ഹര്‍ദിക്കിനെ ആര്‍ക്ക് വേണം, മുംബൈയെ നയിക്കാന്‍ വരുന്നെടാ ഹിറ്റ്മാന്‍ രോഹിത്; വൈറലായി ട്വീറ്റുകള്‍
മുംബൈ: ഹര്‍ദിക് പാണ്ഡ്യ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്ന കാര്യം സംശയത്തില്‍. ഇങ്ങനെ ഒരു വാര്‍ത്ത കേട്ട ശേഷം ആവേശത്തിലാണ് മുംബൈ ആരാധകര്‍. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയ തീരുമാനം ഇപ്പോഴും ഫാന്‍സിന് ദഹിച്ചിട്ടില്ല. ടീമിനോട് പിണങ്ങി നില്‍ക്കുകയാണ് ആരാധകര്‍. എന്നാല്‍ ഹര്‍ദിക്കിന് കാലിനേറ്റ പരിക്ക് ഭേദമാകാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇത് ആരാധകരെ ആവേശത്തില്‍ ആറാടിച്ചിരിക്കുകയാണ്. ഹര്‍ദിക് ഇത്തവണ കളിക്കാതിരുന്നാല്‍ രോഹിത് ശര്‍മ ക്യാപ്റ്റനായി തിരിച്ചെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തവണ മുംബൈക്കായി ഹര്‍ദിക് കളിക്കില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. നേരത്തെ ലോകകപ്പിനിടെയാണ് ഹര്‍ദിക്കിന് പരിക്കേറ്റത്. പാണ്ഡ്യയുടെ മടങ്ങി വരവ് വൈകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആരാധകര്‍ ആഘോഷിക്കുകയാണ്.

ട്വിറ്ററിലാണ് വമ്പന്‍ ആഘോഷപ്രകടനങ്ങള്‍ നടക്കുന്നത്. ഇത് വൈറലായിരിക്കുകയാണ്. ഹര്‍ദിക് അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പര കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഹര്‍ദിക്കിന്റെ പരിക്ക് അപ്പോഴേക്ക് ഭേദമാകില്ല. അതുപോലെ 17ാം സീസണ്‍ ഐപിഎല്ലിലും താരത്തിന് കളിക്കാനാവില്ലെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ്.
അവര്‍ ഈ സീസണില്‍ പുതിയ ക്യാപ്റ്റന് കീഴില്‍ തുടങ്ങാനായി ഇരിക്കുകയായിരുന്നു. രോഹിത്തിനെ വിവിധ ഫ്രാഞ്ചൈസികള്‍ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഹര്‍ദിക്കിന്റെ അഭാവത്തില്‍ രോഹിത് തന്നെ ക്യാപ്റ്റനാവാനാണ് സാധ്യത. രോഹിത്തിന്റെ ആരാധകന്‍ മുംബൈയെ ട്രോളി കൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടോത്രം ചെയ്താണ് ഹര്‍ദിക്കിനെ ഞങ്ങള്‍ മാറ്റിയത് എന്നെല്ലാമുള്ള ട്രോളുകള്‍ വൈറലായിരിക്കുകയാണ്.
ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതിനെ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു മുംബൈ ആരാധകര്‍. രോഹിത് മറ്റേതെങ്കിലും ടീമിലേക്ക് മാറണമെന്ന് വരെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ആവശ്യമുയര്‍ന്നിരുന്നു. അതാണ് ഹര്‍ദിക്ക് കളിക്കില്ലെന്നുള്ള റിപ്പോര്‍ട്ട് ആരാധകര്‍ ആഘോഷിക്കാന്‍ കാരണം. അതേസമയം മുംബൈ ഇന്ത്യന്‍സിന്റെ എക്‌സ് അക്കൗണ്ടിന്റെ ഫോളോവേഴ്‌സും നേരത്തെ കുറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ലക്ഷകണക്കിന് ഫോളോവേഴ്‌സാണ് മുംബൈക്ക് നഷ്ടമായത്.
ഇത് രണ്ടാം സീസണിലാണ് നല്ലൊരു താരത്തെ പരിക്ക് കാരണം മുംബൈക്ക് നഷ്ടമാവാന്‍ പോകുന്നത്. നേരത്തെ ജോഫ്ര ആര്‍ച്ചറെ വന്‍ തുകയ്ക്ക് മുംബൈ സ്വന്തമാക്കിയെങ്കിലും പരിക്ക് കാരണം താരം കളിച്ചിരുന്നില്ല. ഈ സീസണിലും അതുപോലെ വന്‍ നഷ്ടം ടീമിനുണ്ടായിരിക്കുകയാണ്. അതേസമയം രോഹിത് ടീമിന്റെ ക്യാപ്റ്റനായി തിരിച്ചെത്തുമോ എന്ന കാര്യം ഉറപ്പിച്ചിട്ടില്ല.
ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞതിനാല്‍ രോഹിത്ത് വീണ്ടും ആ സ്ഥാനം ഏറ്റെടുക്കുമോ എന്ന് സംശയമാണ്. അതേസമയം ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടാവുക. ദക്ഷിണാഫ്രിക്കയില്‍ മികച്ച വിജയം നേടിയതിന്റെ മികവ് സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സിക്കുണ്ട്. രോഹിത്തിനെ പിന്തുണയ്ക്കുന്നവരാണ് ഇവര്‍. താരത്തെ മുംബൈ ടീമും നിര്‍ബന്ധിക്കാനാണ് സാധ്യത.












Click it and Unblock the Notifications