രോഹിത് താരലേലത്തിന് മുമ്പ് മുംബൈ വിടും, 2 താരങ്ങളും ടീം വിട്ടേക്കും; വമ്പന്‍ ട്വിസ്റ്റ് വരുന്നു
മുംബൈ: ഐപിഎല്‍ താരലേലത്തിന് മുമ്പ് തന്നെ മുംബൈ ഇന്ത്യന്‍സില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത. രോഹിത് ശര്‍മ മുംബൈ വിടുന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. ടീമിലെ ചില താരങ്ങള്‍ തന്നെ ഇക്കാര്യം അനൗദ്യോഗികമായി സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം താരലേലത്തിന് മുമ്പ് രോഹിത് ശര്‍മ മുംബൈ വിടുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നത്. എന്നാല്‍ താരലേലത്തില്‍ വെക്കുന്നതിന് പകരം മുംബൈ ട്രേഡ് അടിസ്ഥാനത്തിലായിരിക്കും രോഹിത്തിനെ കൈമാറുകയെന്ന് ആകാശ് ചോപ്ര പറയുന്നു.
രോഹിത് മുംബൈയില്‍ തുടരില്ലെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഏത് ടീമായാലും മൂന്ന് കൊല്ലം രോഹിത് തുടരുമെന്നാണ് വിശ്വസിക്കുകയെന്നും ആകാശ് ചോപ്ര പറഞ്ഞു. ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും പോലെയല്ല രോഹിത്തും മുംബൈയും തമ്മിലുള്ള ബന്ധം. രോഹിത് ഇത്തവണ മുംബൈ വിടുകയോ, അതല്ലെങ്കില്‍ മുംബൈ താരത്തെ കൈവിടുകയോ ചെയ്യാം. രോഹിത്തിനെ എന്തായാലും നിലനിര്‍ത്താന്‍ സാധ്യതയില്ല. ട്രേഡ് വിന്‍ഡോയില്‍ താരത്തെ ഏതെങ്കിലും ടീം സ്വന്തമാക്കും. മുംബൈയില്‍ രോഹിത്തിന്റെ കരിയര്‍ അവസാനിച്ചുവെന്നാണ് ഞാന്‍ കരുതുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം സൂര്യകുമാര്‍ മുംബൈ വിടുമെന്ന അഭ്യൂഹങ്ങളെ ചോപ്ര തള്ളി. അത്തരം ഒരു സാധ്യതയുമില്ല. സൂര്യകുമാറിന് കരിയറിന്റെ ഈ സമയത്ത് മുംബൈ വിടണമെന്ന് ആഗ്രഹമുണ്ടാവില്ല. അതുപോലെ മുംബൈയ്ക്ക് സൂര്യയെ കൈവിടണമെന്ന് ആഗ്രഹമുണ്ടാവില്ലെന്നും ആകാശ ചോപ്ര പറഞ്ഞു.
അതേസമയം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രോഹിത് ജുഗ്ലാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രോഹിത് ശര്‍മ മുംബൈയുമായി ഇടഞ്ഞുവെന്നാണ്. രോഹിത്ത് ടീം വിടാന്‍ ഒരുങ്ങി കഴിഞ്ഞു. എന്നാല്‍ മുംബൈ രോഹിത്തിനെ ടീമില്‍ നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. മുംബൈ രോഹിത്തിനെ കൈവിടാന്‍ താല്‍പര്യപ്പെടാത്തതിന് മറ്റൊരു കാരണമുണ്ട്. രോഹിത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ മുംബൈയിലെ സുപ്രധാനപ്പെട്ട രണ്ട് താരങ്ങളും ടീം വിടും.
രോഹിത് ടീമില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല. മുംബൈ അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് മൂന്ന് താരങ്ങള്‍ പറഞ്ഞതായി രോഹിത് ജുഗ്ലാന്‍ പറഞ്ഞു. രോഹിത്ത് ടീം വിട്ടാല്‍ രണ്ട് താരങ്ങള്‍ ലഖ്‌നൗവിലേക്ക് പോകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ജുഗ്ലാന്‍ വ്യക്തമാക്കി.
അതേസമയം മുംബൈക്ക് അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളിലാണ് മുംബൈ കിരീടം നേടിയത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ടീം കിരീടമൊന്നും നേടിയിട്ടില്ല. ഇതോടെ ടീമില്‍ മാറ്റങ്ങള്‍ക്ക് മാനേജ്‌മെന്റ് തയ്യാറാവുകയായിരുന്നു.
രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. പകരം ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുകയായിരുന്നു. പക്ഷേ ഇത് ടീമില്‍ വലിയ പ്രശ്‌നങ്ങള്‍ക്കാണ് വഴിവെച്ചത്. മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിരുന്നു ഇക്കഴിഞ്ഞ സീസണില്‍. ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയും വിമര്‍ശിക്കപ്പെട്ടിരുന്നു. ബാറ്റ്‌സ്മാനായും രോഹിത്തിന് തിളങ്ങാനായില്ല.












Click it and Unblock the Notifications