സഞ്ജു മാത്രമല്ല ഹിറ്റ്മാനും കളം മാറും, പഞ്ചാബ് കിംഗ്സിലേക്ക് രോഹിത് ശര്‍മ? വമ്പന്‍ പ്ലാന്‍ ഇങ്ങനെ
മുംബൈ: ഐപിഎല്‍ താരലേലത്തിന് മുമ്പ് അണിയറയില്‍ നടക്കുന്നത് വമ്പന്‍ ചര്‍ച്ചകള്‍. സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് കളം മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സഞ്ജു മാത്രമല്ല ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നിലവിലെ ടീം വിടുമെന്നാണ് സൂചന.
മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍ സ്ഥാനം രോഹിത്തിന് നേരത്തെ നഷ്ടമായിരുന്നു. ടീം കഴിഞ്ഞ സീസണില്‍ വന്‍ തകര്‍ച്ചയും നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ടീമില്‍ തുടരാന്‍ രോഹിത്തിന് താല്പര്യമില്ലെന്നാണ് സൂചന. 2025 സീസണില്‍ രോഹിത് പഞ്ചാബ് കിംഗ്സിലേക്ക് എത്തുമെന്നാണ് സൂചന. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാത്ത ടീമാണ് പഞ്ചാബ് കിംഗ്സ്. രോഹിത്തിന്റെ വരവ് ടീമിന് പുതിയൊരു തുടക്കം നല്‍കുമെന്ന് ഉറപ്പാണ്.

അതേസമയം നിലവില്‍ രോഹിത് എത്തുമെന്നാണ് ആരാധകര്‍ അടക്കം ഉറപ്പിക്കുന്നത്. വരുന്ന മെഗാ താരലേലത്തില്‍ മുംബൈ താരത്തെ വാങ്ങാന്‍ സാധ്യതയില്ല. ടീമില്‍ തുടരാനില്ലെന്ന് രോഹിത് നേരത്തെ ടീം മാനേജ്മെന്റിനെ അറിയിച്ചുവെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ ക്യാപ്റ്റനാണ് രോഹിത് ശര്‍മ. ടീം ഉടമ പ്രീതി സിന്റയ്ക്ക് രോഹിത്തിനോട് ആരാധനയുമുണ്ട്. മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാനെയും ടീമിന് ലഭിക്കും. ശിഖര്‍ ധവാന് പോകുന്ന സാഹചര്യത്തില്‍ ഓപ്പണിംഗില്‍ ഒഴിവും വരും. വിസ്ഫോടനം തുടക്കം നല്‍കാനും രോഹിത്തിന് സാധിക്കും.
രോഹിത് ശര്‍മ ഓക്ഷന് പൂളിലേക്ക് വരുന്നത് ഉറപ്പായും വലിയ മത്സരങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. അത്ര എളുപ്പത്തില്‍ താരത്തിനെ സ്വന്തമാക്കാന്‍ പഞ്ചാബിന് സാധിക്കില്ല. പഞ്ചാബ് കിംഗ്സിന്റെ ക്രിക്കറ്റ് ഡെവലപ്മെന്റ് മേധാവിയായ സഞ്ജയ് ബാംഗര്‍ രോഹിത്ത് ശര്‍മയെ സ്വന്തമാക്കാന്‍ രംഗത്തുണ്ടാവുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ലേലത്തില്‍ എത്ര തുക കൈവശമുണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കുക എന്നും ബാംഗര്‍ വ്യക്തമാക്കി. ഉറപ്പായും വന്‍ തുക തന്നെ രോഹിത്തിന് നല്‍കേണ്ടി വരും. രോഹിത്തിനെ ടീം സ്വന്തമാക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പുപറയാനാവില്ലെന്നും ബാംഗര്‍ പറഞ്ഞു.
നേരത്തെ തന്നെ രോഹിത് പഞ്ചാബില്‍ കളിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. പഞ്ചാബിനാണ് രോഹിത്തിനെ ഏറെ ആവശ്യം. കാരണം ടീമിന് ഇത്രയും കാലമായി മികച്ചൊരു ക്യാപ്റ്റനെ ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇന്നേ വരെ കിരീടവും നേടിയിട്ടില്ല. ഒരിക്കല്‍ മാത്രമാണ് പഞ്ചാബ് ഫൈനലില്‍ എത്തിയത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications