ആ കസേര ആരും മോഹിക്കണ്ട, രോഹിത് തന്നെ ക്യാപ്റ്റനായി എത്തും; ടി20 ലോകകപ്പില്‍ കളിക്കും
ന്യൂഡല്‍ഹി: ഐസിസി ട്രോഫി നേടാന്‍ സാധിക്കാത്തതിലുള്ള നിരാശ മറച്ചുവെക്കാതെ രോഹിത് ശര്‍മ. നിരാശയ്ക്കിടയിലും തന്റെ ക്രിക്കറ്റ് ഭാവി എന്താണെന്ന് രോഹിത് വ്യക്തമാക്കി. ടി20 ലോകകപ്പില്‍ കളിക്കുമോ എന്ന ചോദ്യത്തിന് രോഹിത് കുറച്ചൊരു അതൃപ്തിയോടെയാണ് മറുപടി പറഞ്ഞത്. തനിക്ക് മത്സരം എഞ്ചോയ് ചെയ്യാനാണ് താല്‍പര്യം.
എന്നെ മുന്നില്‍ ബാക്കി എത്ര ക്രിക്കറ്റുണ്ടോ അതെല്ലാം കളിക്കാനാണ് താല്‍പര്യപ്പെടുന്നതെന്ന് രോഹിത് പറഞ്ഞു. ടി20 ലോകകപ്പ് തന്റെ മുന്നില്‍ തന്നെയുണ്ടെന്നും, അത് കളിക്കാനാണ് താല്‍പര്യമെന്നും പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് രോഹിത്. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ക്യാപ്റ്റനായി തിരിച്ചെത്തുകയാണ് രോഹിത്. ഇന്നാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ഇന്നുവരെ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ല. ഇത്തവണ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് രോഹിത്. തന്റെ ടീം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ടീമായി മാറണമെന്നാണ് ആഗ്രഹമെന്ന് രോഹിത് പറയുന്നു. ആര്‍ക്കും നേടാനാവാത്ത ആ നേട്ടം സ്വന്തമാക്കണമെന്ന് വലയി ആഗ്രഹമുണ്ട്. ഒരു ടീമെന്ന നിലയില്‍ ഇത് വളരെ പ്രധാനപ്പെട്ട മത്സരങ്ങളാണെന്നും രോഹിത് വ്യക്തമാക്കി.
അതേസമയം ടി20 ലോകകപ്പില്‍ മറ്റ് ക്യാപ്റ്റന്‍മാരെ ഒന്നും പരിഗണിക്കേണ്ടെന്ന സൂചന കൂടിയാണ് രോഹിത് നല്‍കിയിരിക്കുന്നത്. ഹര്‍ദിക്ക് പാണ്ഡ്യ ക്യാപ്റ്റനാവുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നിലവില്‍ രോഹിത് താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പാണ്ഡ്യ ക്യാപ്റ്റനായി വരാന്‍ സാധ്യത കുറവാണ്.
ഇതുവരെ ആരും കിരീടം നേടിയിട്ടില്ല എന്നത് ദക്ഷിണാഫ്രിക്കയില്‍ ഇത്തവണ വലിയ അവസരമാണ് ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. നന്നായി കളിക്കാനുള്ള അവസരം കൂടിയാണ് ഈ പരമ്പര നല്‍കുന്നത്. കഴിഞ്ഞ രണ്ട് തവണയും പരമ്പര നേടുന്നതിന്റെ വളരെ അടുത്തെത്തിയിരുന്നു. ഇത്തവണ വളരെയധികം ആത്മവിശ്വാസത്തോടെയാണ് ഇവിടേക്ക് എത്തിയത്.
ആര്‍ക്കും നേടാനാവാത്ത ആ നേട്ടം ഇത്തവണ സ്വന്തമാക്കുമെന്ന് കരുതുന്നത്. അതേസമയം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചാല്‍, ലോകകപ്പ് ഫൈനലിലെ തോല്‍വി മറക്കാന്‍ സഹായിക്കുമോ എന്ന് അറിയില്ലെന്നായിരുന്നു രോഹിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ലോകകപ്പ് വലിയ ടൂര്‍ണമെന്റാണ്. അതിനോട് താരതമ്യം ചെയ്യാനില്ല. കഠിനമായി ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇത്തവണ ആഗ്രഹിക്കുന്നത് പോലെ വലിയ വിജയം നേടുമെന്ന് കരുതാം. എല്ലാവരും അത് ആഗ്രഹിക്കുന്നുണ്ടെന്നും രോഹിത് വ്യക്തമാക്കി.
അതേസമയം ആദ്യ ടെസ്റ്റില്‍ കെഎല്‍ രാഹുലായിരിക്കും വിക്കറ്റ് കീപ്പര്‍. അതേസമയം എത്ര കാലം രാഹുല്‍ വിക്കറ്റ് കീപ്പറായി തുടരുമെന്ന് അറിയില്ല. എന്നാല്‍ ഇപ്പോള്‍ കീപ്പ് ചെയ്യാന്‍ രാഹുല്‍ താല്‍പര്യപ്പെടുന്നുണ്ട്. അതുപോലെ ഇന്ത്യയുടെ ലോകകപ്പ് ഹീറോ മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും, പകരക്കാരെ കണ്ടെത്തുന്നത് എളുപ്പമല്ലെന്നും രോഹിത് പറയുന്നു. ഇത്രയും കാലം ഷമി ഇന്ത്യന്‍ ടീമിനായി കാഴ്ച്ച പ്രകടനം അത്രയേറെ മികച്ചതാണെന്നും രോഹിത് പറഞ്ഞു.












Click it and Unblock the Notifications