയാം.
കെഎല്‍ രാഹുലും ഹര്‍ദിക് പാണ്ഡ്യയും കിച്ച്ഡി കാഡിയാണ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നത്. സയാജി ഹോട്ടല്‍ സൗരാഷ്ട്ര മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരാതിയൊന്നും ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് ഹോട്ടല്‍ മാനേജ്‌മെന്റ്.
അതേസമയം തന്നെ മികച്ച താമസ സൗകര്യവും ഇന്ത്യന്‍ താരങ്ങള്‍ക്കായി ഹോട്ടല്‍ നല്‍കുന്നുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും കെഎല്‍ രാഹുലിനും സയാജി ഹോട്ടലിലെ റോയല്‍ സ്യൂട്ട് തന്നെയാണ് നല്‍കിയിരിക്കുന്നത്. സൗരാഷ്ട്ര തീമിലുള്ള ലക്ഷ്വറി സ്യൂട്ടാണിത്. സയാജി ഹോട്ടലിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് വളരെ പ്രശസ്തമാണ്.
ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക് നല്‍കി വരുന്ന സൗകര്യങ്ങളില്‍ നിന്നൊരു മാറ്റം കൂടിയാണിത്. ഏറ്റവും ആഡംബരമേറിയതും അതുപോലെ സുഖകരവുമായ താമസാന്തരീക്ഷമാണ് ഇതിലൂടെ നല്‍കുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമാണ് മത്സരം കൂടിയാണ് വരുന്നത്.
ടെസ്റ്റ് പരമ്പര ഇപ്പോള്‍ 1-1 എന്ന നിലയിലാണ്. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് വിജയം നേടിയപ്പോള്‍, രണ്ടാം ടെസ്റ്റില്‍ വിജയം നേടി ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പലിനെ ഇംഗ്ലണ്ടിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്.
ബാക്കിയുള്ള മത്സരങ്ങളില്‍ ഇന്ത്യക്ക് ഇംഗ്ലണ്ട് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് ചാപ്പല്‍ പറയുന്നു. ഇന്ത്യ ആതിഥേയ രാഷ്ട്രമെന്ന നിലയില്‍ വിജയിക്കേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ വെല്ലുവിളി നേരിടുന്നുണ്ട്. ബെന്‍ സ്‌റ്റോക്‌സിന്റെ ക്യാപ്റ്റന്‍സില്‍ ഇംഗ്ലണ്ട് പൂര്‍ണമായും വ്യത്യസ്തമായൊരു ടീമാണെന്നും ചാപ്പല്‍ പറഞ്ഞു.












Click it and Unblock the Notifications