റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ട് രോഹിത്, ചൂടായി ആന്റേഴ്‌സണ്‍; പിന്നീട് സംഭവിച്ചത് ഇങ്ങനെ
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ഗംഭീര വിജയം നേടിയിരിക്കുകയാണ്. പരമ്പര ഇതോടെ ഇന്ത്യ വിജയിക്കുകയും ചെയ്തു. പക്ഷേ ഇന്ത്യയുടെ ജയം അത്ര എളുപ്പവുമായിരുന്നില്ല. നാലാം ദിനം ഇന്ത്യയെ ഇംഗ്ലണ്ട് ശരിക്കും വിറപ്പിച്ചിരുന്നു. 192 റണ്‍സായിരുന്നു ഇന്ത്യക്ക് മുന്നില്‍ ഇംഗ്ലണ്ട് വെച്ച വിജയലക്ഷ്യം. എന്നാല്‍ നാലാം ദിനത്തില്‍ ഉദ്വേഗജനകമായ ഒരു പോരാട്ടത്തിനും മത്സരം സാക്ഷിയായി.
ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് രോഹിത് ശര്‍മയും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ ഒരു സിക്‌സും മൂന്ന് ബൗണ്ടറിയും പിറന്നിരുന്നു. അതിവേഗം സിംഗിളുകളും വന്നു. ഇംഗ്ലണ്ട് ശരിക്കും സമ്മര്‍ദത്തിലായ നിമിഷമായിരുന്നു ഇത്.

അതേസമയം മത്സരത്തില്‍ ഇന്ത്യ അതിവേഗം വിജയത്തിലേക്ക് മുന്നേറി കൊണ്ടിരിക്കുന്ന സമയത്താണ് രോഹിത്തിന് വലിയൊരു പിഴവ് സംഭവിച്ചത്. ജെയ്‌സ്വാളിന്റെ റണ്ണെടുക്കുന്നതിനായുള്ള കോളിനോട് പ്രതികരിക്കുന്നതില്‍ രോഹിത് വൈകി പോയി. ഈ സമയം ക്രീസിന് പുറത്തായിരുന്നു രോഹിത്. കളി തുടങ്ങി പതിമൂന്നാം ഓവറിലായിരുന്നു സംഭവം.
ഇംഗ്ലീഷ് ബൗളര്‍ ജെയിംസ് ആന്റേഴ്‌സണ്‍ ഫ്‌ളിക്ക് ചെയ്യാനുള്ള രോഹിത്തിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. പന്ത് തൈപാഡില്‍ ഇടിച്ച് നിലത്ത് വീഴുകയായിരുന്നു. എന്നാല്‍ ജെയ്‌സ്വാള്‍ അതിവേഗ സിംഗിളിനായി ഈ സമയം ക്രീസ് വിട്ടിറങ്ങിയിരുന്നു. എന്നാല്‍ വേണ്ടെന്ന് രോഹിത് പറഞ്ഞു. പക്ഷേ അപ്പോഴേക്കും ജെയ്‌സ്വാള്‍ വളരെയധികം ക്രീസിന് പുറത്തായിരുന്നു.
രോഹിത് ഇതോടെ മനസ്സില്ലാ മനസ്സോടെ റണ്ണിനായി ഓടുകയായിരുന്നു. മൂന്ന് ഫീല്‍ഡര്‍മാര്‍ ആ സമയം ചുറ്റുമുണ്ടായിരുന്നു. രോഹിത് അതിവേഗം ഓടിയത് കൊണ്ട് മാത്രമാണ് റണ്ണൗട്ടാവാതെ രക്ഷപ്പെട്ടത്. ഇന്ത്യക്ക് വലിയ ആശ്വാസമായിരുന്നു ഇതിലൂടെ ലഭിച്ചത്. എന്നാല്‍ ഈ സമയം രോഹിത്തും ആന്റേഴ്‌സണും തമ്മിലുള്ള വാക്കുതര്‍ക്കത്തിനാണ് മത്സരം സാക്ഷ്യം വഹിച്ചത്.
രോഹിത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ എത്തിയ ഉടനെയായിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. രോഹിത് അതൊരിക്കലും ആന്റേഴ്‌സനില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും ആന്റേഴ്‌സണ്‍ പറഞ്ഞത് വ്യക്തമായില്ലെങ്കിലും, അത് നല്ല കാര്യമായിരുന്നില്ലെന്ന് വ്യക്തമാണ്. ആന്റേഴ്‌സണ്‍ ഒരിക്കലും ഗുഡ് മോണിംഗോ, ഹലോയോ അല്ല പറഞ്ഞതെന്ന് രവി ശാസ്ത്രി പറഞ്ഞു.
അതേസമയം ആന്റേഴ്‌സന് രോഹിത് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. എതിരാളികള്‍ ഒരാള്‍ക്കെതിരെ ആധിപത്യം നേടാന്‍ ഇത്തരം ശ്രമങ്ങള്‍ നടത്തും. പക്ഷേ അതിനെ ഇല്ലാതാക്കുക എന്നതാണ് ഏതൊരു താരവും ചെയ്യുകയെന്നും, രോഹിത്തും അതാണ് ചെയ്തതെന്നും രവി ശാസ്ത്രി വ്യക്തമാക്കി. ജെയ്‌സ്വാളിനെതിരെയും ആന്റേഴ്‌സണ്‍ ചിലത് പറഞ്ഞിരുന്നു.
പക്ഷേ അതൊരു ചിരിയോടെ മാത്രമായിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ടിന് ബ്രേക് ത്രൂ സമ്മാനിച്ചതും ആന്‍ഡേഴ്‌സന്റെ ഡൈവിംഗ് ക്യാച്ചാണ്. ജെയ്‌സ്വാളിന്റെ ക്യാച്ചാണ് ആന്റേഴ്‌സണ്‍ എടുത്തത്. മത്സരത്തില്‍ രോഹിത് ശര്‍മ 55 റണ്‍സെടുത്തു. അതേസമയം രോഹിത്തിന്റെയും ആന്റേഴ്‌സന്റെയും സംസാരം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.












Click it and Unblock the Notifications