എവിടെ എറിഞ്ഞാലും തല്ലാണ് ഭായ്, സ്റ്റാര്‍ക്കിനെ ചെണ്ടയാക്കി ഹിറ്റ്മാന്; ഒരോവറില്‍ 4 സിക്സറുകള്‍
രോഹിത് ശര്‍മ ഫോമില്ല എന്ന് ദീര്‍ഘകാലമായി നമ്മള് കേള്‍ക്കുന്ന കാര്യമാണ്. പക്ഷേ അതൊക്കെ ഇനി പഴങ്കഥയാണ്. ഓസ്ട്രേലിയക്കെതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ രോഹിത് ശര്‍മയെ ഇന്ത്യന്‍ ടീം അഴിച്ചുവിട്ടിരിക്കുകയായിരുന്നു. അത് കളത്തില്‍ ശരിക്കും കാണുകയും ചെയ്തു. വെടിക്കെട്ടുമായി ഓസ്ട്രേലിയന്‍ ബൗളര്‍മാരെ വിറപ്പിക്കുകയായിരുന്നു.
ഹിറ്റ്മാന്. 41 പന്തില്‍ 92 റണ്‍സടിച്ചാണ് രോഹിത് പുറത്തായത്. തുടക്കം മുതല്‍ രോഹിത്ത് സിക്സറുകള്‍ കൊണ്ട് ആറാടുകയായിരുന്നു. ഓസീസിന്റെ ഓപ്പണിംഗ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹിറ്റ്മാന്റെ ഷോട്ടുകളും ചൂടറിഞ്ഞത്. അക്ഷരാര്‍ത്ഥത്തില്‍ സ്റ്റാര്‍ക്ക് വധം എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ് ഹിറ്റ്മാന്റെ ഇന്നിംഗ്സ്.

സ്റ്റാര്‍ക്കിന്റെ എറിഞ്ഞ രണ്ടാം ഓവറില്‍ 29 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അടിച്ചെടുത്തത്. ഒരുപിടി റെക്കോര്‍ഡുകളും ഇതോടൊപ്പം രോഹിത്ത് സ്വന്തമാക്കി. മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ വമ്പന്‍ സിക്സറിച്ച് കൊണ്ടാണ് സ്റ്റാര്‍ക്കിനെ രോഹിത് വരവേറ്റത്. ഓഫ് സൈഡിന് പുറത്ത് ലെങ്തില്‍ എറിഞ്ഞ പന്തില്‍ കവറിന് മുകളിലൂടെയാണ് രോഹിത് സിക്സറടിച്ചത്.
ഇന്നിംഗ്സിലെ ആദ്യ സിക്സറായിരുന്നു ഇത്. എന്നാല്‍ രണ്ടാമത്തെ പന്തിലും സിക്സറടിച്ചതോടെ രോഹിത് ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമായിരുന്നു. ഫുള്‍ ലെങ്തില്‍ വൈഡായിട്ടായിരുന്നു ഈ പന്തും വന്നത്. വന്ന വേഗത്തില്‍ തന്നെ പന്ത് അതിര്‍ത്തി കടക്കുന്നതാണ് കണ്ടത്.
മൂന്നാമത്തെ പന്തില്‍ പന്ത് ബൗണ്ടറിയിലേക്കാണ് രോഹിത് പായിച്ചത്. ഇതും ലെങ്ത് ബോളായിരുന്നു. നാലാമത്തെ പന്തില്‍ ഡീപ് മിഡ് വിക്കറ്റിലായിരുന്നു രോഹിത്തിന്റെ സിക്സര്‍. സെക്കന്‍ഡില്‍ 144 കിലോമീറ്റര്‍ വേഗത്തില്‍ വന്ന പന്തിലായിരുന്നു രോഹിത്തിന്റെ ഗംഭീര സിക്സര്‍. ഹിറ്റ്മാന് കാത്തിരുന്ന പോലെ തന്നെയാണ് സ്റ്റാര്‍ക്ക് പന്തെറിഞ്ഞത്.
അഞ്ചാമത്തെ പന്തില്‍ റണ്‍സ് പിറന്നില്ലെങ്കിലും ആറാമത്തെ പന്തില്‍ വീണ്ടും സിക്സറാണ് വന്നത്. ഫുള്‍ടോസില്‍ രോഹിത്തിന്റെ ഷോട്ട് ടോപ് എഡ്ജ് തട്ടി സിക്സറാവുകയായിരുന്നു. മൊത്തം നാല് സിക്സറുകളാണ് ഈ ഓവറില്‍ പിറന്നത്. സ്റ്റാര്‍ക് ഏതെങ്കിലും ഫോര്‍മാറ്റില്‍ എറിഞ്ഞ ഏറ്റവും റണ്‍സ് വഴങ്ങിയ ഓവറായിരുന്നു ഇത്.
അത് മാത്രമല്ല രോഹിത് ശര്‍മ പാറ്റ് കമ്മിന്‍സിന്റെ സ്ലോ ബോളില്‍ നൂറ് മീറ്ററിന് മുകളിലുള്ള സിക്സറാണ് പറത്തിയത്. ഇത് ടി20യില്‍ രോഹിത് നേടുന്ന ഇരുന്നൂറാമത്തെ സിക്സറാണ്. ടി20യില്‍ ഇത്രയും സിക്സര്‍ നേടുന്ന ആദ്യത്തെ ബാറ്റ്സ്മാനാണ് രോഹിത്. ഇന്ത്യയുടെ ആദ്യ 52 റണ്‍സില്‍ അന്‍പതും രോഹിത്തിന്റെ ബാറ്റില്‍ നിന്നാണ് പിറന്നത്.
ഇതും ടി20 റെക്കോര്‍ഡാണ്. കോലി പൂജ്യത്തിനാണ് മത്സരത്തില്‍ പുറത്തായത്. പന്ത് ആ സമയം രണ്ട് റണ്‍സാണ് നേടിയിരുന്നത്. അതായത് ഇവര്‍ രണ്ട് പേരും കൂടി ചേര്‍ന്ന് കളിച്ച 13 പന്തില്‍ പിറന്നത് രണ്ട് റണ്‍സ് മാത്രം. 19 പന്തില്‍ രോഹിത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇന്ത്യ 8.4 ഓവറില്‍ 100 റണ്‍സ് പിന്നിട്ടിരുന്നു. മൊത്തം എട്ട് സിക്സറുകളാണ് രോഹിത് അടിച്ചെടുത്തത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications