രാഹുല്‍ ലഖ്നൗ വിടും? രോഹിത് ശര്‍മ ക്യാപ്റ്റനാവും, മുംബൈയില്‍ നിന്ന് സ്വന്തമാക്കുമെന്ന് കോച്ച്
മുംബൈ: രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് മാറിയത് മുതല്‍ വലിയ അഭ്യൂഹങ്ങളാണ് ക്രിക്കറ്റ് ലോകത്തുള്ളത്. രോഹിത് മുംബൈ ഇന്ത്യന്‍സ് വിടുമെന്ന അഭ്യൂഹമാണ് ശക്തമായിട്ടുള്ളത്. നേരത്തെ തന്നെ ഹര്‍ദിക് പാണ്ഡ്യ ടീമിനെ നയിക്കുന്ന രീതിയില്‍ രോഹിത് അതൃപ്തനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ടീമംഗങ്ങളുടെ ഒന്നും ബഹുമാനവും, കാണികളില്‍ നിന്ന് കൂവലും ഹര്‍ദിക്കിന് ലഭിച്ചിരുന്നു. ഇങ്ങനെയുള്ള ടീമില്‍ ഹര്‍ദിക്കിന് കളിക്കാന്‍ പോലുമുള്ള താല്പര്യമില്ല. പക്ഷേ മുംബൈക്ക് നിലവില്‍ ഹര്‍ദിക്കിനെ ആവശ്യമാണ്. അതുകൊണ്ട് രോഹിത് തുടരാനുള്ള സാധ്യത കുറവാണ്. മുംബൈ ക്യാമ്പിലും ഇത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

അതേസമയം ഈ വര്‍ഷം വമ്പന്‍ താരലേലം നടക്കാനിരിക്കുകയാണ്. ഏതൊക്കെ താരം ടീം വിടുമെന്ന് പറയാനായിട്ടില്ല. രോഹിത് ശര്‍മ ടീം വിടുമെന്ന അഭ്യൂഹമാണ് വീണ്ടും ഇപ്പോള്‍ ശക്തമായിരിക്കുന്നത്. നേരത്തെ അമ്പാട്ടി റായുഡു ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് രോഹിത് എത്തുമെന്ന് പറഞ്ഞിരുന്നു. രോഹിത് കരിയര്‍ അവസാനിക്കുക മഞ്ഞ ജേഴ്സിയിലായിരിക്കുമെന്നും റായുഡു പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് രോഹിത് പോകുമെന്ന് എക്സില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അതേസമയം രോഹിത്തിനെ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടെന്ന് ഇപ്പോള്‍ മറ്റൊരു ഫ്രാഞ്ചൈസി കൂടി പറയുകയാണ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് ആ പട്ടികയിലേക്ക് എത്തിയിരിക്കുന്നത്.
ഇതോടെ ചര്‍ച്ചയായിരിക്കുന്നത് കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയാണ്. ഈ സീസണോടെ രാഹുല്‍ ടീം വിടാനുള്ള സാധ്യതയാണ് സജീവമായിരിക്കുന്നത്. രോഹിത് വരികയാണെങ്കില്‍ ടീമിന് പുതിയ ക്യാപ്റ്റനെ ലഭിക്കും. അതേസമയം ലഖ്നൗ പരിശീലകന് ജസ്റ്റിന് ലാംഗര്‍ തന്നെയാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
എനിക്ക് ടീമില്‍ വേണ്ട ബാറ്റ്സ്മാന് രോഹിത് ശര്‍മയാണെന്ന് ലാംഗര്‍ പറഞ്ഞു. ഏതെങ്കിലും താരത്തെ ടീമില്‍ വേണ്ടതുണ്ടെങ്കില്‍ അത് രോഹിത്താണെന്നും ലാംഗര്‍ പറഞ്ഞു. മുംബൈയില്‍ നിന്ന് രോഹിത്തിനെ ഞങ്ങള്‍ സ്വന്തമാക്കുമെന്നായിരുന്നു ചിരിച്ച് കൊണ്ടുള്ള ലാംഗറിന്റെ പ്രതികരണം. അതേസമയം ലാംഗറിന്റെ പ്രതികരണം വൈറലായിരിക്കുകയാണ്.
വരുന്ന ഐപിഎല്‍ താരലേലത്തില്‍ രോഹിത്തിനെ സ്വന്തമാക്കാനായി എല്ലാ ടീമുകളും ഭ്രാന്തമായി രംഗത്തുണ്ടാകുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. ലാംഗറുടെ പ്രതികരണം രോഹിത്തിന് വേണ്ടി ലഖ്നൗ രംഗത്തുണ്ടാവുമെന്ന സൂചനയാണ് നല്‍കുന്നത്. ഈ വര്‍ഷം ഡിസംബറിലായിരിക്കും താരലേലം നടക്കാന്‍ പോകുന്നത്.
ഏതൊക്കെ താരങ്ങളെ ടീമുകള്‍ കൈവിടുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാല് താരങ്ങളെയാണ് ഏത് ടീമിനും നിലനിര്‍ത്താനാവുക. ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരെ നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. നാലാമത്തെ താരം ആരായിരിക്കും എന്ന കാര്യത്തില്‍ കുറച്ചുകാലം സസ്പെന്‍സ് തുടരും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications